മുരുടേശ്വരം

ഇത്തവണയും നിരക്ഷരനാണ് എന്നെ ഈ വഴി എത്തിച്ചത്. മുരുടേശ്വരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിവരണം വായിയ്ക്കുക. ആദ്യമേ പറയട്ടെ, എനിയ്ക്ക് ഇവിടം ഒരു കൃത്രിമമെന്ന തോന്നലാണ് ഉണ്ടാക്കിയത്. പണികള്‍ പൂര്‍ത്തിയായി വരുന്നേ ഉണ്ടായിരുന്നുള്ളൂ... രസികന്‍ സിനിമയിലൊക്കെ വരുന്നതിന് മുന്‍പായിരുന്നു ഈ യാത്ര. എന്തായാലും ഏറ്റവും വലിയ ശിവപ്രതിമ കണ്ടു. പ്രതിമയ്ക്ക് അരികിലായി ഗീതോപദേശം ശില്പം ചെടികള്‍ക്കിടയിലൂടെ ഗീതോപദേശം. ഗോപുരവും ബീച്ചും ഗോപുരത്തിന്‍റെ പണി നടക്കുന്നു. ചെങ്കല്ലില്‍ പണിത ചുമര് കാണാം. ഇപ്പൊ അത് 'കരിങ്കല്ലായിക്കാണും'. "രാജഭരണകാലത്തെ ക്ഷേത്രനിര്‍മ്മാണത്തിന്‍റെ ലക്ഷ്‍യമല്ല ആഗോളവത്കരണകാലത്ത്" എന്ന് ഇവിടം വ്യക്തമാക്കിത്തന്നു. ഫൈവ്സ്റ്റാര്‍ സൌകര്യങ്ങളുള്ള ഇത്തരം സ്ഥലങ്ങള്‍ ഭക്തിമാര്‍ഗ്ഗത്തിലൂടെ ആര്‍ക്ക് ലാഭം കൊടുക്കുന്നു എന്നത് ആലോചിയ്ക്കപ്പെടേണ്ടതാണ്. ഷെട്ടി എന്ന വ്യവസായപ്രമുഖന്‍റെ ബുദ്ധി ഞങ്ങളടക്കം എണ്ണമറ്റ ആളുകളെ ഇവിടെ എത്തിയ്ക്കുന്നു. താമസവും മറ്റും നല്ലരീതിയില്‍ വേണമെങ്കില്‍ അതും "അദ്ദേഹം ഏര്‍പ്പാടാക്കിയിട്ടുണ്ട്!!" ഭക്തിവ്യവസായത്തിന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന...