തൃശ്ശ്നാപ്പള്ളിയില്‍ നിന്ന് ശ്രീരംഗം പോകുന്ന വഴിയിലാണ് മലക്കോട്ടൈകോവില്‍ എന്ന് പേരുള്ള ഈ ക്ഷേത്രം ഉള്ളത്. ക്ഷേത്രം എന്നതിനേക്കാള്‍ ഈ സ്ഥലം നല്‍കുന്ന കാഴ്ചകള്‍ ആസ്വദിക്കുന്നതിനും കാറ്റ് കൊള്ളുന്നതിനുമായാണ് ആളുകള്‍ ഇവിടെ എത്തുന്നത്. ഞങ്ങള്‍ ഇവിടെ എത്തിയത് കുറച്ച് നേരത്തെ ആയിപ്പോയി. അത്കൊണ്ട് കുറെ അധികനേരം മൊബൈലില്‍ പാട്ടൊക്കെ കേട്ട് ഇവിടെ ഇരിയ്ക്കേണ്ടതായി വന്നു. ഒരു അഞ്ച് മണിയോടെ ഇവിടേയ്ക്ക് കയറിയാല്‍ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്.
ബസ്സിറങ്ങിയ സ്ഥലത്തുനിന്നുള്ള കോവിലിന്‍റെ കാഴ്ച. ദാ, ആ മലയുടെ മുകളിലേയ്ക്കാണ് നമുക്ക് പോകേണ്ടത്.

നല്ല തിരക്കായിത്തുടങ്ങുന്ന ഒരു മാര്‍ക്കറ്റിലൂടെയാണ് അങ്ങോട്ട് പോകുന്നത്. ഇടയ്ക്ക് ഇടത് വശത്തായി കാണുന്നതാണ് താഴെ കാണുന്ന കുളം.

കോവിലിലേയ്ക്കുള്ള പ്രവേശനഗോപുരം. ടിക്കറ്റെടുത്ത് മുകളിലേയ്ക്ക്.

ഈ തിരക്ക് പിടിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്കിടയിലായാണ് അമ്പലത്തിലേയ്ക്കുള്ള വഴിയും.

മുകളിലേയ്ക്കുള്ള നടകള്‍.

ഇടയ്ക്ക് ഒരിടത്ത് ഗുഹയുടെ മാതൃകയില്‍ ഒരു സ്ഥലമുണ്ട്. അവിടെ ചെറിയ ചില കൊത്തുപണികള്‍ കാണാം.

അവിടെ ചുമരില്‍ നിറയെ എഴുത്തുകള്‍ ഉണ്ട്.


നടകള്‍ കയറി, മുകളിലെത്തിയാല്‍ ഉള്ള കാഴ്ചയാണ് ഇത്. ഇപ്പോ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് നോക്കിയാല്‍ കാവേരി നദിയും ദൂരെ ശ്രീരംഗം ക്ഷേത്രത്തിന്‍റെ ഗോപുരങ്ങളും കാണാം. ആളുകള്‍ എത്തിത്തുടങ്ങുന്നു. എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകളും ഇവിടെ എത്തുന്നുണ്ട്. മലയാളികളെ വേറെ കണ്ടില്ല. (തിരിച്ചിറങ്ങുമ്പോള്‍ കണ്ടിരുന്നു.) ഇവിടെ എത്തിയാല്‍ നല്ല കാറ്റാണ്, എല്ലായ്പോഴും. വീണ്ടും നടകള്‍ കയറി മുകളിലേയ്ക്ക്.

കെട്ടിടങ്ങള്‍ക്കപ്പുറം കാവേരി കാണാം. ഈ ഉയരക്കാഴ്ചയാണ് ഈ സ്ഥലത്തിന്‍റെ പ്രത്യേകത.


ഏറ്റവും മുകളില്‍ നിന്ന് കാണാവുന്ന നഗരത്തിന്‍റെ വിവിധ വശങ്ങള്‍. പെട്ടികള്‍ പോലുള്ള കടകളും വീടുകളും...

നമ്മള്‍ കയറി വന്ന വഴിയിലെ ഗോപുരത്തിന്‍റെ പശ്ചാത്തലത്തില്‍... കുറെ സമയം ഞങ്ങള്‍ ഈ പാറയില്‍ ഇരുന്നു. ഒരുപാടാളുകള്‍ ഇവിടെ ഇരിയ്ക്കുകയും കുറെ കഴിഞ്ഞ് പോവുകയും ചെയ്തു. ഞങ്ങള്‍ക്ക് രാത്രിയിലെ ഒരു കാഴ്ച കൂടെ കാണണം എന്ന നിര്‍ബന്ധത്തില്‍ അവിടെത്തന്നെ ഇരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ആളുകള്‍ കയറാത്ത കുറച്ച്കൂടെ ഉയരത്തിലേയ്ക്ക് കയറാന്‍ ഒരാഗ്രഹം. അവിടം വരെ കയറിയാല്‍ കിട്ടുന്ന കാഴ്ചയെക്കുറിച്ചോര്‍ത്തപ്പോള്‍ വേറൊന്നും ആലോചിച്ചില്ല. മുകളില്‍ കയറിപ്പറ്റി.

മുന്‍പിരുന്നതില്‍ നിന്നുള്ള വ്യത്യാസം നോക്കൂ. ആ ഗോപുരത്തിന്‍റെ തടസ്സമില്ലാതെ പൂര്‍ണ്ണ വിസ്തൃതിയില്‍ നഗരം ഇവിടെ നിന്ന് കാണാം. നീണ്ട് പോകുന്ന വഴിയും ഇരുവശങ്ങളിലായുള്ള കെട്ടിടങ്ങളും... രാത്രിയില്‍ ലഭിയ്ക്കുന്ന കാഴ്ചയെക്കുറിച്ചുള്ള പ്രതീക്ഷയില്‍ ആയിരുന്നു ഞങ്ങള്‍.


ആകാശം കാര്‍മേഘങ്ങള്‍ നിറഞ്ഞിരുന്നു...

ധാരാളം ആളുകള്‍ ഇരിയ്ക്കുന്നുണ്ട്. ഞങ്ങള്‍ ഇരിയ്ക്കുന്നത് കണ്ട് ചില ചെറുപ്പക്കാര്‍ അവിടേയ്ക്ക് കയറി വന്നു. എന്നാല്‍ അവരാരും ഈ രാത്രിയിലെ കാഴ്ചയെക്കുറിച്ച് ആലോചിക്കുന്നതായി തോന്നിയില്ല. ഈ കുന്നിന്‍ മുകളിലെ കാഴ്ചകള്‍ കണ്ടുകൊണ്ട് നാട്ടിലേയ്ക്ക് ഫോണില്‍ സംസാരിച്ചു... അങ്ങനെ സമയം പതുക്കെ പോയ്ക്കൊണ്ടിരുന്നു.

ഞങ്ങള്‍ക്ക് മാത്രം കിട്ടിയ ചിത്രങ്ങളാണ് ഇനിയുള്ളത്. മലക്കോട്ടൈകോവില്‍ നല്‍കുന്ന ഈ കാഴ്ച കാണാതെ പോകുന്നവരാണ് അവിടെ വരുന്നവരിലധികവും.
നഗരം ഇരുട്ട് മൂടി, അങ്ങനെ സുന്ദരമായ ഒരു ചിത്രം പോലെ ആയിത്തീരുന്ന കാഴ്ച...





ഇവിടെ ഒരിയ്ക്കല്‍ ഞങ്ങളും പോയിട്ടുണ്ട്...
ReplyDeleteനന്നായിരിക്കുന്നു,ചിത്രങ്ങളും,വിവരണവും.ഈ ക്ഷേത്രം ട്രിച്ചി സിറ്റിയില്‍ നിന്നാല്‍ കാണുന്നതല്ലേ?
ReplyDeletenalla oru puramkaazhcah thanne..
ReplyDeleteഎന്നെ സംബന്ധിച്ചിടത്തോളം എല്ലാം പുതിയ കാഴ്ചകൾ! നല്ല ചിത്രങ്ങളും വിവരണങ്ങളും..
ReplyDeleteചിത്രങ്ങളും എഴുത്തും കൊണ്ട് ഒരു ചലച്ചിത്രം.... നന്നായിരിക്കുന്നു ആത്മന്‍..
ReplyDeleteശ്രീ,
ReplyDeleteഇപ്പോ ഒരു യാത്ര കൂടി പോയില്ലെ...
കൃഷ്ണകുമാര്‍,
സിറ്റിയില്‍ നിന്ന് കാണാമോ? എനിക്കറിയില്ല. നന്ദി.
ദ മാന്‍,അലി,ടോട്ടോ,
വന്നതിനും എഴുതിയതിനും നന്ദീട്ടോ...
ഗംഭീരം, ഗംഭീരം.
ReplyDeleteഞാന്‍ നിങ്ങള്‍ കയറി ചെന്ന ഉയര്‍ന്ന ഭാഗത്ത് കയറിയില്ലായിരുന്നു. പിന്നെ പടികള്‍ കയറി മുകളില്‍ എത്തുന്നതുവരെയും മേല്‍ക്കൂരയിട്ട് കെട്ടിമറച്ചിരിക്കുന്നത് സാധാരണ ഇത്തരം കോവിലുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഘടന ഇതിനു കൊടുക്കുന്നുണ്ട്. മാത്രമല്ല ഈ പടികയറി ചെല്ലുന്ന ഓരോ ഭാഗത്തും ചില മണ്ഡപങ്ങളും നില്‍ക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ബാക്കിയുള്ളവ കൂടി പോരട്ടെ...
എന്നാണാവോ ഞാനിവിടെയൊക്കെ.....മറു രാജ്യങ്ങള്‍ കണ്ടു കണ്ടു ഞാന്‍ എന്‍റെ നാട്ടിനെ മറന്നുവോ....നന്നായി....സസ്നേഹം
ReplyDeleteആത്മന്‍ - ഈ കാഴ്ച്ചകള്‍ക്ക് നന്ദി. എത്രയെത്ര സ്ഥലങ്ങളാണ് ബാക്കി കിടക്കുന്നത് കാണാന്‍. ഈ ജന്മം തികയുമോ ആവോ ? ശ്രാവണബേളഗോളയിലെ കുന്നിന്‍ മുകളില്‍ ഗോമഡേശ്വരനെ കാണാന്‍ പോയ യാത്ര ഓര്‍മ്മ വന്നു ഇതുകണ്ടപ്പോള്‍. താഴെ ഇത്രയും അധികം കെട്ടിടങ്ങള്‍ ഇല്ലായിരുന്നു അവിടെ. രാത്രി വരെ കാത്തിരുന്ന് പകര്‍ത്തിയ പടങ്ങള്‍ക്ക് പ്രത്യേകം നന്ദി.
ReplyDeleteആദര്‍ശേ,
ReplyDeleteമേല്‍ക്കൂര എന്ന് പറയുന്നത് മല തുരന്ന് വഴി ഉണ്ടാക്കിയതിന്‍റെ ഭാഗമല്ലെ? അതാണല്ലോ ഇതിനെ 'കോട്ട'യാക്കുന്നത്. മലയില്‍ നിര്‍മ്മിച്ച ഒരു കോട്ടയുടെ സ്വഭാവമാണ് ഇത്തരം തുരങ്ക വഴി. പിന്നെ, പോയപ്പോ ഈ കാഴ്ച കണ്ടില്ലെ?
യാത്രികന്‍റെയും നിരക്ഷരന്‍റെയും വാക്കുകള്‍ക്ക് പ്രത്യേക നന്ദി.
മാഷെ നന്നായിരിക്കുന്നൂ കെട്ടൊ ഈ കാഴ്ച്ചവട്ടങ്ങൾ ..
ReplyDeleteവിവരണങ്ങൾ കുറച്ചുകൂടി ആവാമായിരുന്നു....
വളരെ നല്ല കാഴ്ചകളും .വിവരണവും !!!
ReplyDeleteആത്മന്‍,
ReplyDeleteനിരക്ഷരന്റെയും യാത്രികന്റെയും വാക്കുകള്‍ കടമെടുക്കുന്നു.ഈ ജന്മം മതിയാകുമോ ഇതൊക്കെ കണ്ടു തീരാന്‍? പ്രവാസിയായതിനാല്‍, നാട്ടിലെ കാഴ്ചകള്‍ അപ്രാപ്യമാകുന്നുവോ?
രാത്രിയിലെ കാഴ്ചകള്‍ വളരെ നയനാനന്ദകരമായിരിക്കുന്നു. ഒപ്പമുള്ള വിവരണവും വളരെ നന്ന്.
ബിലാത്തി, സിയ, കുഞ്ഞൂസ്,
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദീട്ടോ...
പിന്നെ സ്ഥലങ്ങള്‍ കണ്ട് തീര്‍ക്കാന്നുള്ള അതിമോഹോന്നും ആര്‍ക്കും വേണ്ടാട്ടോ. പക്ഷേ നമുക്ക് കഴിയുന്നത്ര കാണുക, അത്ര തന്നെ.
കാണാത്ത കാഴ്ചകള്‍ കാട്ടിത്തന്നതിന് നന്ദി. ഇഷ്ടായി.
ReplyDeleteaathmaa
ReplyDeletesundaram
epol poyi ee aduthaano?
njanum poyitundu MA samayathu...mala kayari kattum kondu poonu etrayum ratrikazcha kandilla
ആതമാ. നല്ല ശ്രമം.
ReplyDeleteമിക്ക ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്കു പ്രവേശനം ഇല്ല.
ഞങ്ങളെ പോലെയുള്ള ആളുകള്‍ക്ക് ഇങ്ങിനെ എങ്കിലും ഈ കാഴ്ചകള്‍ കാണാന്‍ പറ്റുമല്ലോ. (ക്ഷേത്രങ്ങളുടെ കാര്യം മാത്രം കേട്ടോ)
മറ്റു ചിത്രങ്ങള്‍ ഗംഭീരം. പ്രത്യേകിച്ചും രാത്രി കാഴ്ചയിലെ. ഒരു പാട് നന്ദി.
വഷളന്‍,
ReplyDeleteനന്ദീ...
അനു,
പോയത് അടുത്ത് തന്നെ. ഓ.കെ.
സുള്‍ഫി,
എന്താ പറയാന്ന് എനിക്കറിയില്ലാട്ടോ.
നല്ല അഭിപ്രായങ്ങള്‍ വിനയത്തോടെ സ്വീകരിച്ചിരിക്കുന്നു.
nallachithranglum vivaranavum eshtamayi
ReplyDelete