ചതുര്‍മുഖബസ്തി
കുടജാദ്രി യാത്രയുടെ ഭാഗമായാണ് ഇവിടെ പോയത്. ഡിജിറ്റല്‍ ക്യാമറ കാണുന്നതിന് മുന്‍പായിരുന്നു ഈ യാത്ര ഫിലിമിടുന്ന ഒരു യാഷിക്കയായിരുന്നു ആയുധം. ചിലയാത്രകള്‍ എന്ന നിരക്ഷരന്‍റെ ബ്ലോഗിലെ കാര്‍ക്കളയും കൊല്ലൂരും എന്ന പുതിയ പോസ്റ്റാണ് പെട്ടന്ന് ഈ ചിത്രങ്ങള്‍ നോക്കാനുള്ള കാരണം. സ്ഥലത്തെക്കുറിച്ച് ആ പോസ്റ്റിലെ വിവരണം ഏറെ പ്രയോജനകരമാണ്. ചതുര്‍മുഖബസ്തി മേല്‍ക്കൂരയടക്കം കരിങ്കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രമാണ്.പച്ചപ്പ് നിറഞ്ഞ മുറ്റത്തെ കെട്ടിടത്തിന്‍റെ കാഴ്ച മനോഹരമാണ്. മേല്‍ക്കൂരയുടെ കീഴെ നിന്നുള്ള ചിത്രം കരിങ്കല്‍ത്തൂണ് ഗര്‍ഭഗൃഹത്തിലെ തീര്‍ത്ഥങ്കരന്‍മാര്‍ മേല്‍ക്കൂര, ഭിത്തി തൂണില്‍ ഒരു ഗണപതി തിരിച്ചിറക്കം