Posts

Showing posts with the label അജന്ത/യാത്ര/ചിത്രം

അജന്ത

Image
അജന്ത ഗുഹകള്‍ ഇത്തവണ പരാതികള്‍ ഇല്ലാതാക്കാന്‍ ഉറച്ച് തന്നെ. ബ്ലോഗില്‍ വന്ന കാലം മുതല്‍ കേള്‍ക്കണതാ എഴുത്ത് കുറവ്, കുറച്ച് കൂടെ എഴുതാമായിരുന്നു... എന്നൊക്കെ. ഇപ്പൊ ശരിയാക്കാം. പരാതി തീര്‍ത്തിട്ട് തന്നെ കാര്യം. വിശദമായി ഒരു പോസ്റ്റ് ആലോചിച്ചപ്പോള്‍ ഏത് വേണമെന്ന് അധികമാലോചിക്കേണ്ടി വന്നില്ല. അജന്ത തന്നെ. എഴുത്ത് (ടൈപ്പിങ്) പഠിയ്ക്കും മുന്‍പ് ഒരിയ്ക്കല്‍ ഇവയില്‍ ചില ചിത്രങ്ങള്‍ ഒരു പോസ്റ്റാക്കിയിരുന്നു. അത് ഒഴിവാക്കാന്‍ തീരുമാനിച്ചു. ഞാനും സുനിൽ മാഷും കൂടി വര്‍ഷത്തിലൊരിയ്ക്കല്‍ പോകുന്ന യാത്രകളില്‍ 2009 ഡിസംബറില്‍‍ പോയ സ്ഥലമാണ് അജന്ത, എല്ലോറ. ഈ യാത്രകള്‍ ഞങ്ങള്‍ രണ്ടാളുടെ തീരുമാനങ്ങളിലൂടെ ഏത് ഘട്ടത്തിലും മാറ്റങ്ങള്‍ വരുത്താന്‍ പറ്റുന്നതായതിനാല്‍ത്തന്നെ യാത്രയുടെ ഗതി കുറെയൊക്കെ യാത്രയ്ക്കിടെയാണ് നിശ്ചയിക്കപ്പെടുക. ഈ യാത്രയില്‍ നാട്ടില്‍ നിന്ന് പൂനയ്ക്കും തിരിച്ചും റിസര്‍വ് ചെയ്തിരുന്നു. പൂനയില് നിന്ന് ആറുമണിക്കൂറിലധികം ബസ്സ് യാത്രയുണ്ട് ഔറംഗബാദിലേയ്ക്ക്. പൂനയിലെ ശിവാജി നഗര്‍ സ്റ്റാന്‍ഡിലേയ്ക്ക് ഓട്ടോ പിടിച്ച് ​എത്തിയാല്‍ ഏത് സമയത്തും അവിടെ ബസ്സ് കാണും. ട്രെയിനില്‍ അടുത്ത സീറ്റില്‍ ഉണ്ടായിരുന...