Posts

Showing posts from 2014

വിലങ്ങന്‍ കുന്ന്

Image
പുതിയ പോസ്റ്റ് വിലങ്ങന്‍ കുന്നാണ്. (നിറം ഇത്രയും പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്) തൃശൂര്‍ - കുന്നംകുളം റോഡില്‍ അമല ആശുപത്രിയ്ക്ക് തൊട്ടു മുന്‍പ് ഇടത്തോട്ട് ഉളള വഴിയാണ് വിലങ്ങന്‍ കുന്നിലേയ്ക്ക്. മുന്‍പ് കൂട്ടുകാര്‍ പറഞ്ഞും ബ്ലോഗെഴുത്തുകളില്‍ നിന്നും ഈ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് പോയത്. എത്രയോ തവണ ഇതിന് മുന്നിലൂടെ യാത്ര ചെയ്തിരിക്കുന്നു. എന്നാല്‍ ഈ വഴി തിരിഞ്ഞില്ല. ഓരോന്നിനും അതിന്‍റേതായ സമയമുണ്ട്.... അല്ലേ... പ്രധാന റോഡില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. വഴിയില്‍ ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്. ആളുകള്‍ക്ക്, വാഹനത്തിന്, ക്യാമറയ്ക്ക്... നല്ല വഴിയാണ്. മുളങ്കൂട്ടങ്ങള്‍ നിറഞ്ഞ തണലുള്ള വഴി. ഞങ്ങള്‍ പോകുന്ന സമയം നല്ല ഉച്ചസമയമാണ്. അതു വഴി വന്നപ്പോള്‍ പെട്ടന്ന് തിരിഞ്ഞതാണ്. വൈകീട്ടാണ് നല്ല സമയം. മുകളിലെത്തും മുന്‍പ് കണ്ട ഒരു ദൃശ്യം... വാഹനം പാര്‍ക്ക് ചെയ്ത് നേരെ കണ്ട ശില്പം ആണ് അടുത്ത ചിത്രം. ഒരു കേരള കര്‍ഷക കുടംബം. കോണ്‍ക്രീറ്റില്‍ ചെയ്ത ഈ ശില്പം ബംഗാളില്‍ കണ്ട രാം കിങ്കറിന്‍റെ സാന്താള്‍ കുടുംബം എന്ന ശില്പത്തെ ഓര്‍മ്മിപ്പിച്ചു. ലളിതവും മിക

കുടക്കല്ലുകളും വെട്ടുകല്‍ ഗുഹയും

Image
ബ്ലോഗ് വീണ്ടും സജീവമാക്കാനുള്ള ശ്രമം. കുറെ നാള്‍ ഡ്രാഫ്റ്റില്‍ കിടന്നു ഇത്... നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ചരിത്രസ്മാരകങ്ങള്‍ യാദൃശ്ചികമായി കാണാനിടയായ അനുഭവമാണ് ഈ പോസ്റ്റ്. തൃശ്ശൂര്‍ ജില്ലയില്‍ അരിയന്നൂര്‍ എന്ന സ്ഥലത്താണ് കുടക്കല്ലുകള്‍ സ്ഥിതി ചെയ്യുന്നത്. മലയാളം വിക്കിയില്‍  കുടക്കല്ലിനെക്കുറിച്ച് നോക്കിയപ്പോള്‍ കുന്നംകുളത്തിനടുത്തുള്ള ചിറമനങ്ങാട് എന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം മാത്രമേ ഉള്ളൂ. ഇത്തരം സ്മാരകങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവു് വളരെ പരിമിതമാണെന്ന് പറയാം. മറയൂരില്‍ ആണ് മുന്‍പ് ഞാന്‍ മുനിയറകളും മറ്റും കണ്ടിട്ടുള്ളത്. കേന്ദ്രപുരാവസ്തു വകുപ്പ് നല്ലനിലയില്‍ സംരക്ഷിച്ചിട്ടുള്ള ഈ സ്ഥലങ്ങള്‍, ഇതുവഴി വരാന്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുന്നതിനായി ഈ കുറിപ്പ് ... തൃശൂര്‍ നിന്ന് ചൊവ്വല്ലൂര്‍പ്പടി വഴി ഗുരുവായൂര്‍ക്ക് പോകുന്ന ബസ്സില്‍ കൂനമൂച്ചി സെന്‍റര്‍ എന്ന സ്റ്റോപ്പില്‍ നിന്ന് ഇടത്തോട്ടാണ് ഇവിടേയ്ക്കുള്ള വഴി. ശ്രീകൃഷ്ണ കോളേജിലേയ്ക്കുള്ള വഴിയ്ക്ക് ശേഷം വലത്തോട്ടുള്ള വഴിയ്ക്ക് കുറച്ച് ചെന്നാല്‍ സ്ഥലമായി. ഒരു സാധാരണ ഗ്രാമാന്തരീക്ഷം. അടുത്തടുത്തായി വീടുകളുള്ള ഇത്തരമൊരു സ്ഥലത്ത