പന്തലായനിക്കൊല്ലം / panthalayanikkollam
കൊയിലാണ്ടിയ്ക്കടുത്താണ് പന്തലായനിക്കൊല്ലം. വാസ്കൊ ഡ ഗാമ കപ്പലിറങ്ങിയത് ഇവിടെയാണെന്ന് കരുതുന്നു . ഈ ചിത്രങ്ങള്‍ കൊയിലാണ്ടിയ്ക്കടുത്ത് പാറപ്പള്ളിയില്‍ നിന്ന് എടുത്തവയാണ്. വിക്കിപീഡിയയില്‍ ഇങ്ങനെ പറയുന്നു കൊയിലാണ്ടി പണ്ടു മുതല്‍ക്കേ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടിക്കടുത്ത പന്തലായനി (കൊല്ലം) അറബി വ്യാപാരികളുടെ ഒരു പ്രധാനതാവളമായിരുന്നു. ധാരാളം അറബി വ്യാപാരികള്‍ പണ്ടു കാലത്ത് കൊയിലാണ്ടിയില്‍ വ്യാപാരാവശ്യാത്തിനായി എത്തിച്ചേരുകയും തദ്ദേശീയരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. കൊയിലാണ്ടിയിലെ കൊല്ലത്ത് പാറപ്പള്ളി കടപ്പുറത്തുള്ള മുസ്ലീം പള്ളി ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളികളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. "പന്തലായനി" അറബിനാടുകളില്‍ വളരെയേറെ അറിയപ്പെട്ടിരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. മൂന്ന് കൊല്ലം കൊയിലാണ്ടിയില്‍ ജോലിചെയ്തു. അവിടെ നിന്ന് പോന്നാലും നാടിനെയും നാട്ടുകാരെയും കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രം. കൂടെ സെന്‍ററില്‍ ഉണ്ടായിരുന്നവര്‍ മുതല്‍ ദിവസവും ചായ...