kodungallur bharani (കൊടുങ്ങല്ലൂര്‍ ഭരണി)





Kodungallur (anglicised name: Cranganore) is a town and a municipality in the Thrissur district in the Indian state of Kerala. It was known in ancient times as Mahodayapuram, Shinkli, Muchiri (Muziris) and Muyirikkodu. Muchiripattinam was a famous and prosperous seaport at the mouth of the Periyar (also known as Choorni Nadi) river in the southern Indianstate of Kerala. It is located about 38 km from the present day city of Kochi at 10°13′N76°13′Eupon NH 17. The Bharani festival at the Kodungallur Bhagawati temple is one of the grandest in Kerala. It is a month of festivities from the Bharani asterism in the month of Aquarius to 7 days after the Bharani asterism in the month of Pisces. Traditionally the temple (especially during the Bharani festival) has been associated with a lot of animal sacrifices. These customs have been done away within the 20th century. The blood of the sacrificed used to be spilled over two stones in the prakaram, and as mentioned above, this practice is now stopped.
ആദര്‍ശിന്‍റെ നാടാണ് കൊടുങ്ങല്ലൂര്‍,
പഠനവിഷയവും...
ഈ ചിത്രങ്ങള്‍ അതിന്‍റെ ഭാഗമായി എടുത്തവയാണ്.
പിന്നെ ഭരണി,
ഒരു വേറിട്ട അനുഭവമാണ്.
മലയാളി ഒരിയ്ക്കലെങ്കിലും അതില്‍ പങ്കെടുക്കണം...



Adarsh said...

ഓണം കഴിഞ്ഞാല്‍ മലയാളികളുടെ പ്രധാന ആഘോഷം മീനഭരണിയാണ് എന്ന് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ പറയുന്നുണ്ട്.19ആം നൂറ്റാണ്ടിലുള്ള അറിവിനെയാണ് വില്യം ലോഗന്‍ എഴുതുന്നത്. മലയാളിക്ക് ഭരണി അത്രക്കും പ്രധാനം തന്നെയാണ് എന്നാണ് ഇതു കാണിക്കുന്നത്

Comments

  1. Enthaayaalum kollam..oru malayalam adyapakante technologyiloodeyulla munnettathinu aadyamay abhinandanam....details also includes geographical informations ....so great...eniyum kooduthal pratheeshayode...

    ReplyDelete
  2. ഓണം കഴിഞ്ഞാല്‍ മലയാളികളുടെ പ്രധാന ആഘോഷം മീനഭരണിയാണ് എന്ന് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ പറയുന്നുണ്ട്.19ആം നൂറ്റാണ്ടിലുള്ള അറിവിനെയാണ് വില്യം ലോഗന്‍ എഴുതുന്നത്. മലയാളിക്ക് ഭരണി അത്രക്കും പ്രധാനം തന്നെയാണ് എന്നാണ് ഇതു കാണിക്കുന്നത്.

    ReplyDelete
  3. ponnu mashe, kodungallur karan thanne njanum. ithoru vallatha aaghosham thanne.. therippaattaanu samskaram ennu karuthiyirikkunna thaaankalepolullavarkkokke patum..amma penganmarumayi onnu bharani divasangalil kodungallur poyi nokku.. baaki njaan parayunnilla

    ReplyDelete
  4. keralam ithrakk saamskaarikamaayi adhapathicho ennu thonnippokum lavarude behaviours kandaal. ivar keralathile aalukal thanneyaano?

    ReplyDelete
  5. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ സ്വാഭാവികം...
    ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച പ്രതീക്ഷിയ്ക്കുന്നു.

    ReplyDelete
  6. തെറി സംസ്കാരത്തിന്റെ ഭാഗമല്ലെന്നാരാ പറഞ്ഞത്? വിവരമില്ലെങ്കില്‍ മിണ്ടാന്‍ നില്‍ക്കരുത്.

    ReplyDelete
  7. നിങ്ങള്‍ ഒന്നു ഭരണിക്കു പോയിനോക്കു. അമ്മ പെങ്ങന്മാരാണ് ഭരണിക്കു പാട്ടു പാടുന്നത്. അവര്‍ക്ക് അത് ഭക്തിയാണ് സുഹൃത്തേ.
    നിങ്ങള്‍ നിങ്ങള്‍ക്കു തോന്നുന്ന തെറിയുടെ അര്‍ത്ഥത്തെ മാത്രം നോക്കാതെ. അവര്‍ക്കെന്താണു പറയാനുള്ളതെന്നു ശ്രദ്ധിക്കൂ. പിന്നെ ഇത് വളരെ പഴക്കം ചെന്ന ആചാരമാണ്. അത് നമ്മുക്കിപ്പോഴാണ് സംസ്കാരശൂന്യമായി തോന്നുന്നത്. കൂട്ടുകാര്‍ തമ്മില്‍ സ്നേഹഭാഷണത്തില്‍ തെറി വിളിക്കാറില്ലെ. അവിടെ തെറിക്കെന്താണ് അര്‍ത്ഥം? അതുകൊണ്ട് പറയുന്ന ആളും കേള്‍ക്കുന്ന ആളും പറയുന്ന സന്ദര്‍ഭവും അര്‍ത്ഥോല്‍പ്പാദനത്തില്‍ പ്രധാനമാണ്. അതുകൊണ്ട് പെട്ടെന്ന് ഒരു നിഗമനത്തിലെത്തേണ്ടതില്ല എന്നു തോന്നുന്നു. ചര്‍ച്ചകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. ആദ്യം എഴുതിയ അനോണിമസ് സുഹൃത്തിനോട് ഒരു സംശയം...
    താങ്കളുടെ നാട്ടില്‍ പല ദിക്കുകളില്‍ നിന്നായി ആയിരക്കണക്കണക്കിനാളുകള്‍ പല നാടുകളില്‍ നിന്ന് എത്തുമ്പോള്‍ അതെന്തുകൊണ്ടെന്ന് സാമാന്യമായി അന്വേഷിയ്ക്കേണ്ടതല്ലെ? വലിയ ഒരു ചരിത്രാന്വേഷി ആയില്ലെങ്കിലും ഇത്തരം ചരിത്രം അറിയേണ്ടത് തന്നെ. ഒരു അടിച്ചമര്‍ത്തപ്പെട്ട വിഭാഗം അവര്‍ക്ക് കിട്ടുന്ന ഏതാനും ദിവസത്തെ സ്വാതന്ത്ര്യത്തെ ഇങ്ങനെ പ്രകടിപ്പിയ്ക്കുന്നു എങ്കില്‍ അതില്‍ എന്താണ് തെറ്റ്?
    കൂടുതല്‍ കൊടുങ്ങല്ലൂര്‍ക്കാരുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്‌ങള്‍ പ്രതീക്ഷിയ്ക്കുന്നു

    ReplyDelete
  9. ആദര്‍ശ്, താങ്കള്‍ വീട്ടിലുള്ള അമ്മ പെങ്ങന്മാരെയെല്ലാം വിളിച്ച് ഒന്ന് ഭരണിക്ക് ചെല്ല്. പറ്റുമെങ്കില്‍ ബൂലോഗത്ത് താങ്കളെ പിന്തുണക്കുന്ന ആളുകളെയും അവരുറ്റെ വീട്ടിലുള്ളവരെയെല്ലാം (പ്രത്യേകിച് സ്ത്രീകളെ) വിളിച്ചുകൊള്ളുക. എന്നിട്ട് അവിടെ അമ്മ പെങ്ങന്മാര്‍ വിളിക്കുന്ന തെറിപ്പാട്ട് ഏറ്റുപാടാന്‍ പറയുക. നിങ്ങളുടെ കൂടെയുള്ളവര്‍ എത്രസമയം അവിടെ നില്ക്കുമെന്നു നോക്കുക. ബോധം കെട്ടുവീഴുന്നവരെ കൊണ്ടുപോകാന്‍ ഒരു ആമ്പുലന്സ് കൂടി കരുതികൊളുക. ആത്മന്‍ , താങ്കളും കൂടണം നിര്‍ബന്ധമായും. ചരിത്രമൊക്കെ ഒന്ന് അന്വേഷിക്കാമല്ലോ. വീട്ടുകാരെയും കൂട്ടണേ..
    സ്ത്രീജനങ്ങളോട് ഭരണിക്കാര്‍ക്ക് പറയാനെന്താ ഉള്ളത് എന്ന് ശ്രദ്ധിച്ച് കേള്ക്കാന്‍ പറയണം. തെറിവിളിയാണു സംസ്കാരം എന്ന സുഹ്രുത്തിന്റെ ചിന്തയെ ഞാന്‍ ബഹുമാനിക്കുന്നു. കീപ് ഇറ്റ് അപ്..

    ReplyDelete
  10. ടോം,
    വളരെ വൈകാരികമായ താങ്കളുടെ അഭിപ്രായത്തെ ബഹുമാനിച്ച്കൊണ്ട് തന്നെ ഞാന്‍ മുന്‍പ് പറഞ്ഞകാര്യം ആവര്‍ത്തിയ്ക്കട്ടെ,"ആയിരക്കണക്കണക്കിനാളുകള്‍ പല നാടുകളില്‍ നിന്ന് എത്തുമ്പോള്‍ അതെന്തുകൊണ്ടെന്ന് സാമാന്യമായി അന്വേഷിയ്ക്കേണ്ടതല്ലെ?" ഇത് പറയുമ്പോള്‍ എന്തിനാണ് ഇങ്ങനെ വികാരം കൊള്ളുന്നത്? നമ്മുടെ ശരി മാത്രമാണ് ശരിയെന്ന് വാശി പിടിയ്ക്കരുത്. പഴയ ഒരു വ്യവസ്ഥയുടെ തുടര്‍ച്ചയാണ് ഇത്തരം ആചാരങ്ങള്‍. നമ്മള്‍ (ആധുനികമനുഷ്യര്‍ പൊതുവില്‍)പുരോഗമിയ്ക്കുമ്പോള്‍ പഴയവയെ തമസ്കരിയ്ക്കുന്നു. അങ്ങനെ ചെയ്യാത്തവര്‍ അത് തുടരട്ടെ. ഏതാണ് പുരോഗതി എന്നത് ഇന്ന് സംശയിയ്ക്കപ്പെടുന്ന കാലമാണ്. പഴമയെ വിട്ടെറിഞ്ഞ് പുരോഗതിയിലേയ്ക്ക് പോയ നമ്മള്‍ ഇപ്പോള്‍ കാലാവസ്ഥാവ്യതിയാനത്തില്‍ കണ്ണുമിഴിച്ച് നില്‍ക്കുകയാണ്.

    ReplyDelete
  11. പൊന്ന് ടോമെ, നിങ്ങളെന്തിനാ ഈ അമ്മപെങ്ങന്മാരെ എപ്പഴും കൂടെക്കൂട്ടുന്നത്? എവിടെപ്പോകുമ്പഴും നമ്മള്് അവരെക്കൂട്ടാറില്ലല്ല്. ആ ചേട്ടമ്മാര് വല്ലതും പഠിച്ചോട്ടെ. നമ്മളെന്തിനാ വെറുതെ...

    ReplyDelete
  12. hahahahaha..........natakkatte cultural revolution through poora paattu......best wishes

    ReplyDelete
  13. നമ്മളെ ബോധം കെടുത്തുന്ന യുക്തിയെക്കുറിച്ചാണ് പറഞ്ഞത്. ബോധം കെടണോ ബോധം കെടണ്ടേ ആംബുലന്‍സു വിളിക്കണോ എന്നൊന്നുമല്ല. ബോധം കെടുന്നവര്‍ പോകാന്‍ പാടില്ല. നമ്മുടെ മറ്റൊരു തലതിരിഞ്ഞയുക്തിയെക്കുറിച്ചുകൂടി ഇവിടെ പറയാം.കോഴിവെട്ട്.... ഇത് പ്രാചീന ബലിയാണ്. വഴിപാടാണ്. നമുക്ക് ഇഷ്ടപ്പെടുന്നത് നമ്മുടെ ദൈവത്തിനു കൊടുക്കുന്നു. മാംസം ഭക്ഷിക്കുന്നത് നമുക്കിഷ്ടമാണ്. ബ്രാഹ്മണിക്കല്‍ ആയ ക്രമത്തിനകത്തു വരുന്നതോടുകൂടിയാണ് "ക്ഷേത്ര"വും കോഴിയും വിരുദ്ധമായി വരുന്നത്. ബ്രാഹ്മണരുടെ സംസ്കാരിക യുക്തിയില്‍ മാംസം കഴിക്കുന്നത് മ്ലേച്ഛമാണ്. (ബ്രാഹ്മണരില്‍തന്നെ ഒരു ഘട്ടത്തില്‍ മൃഗബലി ഉണ്ടായിരുന്നുവെന്നതിന് നമ്മുടെ പ്രാചീന കൃതികളായ രാമായണം മുതലായവ സാക്ഷ്യം വഹിക്കുന്നുണ്ട്. ബൌദ്ധരില്‍ നിന്ന് ബ്രാഹ്മണ്യം അഹിംസ സ്വീകരിച്ചുകൊണ്ടാണ് മാംസാഹാരം ഒഴിവാക്കുന്നതുതന്നെ. കേരളത്തില്‍ അഗ്നിഹോത്രിയാണ് മുമ്പുണ്ടായിരുന്ന പാരമ്പര്യത്തില്‍ നിന്ന് - ശ്രൌതം- മാറി പുതിയ സമ്പ്രദായം നടപ്പാക്കിയത് എന്ന് വിശ്വാസമുണ്ട്.)ആ യുക്തി നമുക്കിന്നും ബാധകമല്ലാത്തതുകൊണ്ട് നമ്മളൊക്കെ ധാരാളം മൃഗങ്ങളെ കൊന്ന് അവയെയെല്ലാം തിന്നുന്നു. ഒരു സംസ്കാരലോപവുമില്ല. ദൈവത്തിനിഷ്‌ടം പൂവും മലരും ഒക്കെയാണെന്നു കരുതുന്നു. ഈ പ്രശ്നം പ്രാചീന മനുഷ്യനുണ്ടായിരുന്നില്ല. ഇപ്പോള്‍ ചെയ്യുന്നതില്‍ പ്രശ്നമുണ്ടെന്നല്ല..അങ്ങനെ ഒരു യുക്തിയിലേക്ക് നാം പ്രവേശിക്കുന്നു എന്നു മാത്രം.

    പിന്നെ ചിലതെല്ലാം പഠിക്കുകതന്നെ വേണം കേട്ടോ...

    ReplyDelete
  14. baraniku varanam annu undayerunnu

    ReplyDelete
  15. thaanaaro thannaaro..........

    ReplyDelete
  16. എത്ര കോമരങ്ങളെ കണ്ടിരിക്കുന്നു, എത്ര തെറി കേട്ടിരിക്കുന്നു :) എന്നാലും ഈ പടങ്ങളൊക്കെ കാണുമ്പോള്‍ ഒക്കെ പുതുമ തന്നെ.

    ReplyDelete
  17. ഈ ചര്‍ച്ച വായിയ്ക്കാന്‍ അഭ്യര്‍ത്ഥന
    http://disorderedorder.blogspot.com/2010/03/blog-post_15.html#comment-6975987847733012062

    ReplyDelete
  18. :) കൊള്ളാം ആത്മാ കൊള്ളാം.
    ചിത്രങ്ങളും ചര്‍ച്ചയും.

    ReplyDelete

Post a Comment

Popular posts from this blog

സുന്ദരപാണ്ഡ്യപുരം