ഈ പൂവിന്‍റെ പേരെന്ത്?
എന്‍റെ നാട്ടില്‍ 'ആറ്മാസം' എന്ന പേരിലാണ് ഈ ചിത്രത്തില്‍ കാണുന്ന പൂവ് അറിയപ്പെടുന്നത്. പല സ്ഥലങ്ങളിലും ഇതിന് പലപേരുകള്‍ ആണ് ഉള്ളത് എന്നറിയാം. നിങ്ങളുടെ നാട്ടിലെ പേരും ആ പേരിനുള്ള കാരണം അറിയുമെങ്കില്‍ അതും എഴുതുമല്ലൊ. ഒരിയ്ക്കല്‍ പൂത്താല്‍ കുറെക്കാലം നില്‍ക്കുന്നത് കൊണ്ടാകാം ഇവിടെ 'ആറ്മാസം' എന്നപേര് വന്നത്.
nao conheço esta planta..aqui no brasil tem uma parecida, mas ela tem espinhos e é venenosa.
ReplyDeleteഇതിന് ഇരിങ്ങാലക്കുടയിലെ പേര് എനിക്കറിയില്ല.. ഇവിടെ അത്ര കണ്ടിട്ടുമില്ല.. അമ്മയുടെ വീട്ടില്‍- കയിലിയാട്(ഷൊര്‍ണൂര്‍ അപ്പുറം)- ഇതിനെ തേര് എന്നും കാവടി എന്നും വിളിക്കാറുണ്ട്... രണ്ടു പേരു വരാനും ഉള്ള കാരണം വ്യക്തമാണല്ലോ....
ReplyDeleteഇത് ആത്മന്റെ വീടാണോ? നല്ല പച്ചപ്പുള്ള പറമ്പ്.. ഇത്രേം നല്ല സ്ഥലത്തുനിന്നും വന്നിട്ടും ആത്മന്‍ എന്തേ ഇങ്ങനെ ആയിപ്പോയേ..? ( യ്യ്യോ..ഞാന്‍ ഓടി...)
ജൂലായ് ഓഗസ്റ്റ് മാസങ്ങളില്‍ നമ്മുടെ നാട്ടില്‍ ധാരാളം വിരിയുന്ന ഈ പൂവിനു മലപ്പുറം ജില്ലയിലെ ചിലയിടങ്ങളില്‍ കിരീടം എന്നൊരു പേരുള്ളതായി എന്റെ ഒരു സുഹൃത്ത് പറഞ്ഞു . ഒരു പക്ഷെ രൂപം കൊണ്ടാകാം ആ പേര് കിട്ടിയത് .
ReplyDeleteതേര്, കാവടി, കീരീടം പേരുകള്‍ ഇനിയുമുണ്ട്... പോരട്ടെ.
ReplyDeleteLuiza, obrigado
സജീവേട്ടാ, അങ്ങനെ നമുക്കീ പേരുകളെല്ലാം ഒന്നറിയാം.
പിന്നെ മൈലാഞ്ചീീീീ...
ഞങ്ങളുടെ നാട്ടില്‍ സകല റോഡരികിലും ധാരാളമായി കാണുന്ന ചെടിയാണ്. ഇവിടെ ഈ ചെടിക്ക് പെരിങ്ങലം എന്നും പൂവിന് പെരിങ്ങലപ്പൂ എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മറ്റിടങ്ങളില്‍ എന്തുപറയുമെന്നോ വേറെ പേരുണ്ടോ എന്നും അറിയില്ല.
ReplyDeleteപക്ഷേ ആത്മാ... സാധാരണ ആത്മന്റെ ഫോട്ടോകള്‍ക്കു കാണുന്ന ആ ക്വാളിറ്റി (?) അത്രയ്ക്കങ്ങട് കണ്ടില്ല. എന്തുപറ്റി? മൊബൈലിലാണോ എടുത്തത്?
മൈലാഞ്ചീ.... നമ്മടെ ആത്മന്‍ പച്ചപ്പില്ലാത്ത 'ഉണക്കശാസ്ത്രി' ആണെന്നാണോ പറഞ്ഞുവരുന്നത്? ഞാന്‍ പ്രതിഷേധിക്കുന്നു.
കതിനാപ്പൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.കാരണം അറിയില്ല.
ReplyDeleteഎന്റെ നാട്ടിലും 'ആറുമാസം' തന്നെ. വേറെ ഒരു പേരെന്തിനാ ഹ ഹ :)ഇതു മതി.
ReplyDeleteഷാജി ഖത്തര്‍.
krishnakireedam ennum ariyappedum
ReplyDeleteഈ പൂവിന്റെ പേര് പലരും പറഞ്ഞത് കാണാൻ താഴെയുള്ള ലിങ്ക് തുറക്കുക. പിന്നെ ഫോട്ടോ നന്നായിട്ടുണ്ട്, ശരിക്കും.
ReplyDeletehttp://mini-chithrasalaphotos.blogspot.com/2009/06/49.html
മിനിയുടെ ബ്ലോഗിലെ വിവരങ്ങള്‍ വളരെ നന്നായി തോന്നി.
ReplyDeleteഗ്രെയ്റ്റ്
ഒരു ദിവസം കൊണ്ട് നമുക്ക് ഒട്ടനവധി പേരുകള്‍ ലഭിച്ചു.
ReplyDeleteതകര്‍പ്പന്‍,> പേര് കണ്ടെത്തിയതിന് നന്ദി. ആ മൈലാഞ്ചിയുമായിക്കൂടി ഓവറാക്കണ്ട.(ചുമ്മാ...)
ഏകതാര,> പേരിനും സന്ദര്‍ശനത്തിനും നന്ദി. ഇനിയും വരിക.
മിനി,> ലിങ്കിന് നന്ദി. അവിടെ ഞാന്‍ കണ്ട പുതിയ പേര് പെഗോഡ ആണ്. അത് ഗോപുരം എന്ന അര്‍ത്ഥത്തില്‍ ആണെന്ന് തോന്നുന്നു. താങ്കളുടെ നാട്ടിലുള്ള പേര് ഇവിടെ എഴുതാമായിരുന്നു. വീണ്ടും വരിക.
ആദര്‍ശ്,> ആദര്‍ശ് കൊടുങ്ങല്ലൂര് ഇതിനുള്ള പേര് പറഞ്ഞില്ല.
ഓഫ് ടോപിക് മാത്രം...
ReplyDeleteആത്മാ... പാര പണിയും ഇതിനിടെ നടത്തുന്നുണ്ടോ? ഞാന്‍ കൂട്ടുവെട്ടും...!!!!
(ഇതൊന്നും പറഞ്ഞ് ഞങ്ങളെ തെറ്റിക്കാമെന്ന് കരുതണ്ടാട്ടോ... ഇത് ശങ്കര്‍ സിമന്റ് ഇട്ട് ഉറപ്പിച്ചതാ..)
:) :) :)
mashe koyilandy 'krishna kereetom' annane
ReplyDeleteപേരെന്തായാലും പൂവുകൊള്ളാം...
ReplyDeleteനല്ല പടം.
എന്റെ നാട്ടില്‍ ഈ പൂ അങ്ങിനെ കണ്ടിട്ടില്ല,പക്ഷെ എന്റെ അച്ഛന്‍ കണ്ണൂരില്‍ ജോലി ചെയ്യുമ്പോള്‍ ഈ ചെടി വീട്ടില്‍ കൊണ്ട് വന്നു പിടിപ്പിച്ചിരുന്നു.ഞങ്ങളും ഇതിനെ ആറുമാസപ്പൂവ് എന്നാണ് വിളിച്ചിരുന്നത്.
ReplyDeleteആറുമാസം എന്ന് തന്നെ ആണ് ഞങ്ങളും പറയാറ്. കൃഷ്ണകിരീടം എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
ReplyDeleteകൃഷ്ണകിരീടം
ReplyDeleteസുനില്‍ പെരുമ്പാവൂര്‍, snehitha, കുഞ്ഞൂസ്, ശ്രീ, മാത്തൂരാന്‍,
ReplyDeleteനന്ദി...
ഇനിയും പേരുകള്‍ ഉണ്ടോ?
ആര്‍ക്കറിയാം???