Sunday, March 28, 2010

കാപ്പാട് / kappad

കൊയിലാണ്ടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാത്രമേ കാപ്പാടിലേയ്ക്ക് ഉള്ളൂ. കോഴിക്കോട് ഭാഗത്തേയ്ക്ക് പോരുമ്പോള്‍ ഇങ്ങോട്ടുള്ള സ്റ്റോപ്പില്‍ ഇറങ്ങാം.


വിക്കിപീഡിയ കാപ്പാടിനെക്കുറിച്ച് ഇങ്ങനെ പറയുന്നു,
കാപ്പാട് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ കടല്‍ത്തീരം ആണ്. പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള വാണിജ്യ സംഘം1498-ല്‍ ഇവിടെയെത്തി. ഡ ഗാമ ഇവിടെ കപ്പലിറങ്ങി എന്നപേരില്‍ ഈ തീരം പ്രസിദ്ധമായെങ്കിലും ഇവിടെനിന്ന് ഏതാനും നാഴിക വടക്കോട്ടുമാറി പന്തലായനികടപ്പുറത്താണ് ഇറങ്ങിയതെന്നാണ് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കടല്‍ത്തീരവും പാറക്കെട്ടുകളുംകൊണ്ട് പ്രസിദ്ധമാണിപ്പോള്‍. തദ്ദേശീയര്‍ക്കിടയില്‍ ഈ സ്ഥലം കപ്പക്കടവ് എന്നും അറിയപ്പെടുന്നു.
പന്തലായനിയില്‍ നിന്ന് നേരെ ഇങ്ങോട്ടാണ് പോന്നത്. ബസ്സിറങ്ങി ഒരു ഓട്ടോ പിടിച്ചു. സൂര്യന്‍ പോയാലോ എന്ന പേടി ഉണ്ടായിരുന്നു. മൂന്ന് കിലോമീറ്റര്‍ ആണ് ദൂരം. തിരികെ നടക്കുക ആയിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് ചില സമയങ്ങളില്‍ ഇങ്ങോട്ട് നേരിട്ട് ബസ്സുണ്ട്.

കടലിലേയ്ക്ക് തള്ളിനില്ക്കുന്ന ഒരു പാറയാണ് (അതില്‍ നിന്നും ഇരുന്നും കിടന്നുമൊക്കെയെടുത്തവയാണ് ഈ ചിത്രങ്ങള്‍) ഈ ബീച്ചിനെ വ്യത്യസ്തമാക്കുന്നത്. മഴക്കാലത്ത് ഇത് ഏറെ അപകടങ്ങളും വരുത്തുന്നു. DANGER എന്ന് ഒരായിരം വട്ടം (നിര്‍ബന്ധിച്ചാ കുറച്ച് കുറയ്ക്കാം) ഇതില്‍ എഴുതിയിട്ടുണ്ട്. ഈ പാറയുടെ ഇടത് ഭാഗം മീന്‍ പിടുത്തക്കാര്‍ക്ക് ഉള്ളതാണ്. (മുകളിലെ ചിത്രം). വലത് ഭാഗത്താണ് ബീച്ച്. (താഴെ).നാലു മണിയോടെ ഇവിടെയെത്തിയാല്‍ സൂര്യാസ്തമനവും കണ്ട് ഏഴ് ഏഴേകാലാകും തിരിയ്ക്കാന്‍. ആ സമയത്ത് കൊയിലാണ്ടിയ്ക്ക് നേരെ ഒരു ബസ്സും ഉണ്ട്. ബസ്സ് വരും വരെ നെല്ലിയ്ക്കയോ മാങ്ങയോ ഐസ്ക്രീമോ വാങ്ങി കഴിയ്ക്കാന്‍ ചെറിയ കടകള്‍ ഉണ്ട്.

സൂര്യന്‍ ദാ ഇങ്ങനെ തുടങ്ങി...

സാവധാനം ആകെ ചുവന്നു...


പിന്നെയും...

ഒടുവില്‍ ദാ ഇങ്ങനെ, ഒരു ചിത്രം പോലെ...

10 comments:

 1. കൊതിപ്പിക്ക്യാണല്ലേ... വിശദമായി പിന്നെ കമന്റാം ട്ടോ... എന്നാ നമുക്കെല്ലാം കൂടി ഒരു യാത്ര പോകാനാവുക?

  ReplyDelete
 2. ഒരിക്കല്‍ ഞാനും പോകും......

  ReplyDelete
 3. ആത്മാ..നന്നായിട്ടുണ്ട് , ലളിതമായ വിവരണവും നല്ല ചിത്രങ്ങളും. എല്ലാ ഭാവുകങ്ങളും

  ReplyDelete
 4. മൈലാഞ്ചി, ടോട്ടോചാന്‍, സജീവേട്ടന്‍, രാംശക്തി-
  വീണ്ടും എഴുതുക. നന്ദി.

  ReplyDelete
 5. ഇതില്‍ ഞാന്‍ കമന്റിട്ടില്ലെ?

  ആത്മാ പോവല്ലേ ഞാനൂണ്ട് ഞാനൂണ്ട്....
  ഈ ഫോട്ടങ്ങളെല്ലാം നേരത്തെ കണ്ടതാണ്.
  അവസാനത്തെ ഫോട്ടം തകര്‍ത്തു. എന്തൊരു ചുവപ്പ്.


  വിപ്ലവം അസ്തമനക്കടല്‍വഴി.
  :))

  ReplyDelete
 6. ഞാന്‍ എല്ലാരോടും കൂട്ടുവെട്ടി. ഒരൂസം ​ഞാനും പോവൂല്ലോ കൊച്ചേ... ഹും.....

  ReplyDelete
 7. ഞാന്‍ ഈ വഴി വീണ്ടും വന്നു.. ഇപ്പോ വിശദമായി ചിത്രങ്ങള്‍ ഒക്കെ കണ്ടു... ഒരുപാടു സന്തോഷവും ഇത്തിരി നൊമ്പരവും..
  സന്തോഷം ഈ ചിത്രങ്ങളിലൂടെയെങ്കിലും ഒരു യാത്രപോകലിന്റെ സുഖം പങ്കു വക്കുന്നതിന്റെ..
  നൊമ്പരം, എനിക്കിതു കഴിയുന്നില്ലല്ലോ എന്നതിന്....(മനുഷ്യന്റെ കാര്യമല്ലേ, തൃപ്തി ഇല്ലല്ലോ)

  സൂര്യന്‍ ചുവന്നു ചുവന്നു വരുന്ന മനോഹര ചിത്രങ്ങള്‍ സുന്ദരം..

  DANGER എന്ന് ഒരായിരം വട്ടം (നിര്‍ബന്ധിച്ചാ കുറച്ച് കുറയ്ക്കാം) ഇതില്‍ എഴുതിയിട്ടുണ്ട്.... നിര്‍ബന്ധിച്ചു, മൂന്നു തവണ.. എത്രകണ്ടു കുറക്കും?

  ബസ്സ് വരും വരെ നെല്ലിയ്ക്കയോ മാങ്ങയോ ഐസ്ക്രീമോ വാങ്ങി കഴിയ്ക്കാന്‍ ചെറിയ കടകള്‍ ഉണ്ട്.
  നെല്ലിക്കേം മാങ്ങേം ഓക്കെ.. അതിന്റെ കൂടെ ഐസ്ക്രീം ഒരു യോജിപ്പില്ലല്ലോ.. പുളി വയ്യാത്തോര്‍ക്ക്, മധുരം എന്നാവും ല്ലേ? ഏതു രുചിക്കാരേയും തൃപ്തിപ്പെടുത്തും എന്നാണോ?

  ReplyDelete
 8. നീലാംബരീ.. നമുക്കു പോകാം ഒരു യാത്ര? ഇവരൊക്കെ നമ്മളെ വല്ലാതെ കൊതിപ്പിക്കുന്നു...

  ReplyDelete
 9. യാത്ര നന്നായി. അതും ചിത്രങ്ങളോടെ.
  പല പ്രാവശ്യം കാപ്പാട് പോയിട്ടുണ്ടെങ്കിലും ഇത്ര മനോഹരം എന്ന് ഫോട്ടോ കണ്ടപ്പോള്‍ തോന്നിയത്.

  ReplyDelete