Posts

Showing posts with the label ബാഹുബലി ബേട്ട/കര്‍ണ്ണാടക/ചിത്രം

ബാഹുബലി ബേട്ട

Image
ചതുര്‍മുഖബസ്തി യില്‍ നിന്ന് നേരെ പോയത് ബാഹുബലി ബേട്ടയിലേയ്ക്കാണ്. മറ്റ് സന്ദര്‍ശകര്‍ ആരും ഉണ്ടായിരുന്നില്ല. വാഹനം നിര്‍ത്തിയത് വലിയ ചെങ്കല്‍ മതില്‍ക്കെട്ടിനരികില്‍ ആയിരുന്നു. അരികിലായി ഒരു ഒറ്റമരം. സാധാരണ കാണുന്ന കരിങ്കല്‍ പ്രയോഗങ്ങള്‍ക്കിടയില്‍ ഒരു വ്യത്യസ്തതയാണ് ഈ കൂറ്റന്‍ മതില്‍. നിരക്ഷരന്‍ പറഞ്ഞത് പോലെ ഈ കുന്നിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. മതിലിനോട് ചേര്‍ന്ന് ഒരു വലിയ കുളം ഉണ്ട്. അവിടെ ചില പടമെടുപ്പ് പരീക്ഷണങ്ങള്‍ കൂടെ നടത്തി. ഈ മതില്‍ പോലൊന്ന് ഇത്തരം യാത്രകളില്‍ എവിടെയും കണ്ടിട്ടില്ല. കൂട്ടുകാര്‍ മോഡലുകളായി... ഒരു വ്യത്യസ്ത ആംഗിള്‍ കിട്ടി. എങ്ങിനെ എന്ന് പറയാമോ??? മതില്‍ക്കെട്ടിനകത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഗോമതേശ്വരന്‍. അകത്ത് കടന്നപ്പോള്‍. നിലത്ത് കരിങ്കല്ല് പാകിയിട്ടുണ്ട്. ഒരു വലിയ കൊടിമരത്തിനും ചെറിയൊരു കരിങ്കല്‍ വാതിലിനും പുറകിലായാണ് 'അവന്‍റെ' നില്‍പ്പ്. (എന്‍റമ്മോ ആക്ഷേപിച്ചതല്ലേ...!!! ) നിരക്ഷരന് ശരിയ്ക്ക് കാണാന്‍ പറ്റാതിരുന്ന ആ പ്രതിമ യുടെ വിവിധ ആംഗിളുകള്‍. പ്രതിമയ്ക്ക് പുറകില്‍ ഉള്ള പാറകളില്‍ ഏതോ ലിപികളില്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ട്. പുറകിലായാണ് ...