ബാഹുബലി ബേട്ട

ചതുര്‍മുഖബസ്തിയില്‍ നിന്ന് നേരെ പോയത് ബാഹുബലി ബേട്ടയിലേയ്ക്കാണ്. മറ്റ് സന്ദര്‍ശകര്‍ ആരും ഉണ്ടായിരുന്നില്ല. വാഹനം നിര്‍ത്തിയത് വലിയ ചെങ്കല്‍ മതില്‍ക്കെട്ടിനരികില്‍ ആയിരുന്നു. അരികിലായി ഒരു ഒറ്റമരം. സാധാരണ കാണുന്ന കരിങ്കല്‍ പ്രയോഗങ്ങള്‍ക്കിടയില്‍ ഒരു വ്യത്യസ്തതയാണ് ഈ കൂറ്റന്‍ മതില്‍. നിരക്ഷരന്‍ പറഞ്ഞത് പോലെ ഈ കുന്നിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്.

മതിലിനോട് ചേര്‍ന്ന് ഒരു വലിയ കുളം ഉണ്ട്. അവിടെ ചില പടമെടുപ്പ് പരീക്ഷണങ്ങള്‍ കൂടെ നടത്തി. ഈ മതില്‍ പോലൊന്ന് ഇത്തരം യാത്രകളില്‍ എവിടെയും കണ്ടിട്ടില്ല.

കൂട്ടുകാര്‍ മോഡലുകളായി... ഒരു വ്യത്യസ്ത ആംഗിള്‍ കിട്ടി. എങ്ങിനെ എന്ന് പറയാമോ???

മതില്‍ക്കെട്ടിനകത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഗോമതേശ്വരന്‍.

അകത്ത് കടന്നപ്പോള്‍. നിലത്ത് കരിങ്കല്ല് പാകിയിട്ടുണ്ട്. ഒരു വലിയ കൊടിമരത്തിനും ചെറിയൊരു കരിങ്കല്‍ വാതിലിനും പുറകിലായാണ് 'അവന്‍റെ' നില്‍പ്പ്. (എന്‍റമ്മോ ആക്ഷേപിച്ചതല്ലേ...!!! )

പ്രതിമയ്ക്ക് പുറകില്‍ ഉള്ള പാറകളില്‍ ഏതോ ലിപികളില്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ട്.

പുറകിലായാണ് ഈ ചെറിയപ്രതിമകള്‍ നിരത്തി വച്ചിട്ടുള്ളത്.


Comments

  1. ചിത്രങ്ങളും വിവരണങ്ങളും വളരെ നന്നായിരുക്കുന്നു.

    ReplyDelete
  2. ആത്മന്‍ - ഈ ചിത്രങ്ങള്‍ക്കും നന്ദി. നേരിട്ട് കാണാന്‍ ഒരിക്കല്‍ക്കൂടെ പോകേണ്ടി വരും എനിക്ക്. പറ്റുമെങ്കില്‍ മഴക്കാലത്ത് തന്നെ പോകണം. ഇതില്‍ക്കാണുന്നതുപോലെ അല്‍പ്പം പച്ചപ്പ് കൂടെ പടങ്ങളില്‍ കിട്ടണമെങ്കില്‍ അതേ മാര്‍ഗ്ഗമുള്ളൂ.

    ReplyDelete
  3. നന്നാവുന്നു ആത്മന്‍ ഈ യാത്രകള്‍... ഓരോ യാത്രയും ഓരോ അനുഭവമാണ്....

    ReplyDelete
  4. ബ്ലോഗിലൂടെ നല്‍കിയ ദ്രിശ്യാനുഭവത്തിന് നന്ദി.

    ReplyDelete
  5. ശ്ശോ.... വീണ്ടും പഴയ ഓര്‍മകള്‍..... നമ്മുടെ ഈ യാത്ര മറക്കാന്‍പറ്റുമോ?

    ശ്രവണ്‍ബല്‍ഗോളയില്‍ ഒരു ഭീമാകാരന്‍ ബാഹുബലിയുണ്ടല്ലോ. കാര്‍ക്കല കഴിഞ്ഞ് ഈ യാത്രയില്‍ത്തന്നെ നമ്മള്‍ ഒരു മാര്‍ബിള്‍ ബാഹുബലിയെക്കൂടി കണ്ടിരുന്നല്ലോ.. ഒരു ഷേയ്പ്പില്ലാത്ത ബാഹുബലി...? ഓര്‍മയുണ്ടോ... ?

    ReplyDelete
  6. ആശംസകള്‍ ... ചിത്രങ്ങള്‍ മനോഹരം ...

    ReplyDelete
  7. mini,ആദര്‍ശ്,നിരക്ഷരന്‍,ടോട്ടോചാന്‍,Balu puduppadi,തകര്‍പ്പന്‍,കെ.പി.സുകുമാരന്‍,
    എല്ലാര്‍ക്കും നന്ദി.
    കര്‍ണ്ണാടകയിലെ പോപ്പുലര്‍ വിനോദകേന്ദ്രങ്ങള്‍ അല്ലാതെ ഇത്തരം സ്ഥലങ്ങള്‍ പോകുന്നത് ഏറെ നല്ല അനുഭവമാകും എന്നതാണ് അനുഭവം.
    ദേവാ, അപ്പൊ എന്നാ...?

    ReplyDelete
  8. Good mashe. next yatra engotta?

    ReplyDelete

Post a Comment

Popular posts from this blog

kodungallur bharani (കൊടുങ്ങല്ലൂര്‍ ഭരണി)

സുന്ദരപാണ്ഡ്യപുരം

മലക്കോട്ടൈകോവില്‍