Sunday, March 28, 2010

കാപ്പാട് / kappad

കൊയിലാണ്ടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാത്രമേ കാപ്പാടിലേയ്ക്ക് ഉള്ളൂ. കോഴിക്കോട് ഭാഗത്തേയ്ക്ക് പോരുമ്പോള്‍ ഇങ്ങോട്ടുള്ള സ്റ്റോപ്പില്‍ ഇറങ്ങാം.


വിക്കിപീഡിയ കാപ്പാടിനെക്കുറിച്ച് ഇങ്ങനെ പറയുന്നു,
കാപ്പാട് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ കടല്‍ത്തീരം ആണ്. പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള വാണിജ്യ സംഘം1498-ല്‍ ഇവിടെയെത്തി. ഡ ഗാമ ഇവിടെ കപ്പലിറങ്ങി എന്നപേരില്‍ ഈ തീരം പ്രസിദ്ധമായെങ്കിലും ഇവിടെനിന്ന് ഏതാനും നാഴിക വടക്കോട്ടുമാറി പന്തലായനികടപ്പുറത്താണ് ഇറങ്ങിയതെന്നാണ് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കടല്‍ത്തീരവും പാറക്കെട്ടുകളുംകൊണ്ട് പ്രസിദ്ധമാണിപ്പോള്‍. തദ്ദേശീയര്‍ക്കിടയില്‍ ഈ സ്ഥലം കപ്പക്കടവ് എന്നും അറിയപ്പെടുന്നു.
പന്തലായനിയില്‍ നിന്ന് നേരെ ഇങ്ങോട്ടാണ് പോന്നത്. ബസ്സിറങ്ങി ഒരു ഓട്ടോ പിടിച്ചു. സൂര്യന്‍ പോയാലോ എന്ന പേടി ഉണ്ടായിരുന്നു. മൂന്ന് കിലോമീറ്റര്‍ ആണ് ദൂരം. തിരികെ നടക്കുക ആയിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് ചില സമയങ്ങളില്‍ ഇങ്ങോട്ട് നേരിട്ട് ബസ്സുണ്ട്.

കടലിലേയ്ക്ക് തള്ളിനില്ക്കുന്ന ഒരു പാറയാണ് (അതില്‍ നിന്നും ഇരുന്നും കിടന്നുമൊക്കെയെടുത്തവയാണ് ഈ ചിത്രങ്ങള്‍) ഈ ബീച്ചിനെ വ്യത്യസ്തമാക്കുന്നത്. മഴക്കാലത്ത് ഇത് ഏറെ അപകടങ്ങളും വരുത്തുന്നു. DANGER എന്ന് ഒരായിരം വട്ടം (നിര്‍ബന്ധിച്ചാ കുറച്ച് കുറയ്ക്കാം) ഇതില്‍ എഴുതിയിട്ടുണ്ട്. ഈ പാറയുടെ ഇടത് ഭാഗം മീന്‍ പിടുത്തക്കാര്‍ക്ക് ഉള്ളതാണ്. (മുകളിലെ ചിത്രം). വലത് ഭാഗത്താണ് ബീച്ച്. (താഴെ).നാലു മണിയോടെ ഇവിടെയെത്തിയാല്‍ സൂര്യാസ്തമനവും കണ്ട് ഏഴ് ഏഴേകാലാകും തിരിയ്ക്കാന്‍. ആ സമയത്ത് കൊയിലാണ്ടിയ്ക്ക് നേരെ ഒരു ബസ്സും ഉണ്ട്. ബസ്സ് വരും വരെ നെല്ലിയ്ക്കയോ മാങ്ങയോ ഐസ്ക്രീമോ വാങ്ങി കഴിയ്ക്കാന്‍ ചെറിയ കടകള്‍ ഉണ്ട്.

സൂര്യന്‍ ദാ ഇങ്ങനെ തുടങ്ങി...

സാവധാനം ആകെ ചുവന്നു...


പിന്നെയും...

ഒടുവില്‍ ദാ ഇങ്ങനെ, ഒരു ചിത്രം പോലെ...

Saturday, March 27, 2010

പന്തലായനിക്കൊല്ലം / panthalayanikkollam

കൊയിലാണ്ടിയ്ക്കടുത്താണ് പന്തലായനിക്കൊല്ലം. വാസ്കൊ ഡ ഗാമ കപ്പലിറങ്ങിയത് ഇവിടെയാണെന്ന് കരുതുന്നു.
ഈ ചിത്രങ്ങള്‍ കൊയിലാണ്ടിയ്ക്കടുത്ത് പാറപ്പള്ളിയില്‍ നിന്ന് എടുത്തവയാണ്. വിക്കിപീഡിയയില്‍ ഇങ്ങനെ പറയുന്നു

കൊയിലാണ്ടി പണ്ടു മുതല്‍ക്കേ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടിക്കടുത്ത പന്തലായനി (കൊല്ലം) അറബി വ്യാപാരികളുടെ ഒരു പ്രധാനതാവളമായിരുന്നു. ധാരാളം അറബി വ്യാപാരികള്‍ പണ്ടു കാലത്ത് കൊയിലാണ്ടിയില്‍ വ്യാപാരാവശ്യാത്തിനായി എത്തിച്ചേരുകയും തദ്ദേശീയരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. കൊയിലാണ്ടിയിലെ കൊല്ലത്ത് പാറപ്പള്ളി കടപ്പുറത്തുള്ള മുസ്ലീം പള്ളി ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളികളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. "പന്തലായനി" അറബിനാടുകളില്‍ വളരെയേറെ അറിയപ്പെട്ടിരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.

മൂന്ന് കൊല്ലം കൊയിലാണ്ടിയില്‍ ജോലിചെയ്തു. അവിടെ നിന്ന് പോന്നാലും നാടിനെയും നാട്ടുകാരെയും കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രം. കൂടെ സെന്‍ററില്‍ ഉണ്ടായിരുന്നവര്‍ മുതല്‍ ദിവസവും ചായ നല്‍കിയിരുന്ന സുനിലേട്ടന്‍ വരെ...

കൂട്ടുകാര്‍ നാട്ടില്‍ നിന്ന് എത്തിയപ്പോഴാണ് പാറപ്പള്ളിയില്‍ പോയത്. പല കാരണങ്ങള്‍ കൊണ്ടും ഈ ഭാഗത്താണ് ഗാമ എത്തിയിരിയ്ക്കാനിട എന്ന് പറയുന്നു. കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേയ്ക്ക് യാത്ര ചെയ്യുമ്പോളാണ് കൊല്ലം. അവിടെ നിന്ന് അല്പം ഉള്ളിലോട്ട് പോകണം. ഞങ്ങള്‍ വൈകീട്ടാണ് ഇവിടെ എത്തുന്നത്. കടലില്‍ ഒരു ഭാഗത്തായി മീന്‍പിടുത്ത ബോട്ടുകള്‍ കാണാം. വിക്കിപീഡിയയില്‍ പറയുന്ന പള്ളി ഇവിടെ കണ്ടു. അവിടെ എന്തോ ചടങ്ങുകള്‍ നടക്കുക ആയതിനാല്‍ അടുത്ത് പോയില്ല. പള്ളിയ്ക്കടുത്തായി ധാരാളം കല്ലറകള്‍ ഉണ്ട്. കേരളത്തിന്‍റെ വാണിജ്യചരിത്രത്തില്‍ വളരെ പ്രധാനസ്ഥാനമാണ് ഈ മേഖലയ്ക്ക് ഉള്ളത്.

ഗാമ കപ്പലിറങ്ങിയസ്ഥലം എന്ന് പഠിപ്പിച്ച കാപ്പാടാണ് ഞങ്ങള്‍ പോയ മറ്റൊരു സ്ഥലം. അത് അടുത്ത പോസ്റ്റില്‍...

Sunday, March 21, 2010

മലയാളവേദി

മലയാളപത്രങ്ങള്‍ക്ക് സംഭവം കണ്ണില്‍ പിടിച്ചില്ല
വാര്‍ത്ത വായിക്കുന്നതിന് വാര്‍ത്തയില്‍ ക്ലിക്ക് ചെയ്യുക,
വലുതാക്കാനായി വീണ്ടും ക്ലിക്കുക.


യാത്രയ്ക്കിടയിലെ കാഴ്ച തന്നെ ഇതും...
മാതൃഭാഷയുടെ, മലയാളത്തിന്‍റെ, നിലനില്പിനായുള്ള പ്രയത്നത്തിന്‍റെ കാഴ്ച.
ആദ്യം മലയാളഐക്യവേദിയെക്കുറിച്ചുള്ള കുറിപ്പ് വായിയ്ക്കുക-
മാതൃഭാഷയെ സ്നേഹിയ്ക്കുക, മലയാള ഐക്യവേദിയില്‍ അണിചേരുക
നമ്മുടെ മാതൃഭാഷ മലയാളമാണല്ലോ. മാതൃഭാഷയെന്ന നിലയില്‍ ലോകത്തില്‍ ഇരുപത്തിയാറാമത്തെ സ്ഥാനമാണ്‌ മലയാളത്തിനുള്ളത്‌. യൂറോപ്പിലെ പല ഭാഷകളെക്കാളും അധികമാണ്‌ മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം. എല്ലാ ജനതയും അവരുടെ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനക്കുകയും അതി പുരോഗതിക്ക്‌ ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ നാം മലയാളികള്‍ ഏറ്റവും പിന്നിലാണ്‌. നമ്മുടെ പൊതുജീവിതത്തില്‍ നാം മലയാളത്തിന്‌ വേണ്ട സ്ഥാനം കൊടുക്കുന്നില്ല. മലയാളം മാധ്യമമായ വിദ്യാലയങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. ഈ നിലയില്‍ പോകുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനമാധ്യമമെന്ന നിലയില്‍ മലയാളം പൂര്‍ണമായും തുടച്ചു നീക്കപ്പെടും. മാതൃഭാഷ വിദ്യാഭ്യാസരംഗത്ത്‌ അവഗണിക്കപ്പെടുന്നതിന്‌ കാരണമായി പറയാറുള്ളത്‌ അതില്‍ പഠിക്കുന്നവര്‍ക്ക്‌ തൊഴില്‍ ലഭിക്കുകയില്ല എന്നാണ്‌. കേരളത്തില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇവിടെത്തന്നെയാണ്‌ തൊഴില്‍ ചെയ്യുന്നത്‌ എന്ന കാര്യം ഇതു പറയുമ്പോള്‍ നാം ഓര്‍ക്കാറില്ല. പുറത്ത്‌ അനേകം രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്‌ ഇംഗ്ളീഷല്ല, അവിടത്തെ മാതൃഭാഷയാണ്‌. മലയാളമാധ്യമത്തില്‍ പഠിക്കുന്നവര്‍ക്കും ഇംഗ്ളീഷ്‌ പഠനം മെച്ചപ്പെടുത്തിയാല്‍ അന്യനാടുകളിലുള്ള ഉപയോഗത്തിന്‌ അത്‌ മതിയാകുകയും ചെയ്യും. അന്യനാട്ടില്‍ പോകുന്നവരുടെ കാര്യമിരിക്കട്ടെ. സ്വന്തം നാട്ടില്‍ത്തന്നെ മലയാളം അവഗണിക്കപ്പെടുന്നതിന്‌ എന്തു ന്യായീകരണമാണുള്ളത്‌? മാതൃഭാഷ പൊതുജീവിതത്തില്‍ ഉപയോഗിക്കാനും മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. ജനങ്ങളെ മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയിക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യവ്യവസ്ഥയില്‍ അധികാരികള്‍ക്കുമുണ്ട്‌. 1969 മുതല്‍ നമ്മുടെ ഭരണഭാഷ മലയാളമാണെന്ന്‌ സര്‍ക്കാര്‍ അംഗീകരിച്ചത്‌ ഏറെ ശ്രമങ്ങള്‍ക്കു ശേഷമാണ്‌. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരജികള്‍ മലയാളത്തിലാണ്‌ നല്‍കേണ്ടത്‌ എന്നും ഫയലുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നും നിയമമുണ്ട്‌. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നാണ്‌ നിയമം. കോടതിനടപടികള്‍ക്കും വിധിപ്രസ്താവത്തിനും മലയാളം ഉപയോഗിക്കാമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. എന്നാല്‍ ഇന്നും നാം ഓഫീസുകളില്‍ മലയാളം ഉപയോഗിക്കാന്‍ തയ്യാറാവുന്നില്ല. കോടതികളുടെ കാര്യവും അതുതന്നെ. ഇതൊക്കെ പാലിക്കപ്പെടണമെങ്കില്‍ പൊതുജീവിതത്തില്‍ നമ്മളും മലയാളം നിലനിര്‍ത്തേണ്ടതുണ്ട്‌. കടകളുടെ പേരുകള്‍ പോലും മലയാളത്തിലെഴുതുന്നതിന്‌ നാം മടിക്കുകയാണ്‌. മലയാളി മലയാളിക്ക്‌ നല്‍കുന്ന കല്യാണക്കത്തുകള്‍ ഇംഗ്ളീഷില്‍ മാത്രം അച്ചടിക്കുന്നതിന്‌ പിന്നിലുള്ളത്‌ ഭാഷയെക്കുറിച്ചുള്ള അഭിമാനക്കുറവ്‌ മാത്രമാണ്‌. ഇതെല്ലാം ചെയ്യുന്ന നമ്മുടെ പ്രതിനിധികള്‍ തന്നെയാണല്ലോ ഉദ്യോഗസ്ഥരായും അധികാരികളായും വരുന്നത്‌. എല്ലാ ആധുനിക ജനാധിപത്യസമൂഹങ്ങളും ഒരു സമൂഹമായി തങ്ങളെ തിരിച്ചറിയുന്നത്‌ മാതൃഭാഷയെ മുന്‍നിര്‍ത്തിയാണ്‌. മലയാളഭാഷ ഇല്ലാതാകുമ്പോള്‍ ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പാണ്‌ ഇല്ലാതാകുന്നത്‌. മാതൃഭാഷയ്ക്കു വേണ്ടിയുള്ള വാദം മറ്റു ഭാഷകള്‍ക്കെതിരല്ല. മറ്റു നാടുകളില്‍ നിന്ന്‌ വരുന്നവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നതിനും വ്യക്തികളെന്ന നിലയില്‍ ഉദ്യോഗ-ഭരണതലത്തില്‍ പ്രവേശിക്കുന്നതിനും അത്‌ എതിരാവുന്നില്ല. എല്ലാ ജനതയും പരസ്പരം ഇടകലരുക എന്നത്‌ സ്വാഭാവികവും അനിവാര്യവുമായ ജനാധിപത്യ പ്രക്രിയയാണ്‌. ഒരു നാട്ടില്‍ ജീവിക്കേണ്ടത്‌ അവിടെ ജനിച്ചവര്‍ മാത്രമായിരിക്കണം എന്ന സങ്കുചിതമായ മണ്ണിണ്റ്റെ മക്കള്‍ വാദമല്ല, ഭരണത്തിലും പൊതുജീവിതത്തിലും മാതൃഭാഷ ഉപയോഗിക്കുക എന്നത്‌ ഒരു ജനതയുടെ അവകാശമാണ്‌ എന്ന വിശാലമായ ആധുനിക ജനാധിപത്യസങ്കല്‍പമാണ്‌ മാതൃഭാഷയ്ക്കു വേണ്ടി നിലക്കൊള്ളുന്നവരെ നയിക്കേണ്ടത്‌. അന്യനാടുകളില്‍ എത്തിച്ചേരുന്ന മലയാളികളും അവിടത്തെ ജനതയെയും അവിടത്തെ മാതൃഭാഷയെയും ബഹുമാനിക്കാന്‍ ബാധ്യസ്ഥരാണ്‌. കേരളത്തിനകത്തുതന്നെ ഭാഷാന്യൂനപക്ഷങ്ങളെയും ആദിവാസികളെയും അവരുടെ ഭാഷകളെയും നാം ബഹുമാനിക്കേണ്ടതുണ്ട്‌. മലയാളത്തിനു വേണ്ടി വാദിക്കുന്നത്‌ എല്ലാ ജനതകളുടെയും മാതൃഭാഷകളെ ബഹുമാനിക്കുന്നതിണ്റ്റെ ഭാഗമാണ്‌. മലയാളം നേരിടുന്ന അവഗണന തിരിച്ചറിഞ്ഞ്‌ മാതൃഭാഷയുടെ പ്രാധാന്യം ഉറപ്പിക്കാനാണ്‌ മലയാള ഐക്യവേദി എന്ന പേരില്‍ ഒരു കൂട്ടായ്മ സംസ്ഥാനത്താകമാനം പ്രവര്‍ത്തിക്കുന്നത്‌. വിദ്യാര്‍ത്ഥികളും അധ്യാപകരും എഴുത്തുകാരും സമൂഹത്തില്‍ എല്ലാ തരത്തിലുമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ആളുകളുടെ വിശാലമായ ഒരു കൂട്ടായ്മയാണിത്‌. സ്നേഹത്തിലും സൌഹൃദത്തിലും ജനാധിപത്യബോധത്തിലും ഊന്നുന്ന ഒരു സമൂഹം നിലനില്‍ക്കണമെങ്കില്‍ മാതൃഭാഷ നിലനില്‍ക്കേണ്ടതുണ്ട്‌ എന്ന ബോധമാണ്‌ ഈ കൂട്ടായ്മയെ ബന്ധിപ്പിക്കുന്നത്‌. രാഷ്ട്രീയ-മത-ജാതി പരിഗണനകള്‍ക്കതീതമായി നില്‍ക്കുന്ന ഈ കൂട്ടായ്മയിലേക്ക്‌ എല്ലാ ഭാഷാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു. ഓരോ പ്രദേശത്തും നമുക്ക്‌ ഇത്തരം കൂട്ടായ്മകള്‍ പടുത്തുയര്‍ത്താം.
സ്നേഹപൂര്‍വം
( ഒപ്പ്‌ )
ഡോ.പുതുശ്ശേരി രാമചന്ദ്രന്‍,‍ പ്രസിഡന്‍റ്റ്
കെ.എം.ഭരതന്‍, ജന. സെക്രട്ടറി
പി. പവിത്രന്‍, കണ്‍വീനര്‍


മലയാള ഐക്യവേദി സംഘടിപ്പിച്ച പൊതുസമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്നു (21.03.10)

ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിയ്ക്കുന്നുThursday, March 18, 2010

കട്ടപ്പന / kattappanaകട്ടപ്പനയിലെ ഒരു 'ചെറിയ' ജോലിക്കാലത്തിന്‍റെ ബാക്കിപത്രമാണ് ഈ ചിത്രങ്ങള്‍

Kattappana is a town situated in the Highrange,(Highrange is the high area region of Kerala) located in the Idukki district ofKerala state in India. Kattappana is also known as the spice city of kerala. It is located near the tourist spots Munnar and Thekkady. It is the largest town in the Highrange and houses most of the educational institutions and hospitals and is now changing into the commercial centre of the district. Kattappana is on the way of fast development and going to be the tourist city within few years.Other towns and cities nearby are Kottayam, Nedumkandam, Idukki, Mundakayam, Thodupuzha, Kanjirappally, Palai, Kumily, and Kothamanglam.

കടലുണ്ടി / kadalundy
കടലുണ്ടി അഴിമുഖം


കടലുണ്ടിപ്പുഴ

Kadalundi is a place in Kozhikode district, Kerala, India. This is a coastal village.It is near vallikkunnu panchayath


Sunday, March 14, 2010

humpi / ഹംപി

ഹംപി ചിത്രങ്ങളിലേയ്ക്ക് സ്വാഗതം
കരിങ്കല്ലില്‍ കൊത്തിയ ചെറുതും വലുതുമായ കവിതകള്‍ - അതാണ് ഹംപി

ലോട്ടസ് മഹല്‍
ഹംപിയില്‍ മുഗള്‍ ശൈലിയില്‍ ഉള്ള ഏക കെട്ടിടം
Lotus Mahal:This ornate structure was probably used by the military chief as his office or the queens of the palace as a pleasure pavilion. The pavilion spots Islamic architecture style arches and the roofs and base typical of Hindu temples. ( www.hampi.in )

മഹാനവമി ഡിബ്ബ
Mahanavami Platform from where the king used to watch the annual parade of imperial majesty and military might. The area is packed with numerous palace bases, underground temple, aquatic structures and the likes( www.humpi.in )
Royal Enclosure: The seat of the erstwhile kings, this is a fortified campus. Royal enclosure is a sprawling area with the ruins of many stately structures.( www.humpi.in )

Queens bath
Queen’s bath: This structure belongs to the royal area of the capital. Probably used by the courtly ladies or the king himself, this looks like an indoor aquatic complex. A large veranda with protruding balconies all around faces the central pool. This is one of the typical example of the Indo-Islamic hybrid architecture. ( www.hampi.in )


തുംഗഭദ്ര
ഇവിടെ കൊട്ടയില്‍ യാത്ര ചെയ്ത് അടുത്ത പാറകളിലെ കൊത്തുപണികള്‍ കാണാം.


വിത്തലേശ്വരക്ഷേത്രം
Vittala Temple : This temple complex dedicated to Vittala, a form of the Hindu god Vishnu is an architectural highlight of Hampi.
This temple campus contains many halls and shrines. The halls are noted for its extraordinary pillars with the animated carvings on it. A set of pillars, known as ‘musical pillars,’ resonates when tapped. A huge
stone chariot complete with wheels carved out of stone stands in front of the main temple. The environment of this temple is packed with numerous smaller but ornate temples and a wide chariot street of the temple. ( www.humpi.in )

കല്‍രഥം

കോര്‍ട്ടിസാന്‍സ് സ്ട്രീറ്റ്

Once the liveliest of all the temple streets in Hampi, the Courtesans' Street lies in front of the Achyuta Raya's Temple . On entering this area you witness heaps after heaps of finely carved pillars scattered on either side of the street. These pillars were once part of the pavilions that stood on either side of the street. ( www.hampi.in )ലക്ഷ്മീനരസിംഹം
Lakshmi Narasimha : This giant monolithic statue of the man-lion god is the largest icon in Hampi. Narasimha which is one of the ten avatars (incarnation) of lord Vishnu is depicted in a cross-legged seated position. It’s believed that the original image contained his consort Lakshmi sitting on his lap. This image was destroyed during the enemy invasion. Currently only a hand of the goddess resting on his waist can be seen. ( www.humpi.in )


വിരൂപാക്ഷ ക്ഷേത്രം
Virupaksha Temple: This temple dedicated to the Hindu god of destruction is located at a riverbank. Virupaksha temple is believed to be one of the oldest active temples (from 7th century AD) in India. This is a place equally sought-after by the tourists and the pilgrims. The temple complex consists of the god’s sanctum, pillared halls and a series of giant entrance towers. This is one of the fine places to witness the Hindu religious functions in close proximity.
Hampi, as it is popularly known today was the medieval capital of the empire Vijayanagara(the City of Victory). Hampi in the Karnataka state of India is listed as one of the UNESCO World Heritage Sites.

Hampi is charismatic even in its ruined state. It attracts thousands of tourists and pilgrims every year. Vast stretches of boulder-strewn hills make the backdrop of Hampi unique.
Dotted around the hills and valleys are 500 plus monuments. Among them are beautiful temples, basement of palaces, remains of aquatic structures, ancient market streets, royal pavilions, bastions, royal platforms, treasury buildings.., the list is practically endless. Hampi is a backpackers paradise, the same way the pilgrims delight. In Hampi at every turn there is a surprise. Every monument hides more than what they reveal. As an open museum, Hampi has numerous popular (100 plus!) locations visitors throng.

Monday, March 8, 2010

Friday, March 5, 2010

munambam മുനമ്പംMunambam, located near Kochi, India, is a place situated at the north end of Vypeen Island. This place is surrounded by the Arabian Sea at the west end of Periyar river at east and the mouth of sea at the north side.


ചീനവല, അച്ഛനും മകനും എന്നീ ചിത്രങ്ങള്‍... മുനമ്പത്തു നിന്നും.

Monday, March 1, 2010

kodungallur bharani (കൊടുങ്ങല്ലൂര്‍ ഭരണി)

Kodungallur (anglicised name: Cranganore) is a town and a municipality in the Thrissur district in the Indian state of Kerala. It was known in ancient times as Mahodayapuram, Shinkli, Muchiri (Muziris) and Muyirikkodu. Muchiripattinam was a famous and prosperous seaport at the mouth of the Periyar (also known as Choorni Nadi) river in the southern Indianstate of Kerala. It is located about 38 km from the present day city of Kochi at 10°13′N76°13′Eupon NH 17. The Bharani festival at the Kodungallur Bhagawati temple is one of the grandest in Kerala. It is a month of festivities from the Bharani asterism in the month of Aquarius to 7 days after the Bharani asterism in the month of Pisces. Traditionally the temple (especially during the Bharani festival) has been associated with a lot of animal sacrifices. These customs have been done away within the 20th century. The blood of the sacrificed used to be spilled over two stones in the prakaram, and as mentioned above, this practice is now stopped.
ആദര്‍ശിന്‍റെ നാടാണ് കൊടുങ്ങല്ലൂര്‍,
പഠനവിഷയവും...
ഈ ചിത്രങ്ങള്‍ അതിന്‍റെ ഭാഗമായി എടുത്തവയാണ്.
പിന്നെ ഭരണി,
ഒരു വേറിട്ട അനുഭവമാണ്.
മലയാളി ഒരിയ്ക്കലെങ്കിലും അതില്‍ പങ്കെടുക്കണം...Adarsh said...

ഓണം കഴിഞ്ഞാല്‍ മലയാളികളുടെ പ്രധാന ആഘോഷം മീനഭരണിയാണ് എന്ന് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ പറയുന്നുണ്ട്.19ആം നൂറ്റാണ്ടിലുള്ള അറിവിനെയാണ് വില്യം ലോഗന്‍ എഴുതുന്നത്. മലയാളിക്ക് ഭരണി അത്രക്കും പ്രധാനം തന്നെയാണ് എന്നാണ് ഇതു കാണിക്കുന്നത്