പെട്ടന്ന് തീരുമാനിച്ച യാത്രയായിരുന്നു ഇന്നത്തേത്. സൂര്യകാന്തി വിളവെടുക്കാറായി എന്നറിഞ്ഞതുകൊണ്ട് പിന്നൊന്നും നോക്കിയില്ല. ഒരു വർഷത്തിനും മുൻപ് കണ്ടു വച്ച സ്ഥലമാണ്. കഴിഞ്ഞ വർഷം കാലാവസ്ഥ അനുവദിച്ചില്ല. കൊട്ടാരക്കര - പുനലൂർ - തെന്മല വഴിയാണ് യാത്ര. സിനിമാ പറമ്പ് മുതൽ കൊട്ടാരക്കര വരെ വഴി അസഹനീയം ആയിരുന്നു. കുറച്ചിട ടാറിങ്ങ് നടത്തി പിന്നെ കുഴികൾ പിന്നെ വീണ്ടും ടാറിങ്, കുഴികൾ...! ഇതെന്ത് റോഡ് ? തെന്മല മുൻപ് പോയതിനാൽ കയറിയില്ല. തമിഴ്നാട് എത്തിയപ്പോൾ നല്ല റോഡുകൾ, സുഖ യാത്ര. അന്യൻ സിനിമയ്ക്കായി പാറയിൽ വരച്ച ചിത്രങ്ങൾ അങ്ങോട്ടുള്ള വഴിയിലാണ്. അവിടെയും കയറി. പാറ വൃത്തിയില്ലാത്ത സ്ഥലമായിട്ടുണ്ട്. എന്നാൽ പ്രകൃതിദൃശ്യങ്ങൾ, ചിത്രങ്ങൾ വരച്ച പാറകൾ സുന്ദരം... വഴി തിരിഞ്ഞ് പോകുന്നതിനാൽ ഗൂഗിൾ ചേച്ചിയാണ് വഴികാട്ടി. പല ഇടവഴികളിലൂടെയും പോകാൻ അവർ പറഞ്ഞത് അനുസരിച്ചു. പക്ഷേ ഇടയ്ക്ക് ആൾ സഞ്ചാരം പോലുമില്ലാത്ത സ്ഥലത്ത് കാറ്റാടിപ്പാടത്തൂടെയുള്ള മൺവഴിയിലൂടെ പോകാൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഒരു രണ്ട്, മൂന്ന് കിലോമീറ്റർ ഉണ്ടായിരുന്നു ടാ...
ഞാന്‍ ഫസ്റ്റേയ്... ഹൊ ഒരു കമന്റ് ഇടലിലെങ്കിലും ഫസ്റ്റാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം.....
ReplyDeleteകടലുണ്ടി കടപ്പുറത്ത് ഏറെ തവണ പോയിട്ടുണ്ട്... വെല്യേട്ടന്റേം കുഞ്ഞേട്ടന്റേം ഭാര്യമാര്‍ (ചേച്ചിയും അനിയത്തിയും ആണേ..)കാമുകിമാരായിരുന്ന കാലത്ത്, അവര്‍ ഞങ്ങളെടെ ബന്ധുക്കളാണെന്നത് മുതലെടുത്ത് ഞങ്ങള്‍ അവരുടെ വീട്ടില്‍ പോകുമായിരുന്നു, അരിയല്ലൂരില്‍..വള്ളിക്കുന്ന് അടുത്ത്..കടലുണ്ടിയില്‍ നിന്നും ഏറെ ദൂരെയല്ലാതെ....
അന്ന് ഇടക്കൊക്കെ പോകാറുണ്ടായിരുന്ന കടപ്പുറമാണ് ഈ കാണുന്നത്...
രണ്ടാളുടേം കല്യാണം കഴിഞ്ഞതോടെ അവരുടെ അച്ഛനും അമ്മയും ഇവിടേക്ക് താമസം മാറ്റി.. അതിന്റെ ആഫ്റ്റെര്‍ ഇഫക്റ്റ് എനിക്കെന്റെ പ്രിയപ്പെട്ട അരിയല്ലൂര്‍ കടപ്പുറം നഷ്ടപ്പെട്ടു... കടലുണ്ടിയും...
വേനല്‍ ആയാല്‍ പുഴയും കടലും ചേരുന്ന ഭാഗത്തുകൂടെ നടക്കാന്‍ പറ്റും..വെള്ളം തീരെ കുറവായിരിക്കും...
ആദ്യത്തെ ഫോട്ടോയില്‍ കാണുന്ന കല്ലല്ല എന്ന് തോന്നുന്നു, അതുപോലുള്ള ഒരു കല്ലിലേക്ക് അല്പം കഷ്ടപ്പെട്ടാല്‍ ഇറങ്ങാനാവും.. അന്നത്തെ സാഹസികത വച്ച് അതും ചെയ്തിട്ടുണ്ട്....ഓര്‍മകള്‍.....
നന്ദി
ഉദ്ഘാടകയ്ക്ക് നന്ദി.
ReplyDeleteഅടുത്ത പോസ്റ്റ് വേറെ ആള് ഉദ്ഘാടിച്ചു...
കടലുണ്ടി ആദ്യം കാണുകയാ. പടങ്ങളെല്ലാം എന്നത്തെയും പോലെ കിടിലന്‍. (പടമേതായാലും ആത്മന് എടുത്താല്മതി)
ReplyDeleteഓഫ് ടോപ്പിക്-
ആഹ ഇവിടൊരു കമന്റുദ്ഘാടകയുണ്ടല്ലേ... ഫോണ്‍നമ്പര്‍ തരണേ.. ഇനീം ഉദ്ഘാടനങ്ങള്‍ വിളിക്കാം.
കടലുണ്ടിപ്പുഴ സുന്ദരിയാണല്ലോ..
ReplyDeleteഅവസാനത്തെ ഫോട്ടോ വളരെ നന്നായിട്ടുണ്ട്.
തകര്‍പ്പനും സുപ്രിയയ്ക്കും നന്ദി.
ReplyDeleteകടലുണ്ടിയിലെ അഴിമുഖം ആണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്.
അവസാനചിത്രം വഞ്ചിയിലെ യാത്രയ്ക്കിടെ എടുത്തതാണ്.
കടലുണ്ടി തീവണ്ടി അപകടം നടന്ന പാലത്തിനരികിലൂടെ പോയിരുന്നു. കൊയിലാണ്ടിയില്‍ ഉള്ള ഉണ്ണിമാഷ് ഈ അപകടത്തില്‍ നിന്ന് രക്ഷപെട്ടയാളാണ്. പിന്നീട് തീവണ്ടിയില്‍ അതുവഴി പോകുമ്പോള്‍ ഓര്‍ക്കും...