Posts

Showing posts with the label ചിത്രങ്ങള്‍

ശ്രാവണബലഗോള

Image
ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഒരു യാത്ര. ബേലൂരും ഹാളീബീഡും ശ്രാവണബലഗോളയും ലക്ഷ്യം. മംഗലാപുരം വരെ ട്രെയിനിലെത്തി അവിടുന്ന് ഹാസ്സന്‍. സ്വന്തം വാഹനത്തിലാണെങ്കില്‍ മംഗലാപുരത്തിന് പോകേണ്ടതില്ല. മംഗലാപുരം - ഹാസ്സന്‍ നാല് മണിക്കൂറിലധികം എടുക്കുന്ന യാത്രയാണ്. ദൂരം നോക്കിയിട്ട് കാര്യമില്ല, മല ചുറ്റിയുള്ള വഴിയാണ്. കുറെ സമയം കാട് തന്നെ. ഹാസ്സനില്‍ പുതിയ ബസ്സ് സ്റ്റാന്‍റില്‍ എത്തി ഒരു ഓട്ടോ പിടിച്ച് നമുക്ക് പറ്റുന്ന ലോഡ്ജ് ഏര്‍പ്പാടാക്കി തരാന്‍ പറഞ്ഞു. ആദ്യം പോയ സ്ഥലത്ത് മുറി കിട്ടിയില്ലെങ്കിലും അടുത്ത സ്ഥലം ഓകെ. പഴയ സ്റ്റാന്‍ഡിനടുത്തായതിനാല്‍ യാത്രയ്ക്ക് സൌകര്യമായി. റൂം നന്ന്, റേറ്റും കുഴപ്പമില്ല (Rs.300). വേഗം തന്നെ റെഡിയായി. സമയം രണ്ടര കഴിഞ്ഞിരുന്നു. ലോഡ്ജിനോട് ചേര്‍ന്ന് തന്നെ ഒരു വെജിറ്റേറിയന്‍ ഹോട്ടലുണ്ട്, അവിടെ നിന്ന് ഭക്ഷണം കഴിച്ചു. ബസ്സിനുള്ള വഴിയും ചോദിച്ച് മനസ്സിലാക്കി. പഴയ സ്റ്റാന്‍ഡില്‍ നിന്ന് അവിടേയ്ക്ക് ബസ്സില്ല. അവിടുന്ന് പുതിയ സ്റ്റാന്‍ഡിലേയ്ക്ക് എപ്പോഴും ലോ ഫ്ളോര്‍ ബസ്സുണ്ട്. അവിടെ നിന്ന് ചെന്നരായപട്ടണം ചെന്നിട്ട് വേറെ ബസ്സിന് വേണം പോകാന്‍. ചെന്നരായപട്ടണം ഹാസ്സന്‍ - ബാംഗ്ളൂര്‍ ...

മലക്കോട്ടൈകോവില്‍

Image
തൃശ്ശ്നാപ്പള്ളിയില്‍ നിന്ന് ശ്രീരംഗം പോകുന്ന വഴിയിലാണ് മലക്കോട്ടൈകോവില്‍ എന്ന് പേരുള്ള ഈ ക്ഷേത്രം ഉള്ളത്. ക്ഷേത്രം എന്നതിനേക്കാള്‍ ഈ സ്ഥലം നല്‍കുന്ന കാഴ്ചകള്‍ ആസ്വദിക്കുന്നതിനും കാറ്റ് കൊള്ളുന്നതിനുമായാണ് ആളുകള്‍ ഇവിടെ എത്തുന്നത്. ഞങ്ങള്‍ ഇവിടെ എത്തിയത് കുറച്ച് നേരത്തെ ആയിപ്പോയി. അത്കൊണ്ട് കുറെ അധികനേരം മൊബൈലില്‍ പാട്ടൊക്കെ കേട്ട് ഇവിടെ ഇരിയ്ക്കേണ്ടതായി വന്നു. ഒരു അഞ്ച് മണിയോടെ ഇവിടേയ്ക്ക് കയറിയാല്‍ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്. ബസ്സിറങ്ങിയ സ്ഥലത്തുനിന്നുള്ള കോവിലിന്‍റെ കാഴ്ച. ദാ, ആ മലയുടെ മുകളിലേയ്ക്കാണ് നമുക്ക് പോകേണ്ടത്. നല്ല തിരക്കായിത്തുടങ്ങുന്ന ഒരു മാര്‍ക്കറ്റിലൂടെയാണ് അങ്ങോട്ട് പോകുന്നത്. ഇടയ്ക്ക് ഇടത് വശത്തായി കാണുന്നതാണ് താഴെ കാണുന്ന കുളം. കോവിലിലേയ്ക്കുള്ള പ്രവേശനഗോപുരം. ടിക്കറ്റെടുത്ത് മുകളിലേയ്ക്ക്. ഈ തിരക്ക് പിടിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്കിടയിലായാണ് അമ്പലത്തിലേയ്ക്കുള്ള വഴിയും. മുകളിലേയ്ക്കുള്ള നടകള്‍. ഇടയ്ക്ക് ഒരിടത്ത് ഗുഹയുടെ മാതൃകയില്‍ ഒരു സ്ഥലമുണ്ട്. അവിടെ ചെറിയ ചില കൊത്തുപണികള്‍ കാണാം. അവിടെ ചുമരില്‍ നിറയെ എഴുത്തുകള്‍ ഉണ്ട്. നടകള്‍ കയറി, മുകളിലെത്തിയാല്‍ ഉള്ള കാഴ്ചയാണ്...

ദൌലത്താബാദ് കോട്ട

Image
ഈ തുഗ്ലക്കിന്‍റെ പരിഷ്കാരങ്ങള്‍ പഠിച്ചകാലത്തൊരിക്കലും ഞാന്‍ അങ്ങേരുടെ കോട്ട വരെ പോകുമെന്ന് കരുതിയതല്ല. എന്തിന് ഈ യാത്ര തുടങ്ങമ്പോ പോലും എനിക്കറിയില്ല, ഇതങ്ങേര്ടെ കോട്ടയാന്ന്. ഔറംഗാബാദീന്ന് എല്ലോറയ്ക്കുള്ള വഴിയിലാണ് ഈ കോട്ട. ഒരു മലയെ ചുറ്റും കിടങ്ങൊക്കെ കെട്ടി വമ്പന്‍ കോട്ടയാക്കി മാറ്റി. ഈ സ്ഥലത്തെക്കുറിച്ച് ഗൂഗിളില്‍ പരതിയപ്പോഴാണ് സര്‍വ്വവിജ്ഞാനകോശം കിട്ടിയത്. അതില്‍ ഈ സ്ഥലത്തിന്‍റെ ചരിത്രം വായിക്കാം. അത് ഇങ്ങനെ പറയുന്നു, "യാദവ രാജാവായിരുന്ന ബില്ലാമയാണ് ദൗലത്താബാദ് സ്ഥാപിച്ചത് എന്നാണ് അനുമാനം. അന്ന് ദേവഗിരി എന്ന പേരിലാണ് പട്ടണം അറിയപ്പെട്ടത്." പിന്നീട് പലരാജാക്കന്മാരും ഈ നഗരം പിടിച്ചെടുത്തിട്ടുണ്ട്. തുഗ്ലക്കാണ് ദേവഗിരിക്ക് ദൌലത്താബാദ് എന്ന പേര് നല്‍കിയത്. (wikipediaയിലുള്ള വിവരങ്ങള്‍ ഇതുവഴി പോയാല്‍ കിട്ടും). ഈ ചിത്രം കോട്ട കണ്ടിറങ്ങി എല്ലോറയ്ക്ക് പോകും വഴി എടുത്തതാണ്. ഈ ദൂരക്കാഴ്ച അതിന്‍റെ സ്വഭാവം മനസ്സിലാക്കിത്തരും. ചാന്ദ്മിനാറിന് വലത് ഭാഗത്തായികാണുന്ന കുന്നാണ് കോട്ടയുടെ മുഖ്യകേന്ദ്രം. ഏതാണ്ട് 180 മീറ്ററാണ് ഈ കോട്ടയുടെ ഉയരം. കോട്ടയുടെ പ്രവേശനകവാടത്തിലെ ചുറ്റുമതില്‍ ആണ് ഇത്...