Saturday, March 27, 2010

പന്തലായനിക്കൊല്ലം / panthalayanikkollam

കൊയിലാണ്ടിയ്ക്കടുത്താണ് പന്തലായനിക്കൊല്ലം. വാസ്കൊ ഡ ഗാമ കപ്പലിറങ്ങിയത് ഇവിടെയാണെന്ന് കരുതുന്നു.
ഈ ചിത്രങ്ങള്‍ കൊയിലാണ്ടിയ്ക്കടുത്ത് പാറപ്പള്ളിയില്‍ നിന്ന് എടുത്തവയാണ്. വിക്കിപീഡിയയില്‍ ഇങ്ങനെ പറയുന്നു

കൊയിലാണ്ടി പണ്ടു മുതല്‍ക്കേ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടിക്കടുത്ത പന്തലായനി (കൊല്ലം) അറബി വ്യാപാരികളുടെ ഒരു പ്രധാനതാവളമായിരുന്നു. ധാരാളം അറബി വ്യാപാരികള്‍ പണ്ടു കാലത്ത് കൊയിലാണ്ടിയില്‍ വ്യാപാരാവശ്യാത്തിനായി എത്തിച്ചേരുകയും തദ്ദേശീയരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. കൊയിലാണ്ടിയിലെ കൊല്ലത്ത് പാറപ്പള്ളി കടപ്പുറത്തുള്ള മുസ്ലീം പള്ളി ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളികളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. "പന്തലായനി" അറബിനാടുകളില്‍ വളരെയേറെ അറിയപ്പെട്ടിരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.

മൂന്ന് കൊല്ലം കൊയിലാണ്ടിയില്‍ ജോലിചെയ്തു. അവിടെ നിന്ന് പോന്നാലും നാടിനെയും നാട്ടുകാരെയും കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രം. കൂടെ സെന്‍ററില്‍ ഉണ്ടായിരുന്നവര്‍ മുതല്‍ ദിവസവും ചായ നല്‍കിയിരുന്ന സുനിലേട്ടന്‍ വരെ...

കൂട്ടുകാര്‍ നാട്ടില്‍ നിന്ന് എത്തിയപ്പോഴാണ് പാറപ്പള്ളിയില്‍ പോയത്. പല കാരണങ്ങള്‍ കൊണ്ടും ഈ ഭാഗത്താണ് ഗാമ എത്തിയിരിയ്ക്കാനിട എന്ന് പറയുന്നു. കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേയ്ക്ക് യാത്ര ചെയ്യുമ്പോളാണ് കൊല്ലം. അവിടെ നിന്ന് അല്പം ഉള്ളിലോട്ട് പോകണം. ഞങ്ങള്‍ വൈകീട്ടാണ് ഇവിടെ എത്തുന്നത്. കടലില്‍ ഒരു ഭാഗത്തായി മീന്‍പിടുത്ത ബോട്ടുകള്‍ കാണാം. വിക്കിപീഡിയയില്‍ പറയുന്ന പള്ളി ഇവിടെ കണ്ടു. അവിടെ എന്തോ ചടങ്ങുകള്‍ നടക്കുക ആയതിനാല്‍ അടുത്ത് പോയില്ല. പള്ളിയ്ക്കടുത്തായി ധാരാളം കല്ലറകള്‍ ഉണ്ട്. കേരളത്തിന്‍റെ വാണിജ്യചരിത്രത്തില്‍ വളരെ പ്രധാനസ്ഥാനമാണ് ഈ മേഖലയ്ക്ക് ഉള്ളത്.

ഗാമ കപ്പലിറങ്ങിയസ്ഥലം എന്ന് പഠിപ്പിച്ച കാപ്പാടാണ് ഞങ്ങള്‍ പോയ മറ്റൊരു സ്ഥലം. അത് അടുത്ത പോസ്റ്റില്‍...

8 comments:

 1. ചിത്രങ്ങള്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക. ബോട്ടുകള്‍ കാണാം.

  ReplyDelete
 2. യാത്രപോകാന്‍ കഴിയുക എന്നത് വലിയ ഭാഗ്യം തന്നെ.. അത് ഒപ്പിയെടുക്കുക എന്നത് വലിയൊരു കഴിവും...

  പന്തലായനിക്കൊല്ലം കേട്ടുമാത്രം പരിചയം... സ്ഥലവിവരണങ്ങളുടെ കൂടെ യാത്രാവിവരണവും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചൂടേ? അവിടെ പോയ ഫീലിങ് എന്നേപ്പോലുള്ളവര്‍ക്ക് കിട്ടാന്‍....

  ReplyDelete
 3. ഹേനയുടെ ആവശ്യം അംഗീകരിച്ചിരിയ്ക്കുന്നു.

  ReplyDelete
 4. ഫോട്ടോകള്‍ കിടിലന്‍.

  ഇവിടെ പണ്ട് പോയിട്ടുള്ള ഓര്‍മ്മയുണ്ട്. വൈകിട്ട് പോയി ആ പാറപ്പുറത്തിരുന്ന അസ്തമനക്കടലിന്റെ ചുവപ്പ് ആസ്വദിച്ചിട്ടുണ്ട്. നല്ല കാറ്റും.

  ചിത്രങ്ങള്‍ കണ്ടപ്പോള്‍ പണ്ട് ധാരാളം യാത്രകള്‍ ചെയ്തിരുന്ന കാലം ഓര്‍മവന്നു.

  ReplyDelete
 5. ഈ പച്ചപ്പും കടല്‍ത്തീരവും മാടിവിളിക്കുന്നു... മൈലാഞ്ചീ... നമുക്കും കൊയ്‌ലാണ്ടിക്കു പോയാലോ??? ഈ ആത്മന്‍ നമ്മളെ അടങ്ങിയിരിക്കാന്‍ സമ്മതിക്കില്ല അല്ലേ?????
  ചിത്രങ്ങള്‍ തകര്‍പ്പനായിരിക്കുന്നു ആത്മാ
  അസൂയാപൂര്‍വ്വം
  ​കുഞ്ചി

  ഹൊ... ഈ വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു.

  ReplyDelete
 6. que lugares sao esses aathman? lindo....
  é apropriado para banho? qual é o nome destas praias?

  ReplyDelete
 7. തകര്‍പ്പന്‍, കുഞ്ചിയമ്മ, Luiza,
  Thanks for your visit & comments.

  തകര്‍പ്പന്‍,
  ഓര്‍മ്മകള്‍ ഉണ്ടായിരിയ്ക്കണം എന്നാണല്ലൊ ടി.വി.ചന്ദ്രന്‍ പറഞ്ഞിട്ടുള്ളത്.

  ReplyDelete