Wednesday, April 21, 2010

മലയാള ഐക്യവേദി

കടകളുടെ ബോര്‍ഡുകള്‍ മലയാളത്തില്‍
മലയാള ഐക്യവേദിയെക്കുറിച്ച് മുന്‍പ് ഒരുപോസ്റ്റ് ഉണ്ടായിട്ടുണ്ട്.
ഈ പോസ്റ്റ് വേദിയുടെ പ്രവര്‍ത്തനമാതൃകയില്‍ ഒന്ന് പരിചയപ്പെടുത്തുകയാണ്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരജികള്‍ മലയാളത്തിലാണ്‌ നല്‍കേണ്ടത്‌ എന്നും ഫയലുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നും നിയമമുണ്ട്‌. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നാണ്‌ നിയമം. കോടതിനടപടികള്‍ക്കും വിധിപ്രസ്താവത്തിനും മലയാളം ഉപയോഗിക്കാമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. എന്നാല്‍ ഇന്നും നാം ഓഫീസുകളില്‍ മലയാളം ഉപയോഗിക്കാന്‍ തയ്യാറാവുന്നില്ല. കോടതികളുടെ കാര്യവും അതുതന്നെ. ഇതൊക്കെ പാലിക്കപ്പെടണമെങ്കില്‍ പൊതുജീവിതത്തില്‍ നമ്മളും മലയാളം നിലനിര്‍ത്തേണ്ടതുണ്ട്‌. കടകളുടെ പേരുകള്‍ പോലും മലയാളത്തിലെഴുതുന്നതിന്‌ നാം മടിക്കുകയാണ്‌. മലയാളി മലയാളിക്ക്‌ നല്‍കുന്ന കല്യാണക്കത്തുകള്‍ ഇംഗ്ളീഷില്‍ മാത്രം അച്ചടിക്കുന്നതിന്‌ പിന്നിലുള്ളത്‌ ഭാഷയെക്കുറിച്ചുള്ള അഭിമാനക്കുറവ്‌ മാത്രമാണ്‌.നമ്മുടെ പരിസരത്ത് കാണുന്ന ഭാഷയ്ക്കെതിരായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിനുള്ള വേദിയായി ഈ ചര്‍ച്ച മാറണമെന്ന് ആഗ്രഹിയ്ക്കുന്നു.

തൃശ്ശൂരില്‍ കടകളുടെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നതിനായി വേദി നടത്തിയ പ്രചരണത്തിന്‍റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്ത് ശ്രീ. വൈശാഖന്‍ നിര്‍വ്വഹിയ്ക്കുന്നു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, വായിയ്ക്കുന്നതിന് വാര്‍ത്തയില്‍ ക്ലിക്കുക.
വേദിയുടെ തൃശ്ശൂര്‍ ജില്ലാതലകൂട്ടായ്മ
ഭാഷയെക്കുറിച്ചും ഭാഷയുടെ ദൈനംദിന പ്രയോഗത്തെക്കുറിച്ചും എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹിയ്ക്കുന്നു.

8 comments:

 1. കേരളീയരുടെ ജീവിതത്തിൽ ആശയവിനിമയം മലയാളത്തിലാക്കുന്നത് നല്ല ഒരു ആശയമാണ്. എന്നാൽ എല്ലാവർക്കും ശരിക്ക് മലയാളം അറിയുമോ എന്നാണ് എനിക്കിപ്പോൾ സംശയം. പിന്നെ പ്രാദേശികമായി സം‌സാരഭാഷയിൽ പലതരം വ്യത്യാനങ്ങൾ ഉണ്ടല്ലൊ?

  ReplyDelete
 2. മിനി,
  ഭാഷയുടെ അത്തരം എല്ലാ സാധ്യതകളെയും ഉപയോഗിയ്ക്കണം.
  മാതൃഭാഷ അറിയാതാകുന്നതിലും വലിയ ഒരു ദുരവസ്ഥ വേറെയുണ്ടോ?
  കേരളത്തിലുടനീളം മലയാള ഐക്യവേദി ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ട്. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 3. നല്ലൊരു സംരംഭം ആത്മന്‍....

  നമ്മള്‍ മലയാളികള്‍ക്കു മാത്രമാണ് മാതൃഭാഷയോട് ഇത്ര പുച്ഛം.കേരളത്തിന്റെ അതിര്‍ത്തി കടന്നു കഴിഞ്ഞാല്‍ മലയാളം മറന്നു എന്ന് പറയാനാണ് പലരും താല്‍പര്യപ്പെടുന്നത്‌.അല്ലെങ്കില്‍ "മലയലം അരിയില്ല" എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നവര്‍.... മലയാളി ആണെന്നറിഞ്ഞു മലയാളത്തില്‍ സംസാരിച്ചാല്‍ അവജ്ഞയോടെ വീക്ഷിക്കുന്ന, അകന്നു മാറിപ്പോകുന്ന പലരേയും നേരിടേണ്ടി വന്നിട്ടുണ്ട്. മാതൃഭാഷയെ അവഗണിക്കുന്നത്,അമ്മയെ അവഗണിക്കുന്നതിന് തുല്യമാണ് എന്നാണ് എന്റെ വിശ്വാസം.

  മലയാള ഐക്യവേദിയുടെ ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 4. കുഞ്ഞൂസ്, നന്ദി.
  നമ്മുടെ പരിസരത്ത് കാണുന്ന ഭാഷയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിനുള്ള വേദിയായി ഈ ചര്‍ച്ച മാറണമെന്ന് ആഗ്രഹിയ്ക്കുന്നു.

  ReplyDelete
 5. ഇംഗ്ലീഷ് നമുക്ക് മാറ്റി നിർത്താനാവില്ല. ബോഡുകൽ മലയാളത്തിൽ എന്നെഴുതിയതിലും ഉണ്ട് ഒരു ഇംഗ്ലീഷ് :) കേരളത്തിനു പുറത്ത് നിന്ന് വരുന്നവർക്ക് കടയുടെ പേരു ഇംഗ്ലീഷിൽ എഴുതിയിട്ടില്ലീങ്കിൽ അതൊരു ബുദ്ധിമുറ്റാവും. മലയാള ഭാഷയെ സ്നേഹിക്കണം പ്രചരിപ്പിക്കണം. പക്ഷെ പലപ്പോഴും ഇത്തരം പ്രചരണം മാത്രമായി അത് ഒതുങ്ങുന്നതാണ് കാണുന്നത്. കല്ല്യാണ കത്തുകൾ ഇംഗ്ലീഷിൽ മാത്രം അടിക്കുന്നത് ഒരു സ്റ്റാറ്റസ് സിമ്പലായി മാറിയിരിക്കായാണ് അത്തരം പൊങ്ങച്ചങ്ങൾക്ക് മാറ്റമുണ്ടാവേണ്ടിയിരിക്കുന്നു. നല്ലമാതൃകപ്രവർത്തനങ്ങൾ കാഴ്ച വെക്കാനാവട്ടെ

  ReplyDelete
 6. "കേരളത്തിനു പുറത്ത് നിന്ന് വരുന്നവര്‍ക്ക് കടയുടെ പേരു ഇംഗ്ലീഷില്‍ എഴുതിയിട്ടില്ലീങ്കില്‍ അതൊരു ബുദ്ധിമുട്ടാവും."- എന്ന് പറയുന്ന പലരും മലയാളത്തില്‍ എഴുതിയില്ലെങ്കില്‍ മലയാളിയ്ക്ക് ബുദ്ധിമുട്ടാകുമെന്ന് ഓര്‍ക്കാതിരിക്കുന്നിടത്താണ് പ്രശ്നം. പിന്നെ ബോര്‍ഡ്,ബസ്സ്,ബഞ്ച് എന്നിവയൊക്കെ മലയാളപദങ്ങളായിക്കഴിഞ്ഞല്ലോ...

  ReplyDelete
 7. കേരള സർക്കാ രിന്റെ വെബ്‌ സൈ റ്റു കൾ മലയാളത്തിൽ വായിക്കുന്നതിനുള്ള അവകാശം ഓരോ മലയാളിയുടെയും ആവശ്യമാണ് .നിലവിൽ ഏതാണ്ട്‌ എല്ലാ സർ ക്കാർ വകുപ്പുകളുടെയും വെബ്‌ സൈ റ്റു കൾ ഇംഗ്ലീഷ് ഭാഷയിൽ ആണ് കൊടുത്തിരിക്കുന്നത്‌.ഇതര സംസ്ഥാന ങ്ങളുടെ വെബ്‌ സൈ റ്റു കൾ പരിശോധിച്ചാൽ അവയിൽ ഇംഗ്ലീഷ് ഭാഷ കൂടാതെ, അതതു സംസ്ഥാന ങ്ങളുടെ ഭാഷയിൽ സർ ക്കാർ വകുപ്പുകളുടെ വെബ്‌ സൈ റ്റു കൾ അനായാസം വായിക്കുവാൻ സാധിക്കും .ഇത്തരത്തിൽ വെബ്‌ സൈ റ്റു കൾ മലയാളത്തിലേക്ക് മാറ്റുന്നത് മലയാളത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സാധാരണക്കാരായിട്ടുള്ള ആളുക്കൾക്ക് ആശ്വാസകരമായ നടപടിയാകും .

  കേരളത്തിലെ സർക്കാ രിതര വെബ്‌ സൈ റ്റു കൾ (സ്വകാര്യ സ്കൂൾ / കോളേജ് / ജോലി സ്ഥാപ ങ്ങൾ ) മലയാളത്തിൽ വായിക്കുന്നതിനു നിയമം കൊണ്ടു വരുക. നിലവിൽ മലയാളം കമ്പുടിംഗ് മേഖലകളിൽ പുരോഗതി ഉണ്ടായിട്ടുള്ള തിനാൽ അതിവേഗം വെബ്‌ സൈ റ്റു കൾ മാറ്റാൻ സാധിക്കും .അറിയാനുള്ള അവകാശം ഭരണ ഘടന ഉറപ്പു നൽകുന്നതാണല്ലോ .
  http://malayalatthanima.blogspot.in/2013/05/blog-post_18.html

  ReplyDelete
 8. മലയാളത്തെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കട്ടെ .കേരളത്തിലെ വിവിധ സ്ഥാപങ്ങളുടെ ബോർഡുകൾ ശ്രദ്ധിച്ചാൽ അവയെല്ലാം തന്നെ ഇംഗ്ലീഷ് ഭാഷയിൽ മാത്രം എഴുതി വെച്ചിരിക്കുകയാണ് .ഇത്തരത്തിൽ സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ ,സർവകാലശാലകൾ ,ആശുപത്രികൾ , കച്ചവട സ്ഥാപനങ്ങൾ ,നോട്ടീസ് ബോർഡുകൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക്
  മാറ്റുന്നതിനു നിയമം കൊണ്ടുവരിക .കേരളത്തിലെ പല സ്ടലങ്ങളിലും ഇത്തരത്തിൽ ഇംഗ്ലീഷ് മാത്രം ഉള്ള ധാരാളം ബോർഡുകൾ കാണാം .ഒരു മാറ്റം പ്രതിക്ഷിക്കുന്നു .

  ReplyDelete