Wednesday, May 26, 2010

ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ യാത്ര പെട്ടന്നുള്ള പ്ലാനിങ് ആയിരുന്നു. ആറുപേരാണ് സംഘത്തില്‍ ഉണ്ടായത്. രാവിലെ തന്നെ നല്ല മഴ, അത്രയും ദിവസം ഉണ്ടായിരുന്നില്ല. എന്തും വരട്ടെ എന്ന് കരുതിയുള്ള യാത്ര. അങ്കമാലിയില്‍ രണ്ട് പേര്‍ നേരത്തെ എത്തിയിരുന്നു. 7.10-ഓടെ നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സി.യില്‍ മൂവാറ്റുപുഴ - തൊടുപുഴ - കാഞ്ഞാര്‍. പെട്ടന്ന് ബസ്സെല്ലാം കിട്ടി. തൊടുപുഴ നിന്ന് മൂലമറ്റം ബസ്സിന് കയറിയാല്‍ കാഞ്ഞാര്‍ സ്റ്റോപ്പിലെത്താം. 9.30-ഓടെ അവിടെ എത്തി. മൂന്നു സഖാക്കള്‍ കൂടി എത്തണം. കാത്തുനില്‍പ്പ്. അവര്‍ ഭക്ഷണം എടുക്കുന്നതിനാല്‍ വൈകുന്നു, രണ്ടുപേര് മൂലമറ്റം ബ്രദേഴ്സാണേ... ജീപ്പ് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അത് അന്വേഷിക്കാന്‍ അവര്‍ പറഞ്ഞു. ജീപ്പ് സ്റ്റാന്‍ഡിലേയ്ക്ക് ചെല്ലുമ്പോള്‍ തന്നെ മനോജേട്ടന്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ 10-മണിയോടെ അവരെത്തി. ജീപ്പില്‍ മുകളിലേയ്ക്ക്.

ഈ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ബ്ലോഗില്‍ എഴുതും എന്ന അറിവോടെയുള്ള ആദ്യ യാത്രയാണ് ഇത്. അതുകൊണ്ട് തന്നെ കൂട്ടുകാര്‍ "അനുഭവങ്ങള്‍ ഉണ്ടാക്കാന്‍" ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു!!!
ഇവിടങ്ങളില്‍ പലയിടത്തും "ഭൂമാഫിയ" (ഭാവിയിലെ റിസോര്‍ട്ട് സ്വപ്നം കണ്ട്) സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടത്രെ. ഇടയ്ക്ക് പുതിയ വഴികള്‍ ഉണ്ടാക്കുന്നത് ഒന്നുരണ്ടിടത്ത് കണ്ടിരുന്നു
വഴി വാക്കുകള്‍ക്ക് അതീതം. ചിത്രങ്ങള്‍ പറയുന്നില്ലെ? 4x4 ജീപ്പേ ഈ വഴി പോകൂ. കുറെ ദൂരം വരെ സാധാരണ ജീപ്പ് പോകും, അവിടുന്ന് നടന്നാലും മതി. ഇതിലാകുമ്പോ ഏറ്റവും മുകളില്‍ വരെ പോകാം. വണ്ടി ഓടിക്കുന്നത് മനോജേട്ടനാണെങ്കിലും നമുക്കും ഒരു സാഹസികതയൊക്കെ തോന്നും. വഴി നോക്കൂ...
ഞങ്ങള്‍ക്ക് മുന്‍പില്‍ ഒരു ജീപ്പ് മുകളിലേയ്ക്ക് കയറുന്നു.
അങ്ങനെ ഒരിടത്തെത്തി. ഇവിടെയാണ് ഗസ്റ്റ് ഹൌസ് ഉള്ളത്. അത്യാവശ്യം താമസം, ഭക്ഷണം ഏര്‍പ്പാടാക്കാന്‍ പറ്റുമത്രെ. പലരും 'പാര്‍ട്ടി' നടത്താന്‍ രാത്രി ഇവിടെ തങ്ങുന്നതായി റിപ്പോര്‍ട്ട് കിട്ടി.
ദാ, ആ കാണുന്നതാണ് റിസോര്‍ട്ട്. ഗവണ്‍മെന്‍റ് കെട്ടിടം ഇപ്പോ സ്വകാര്യ വ്യക്തിയ്ക്കാണ് നടത്തിപ്പ്. ഞങ്ങള്‍ കയ്യില്‍ ഭക്ഷണമുള്ളതിനാല്‍ അങ്ങോട്ട് തിരിഞ്ഞില്ല.
അങ്ങനെ നിക്കുമ്പൊഴാണ് നമ്മുടെ ചേടത്തിയുടെ വരവ്. ചേടത്തി പറഞ്ഞു,
"ദേ, ആ മലേടെ മോളില് നിന്ന് നോക്ക്യാ ഏഴ് ജില്ലകള് കാണാം..."
നമുക്കൊരു സംശയം ഏത് ഏഴ്?
മറുപടി എത്തി - "എറണാകുളം, കൊച്ചി, കായംകൊളം, ആലപ്പൊഴ..."
പിന്നെ വയര്‍ലസ്സ് സ്റ്റേഷനരികില്‍ നിന്ന് അര മണിക്കൂര്‍ നടന്നാല്‍ 50-പേര്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന ഒരു ഗുഹയുള്ള വിവരവും ചേടത്തി പറഞ്ഞു.
അവിടെ കുറച്ച് ചുറ്റിയടിച്ചു. ഫോട്ടോ പരീക്ഷണങ്ങള്‍ നടത്തി. പല ഷെയ്പ്പുകളില്‍ ഉള്ള പാറകള്‍ ഈ പരിസരത്ത് ഉണ്ട്. അതൊക്കെ കയറിയിറങ്ങി. നല്ല കാറ്റ് ഇടയ്ക്ക് വീശുന്നുണ്ട്. മഴ ഏതാണ്ട് മാറിയ മട്ടാണ്. ഇതിന് താഴെയുള്ള വഴിയിലൂടെയാണ് ചിറയിലേയ്ക്ക് പോകുക. പക്ഷേ അതിപ്പോ കാണാനൊന്നും ഇല്ലെന്നാണ് പറഞ്ഞത്. എങ്കിലുമെന്ത, ഈ സ്ഥലപ്പേര് തന്നെ ധാരാളം. മുകളിലേയ്ക്ക് ഇനിയുമുണ്ട്. മഴ വന്നാലോ... വേഗം അങ്ങോട്ട്...
പോലീസ് വയര്‍ലസ് സ്റ്റേഷനാണ് ഏറ്റവും മുകളില്‍. ഇതിനരികിലാണ് ഏതാനും മാസം മുന്‍പ് മിന്നലേറ്റ് രണ്ടുപേര്‍ മരിച്ചത്. നമ്മുടെ വാഹനം ഇവിടെ വരെയാണ് എത്തുക. ഞങ്ങള്‍ക്ക് മുന്‍പില്‍ വന്ന മറ്റൊരു ജീപ്പ് അവിടെ ഉണ്ടായിരുന്നു. ഒരു പാട് വര്‍ഷത്തിന്‍റെ 'ചരിത്രം' വഹിക്കുന്ന വയര്‍ലസ്സ് സ്റ്റേഷന്‍.
അതിനരികില്‍ നിന്ന് മുന്നോട്ട് നടന്നു. കോടമഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന മലനിരകള്‍.
ഞാന്‍ അല്‌പം മുന്‍പ് നടന്നു. കൂടെയുള്ളവര്‍ ദാ, ടവറിനരികില്‍ നില്‍ക്കുന്നു.
ഇതാണ് കാഴ്ച!!! ഇലവീഴാപൂഞ്ചിറ നമുക്ക് തരുന്ന പ്രധാനകാഴ്ച ഈ ഉയരക്കാഴ്ചയാണ്. കോട ഇങ്ങനെ ഒഴുകി നീങ്ങിക്കൊണ്ടിരിക്കും. ഇടയ്ക്ക് വരുന്ന ഒഴിവില്‍ ആണ് നമുക്ക് ദൃശ്യഭംഗി കിട്ടുക.
ഇനിയും മികച്ചത് എന്ന് കരുതി പടങ്ങള്‍ കുറെ എടുത്ത് കൂട്ടി.
ദാ, നമ്മുടെ കൂട്ടുകാര്‍...കുറച്ച് കൂടെ തെളിച്ചത്തില്‍... മൂന്നാല് പാലങ്ങള്‍ വ്യക്തമായി കാണാം... മലങ്കര ഡാം കാണാമെന്ന് പറയുന്നു. ഏതാണ് ഡാം എന്ന് മനസ്സിലായില്ല.
ഇവിടുത്തെ ഒരു പ്രധാന ചെടിയാണ് ഈ ഈന്തല്‍. പഴുത്ത ഈന്തലിന് ഒരു കാരപ്പഴത്തിന്‍റെ സ്വാദാണ്.


കോട അങ്ങനെ പറന്ന് നടക്കുകയാണ്...

മലമുകളിലേയ്ക്ക് മഞ്ഞ് കയറി വരുന്നത് നോക്കൂ...നല്ല ഈന്തല്‍ക്കുല കിട്ടിയ സന്തോഷത്തില്‍...
"ഇത് എന്തിനം ചെടിയാണെന്നറിയാമോ?" പാറയില്‍ കാണുന്ന ഒരിനം ആലിനെ മുന്‍നിര്‍ത്തി ഒരു ചര്‍ച്ച.
ഈന്തലിന്‍റെ പനകള്‍... ഇത് കൊണ്ട് ചൂലുണ്ടാക്കി വില്‍ക്കുമെന്ന് മനോജേട്ടന്‍ പറഞ്ഞിരുന്നു. വരുന്ന വഴിയില്‍ ഒരു വീട്ടില്‍ ഇത് ഉണക്കി കെട്ടി വച്ചിരുന്നു.
ഇവിടുന്ന് കുറെക്കൂടെ നടക്കണം ചേടത്തി പറഞ്ഞ ഗുഹയിലെത്താന്‍. മഴയുടെ മട്ട്, അങ്ങോട്ട് പോകണ്ടെന്ന് വച്ചു. തിരികെ നമ്മുടെ മറ്റ് കൂട്ടുകാര്‍ ഇരിയ്ക്കുന്നിടത്തേയ്ക്ക്. ഭക്ഷണം കാലി ആക്കിയിരിക്കുമോ എന്ന ആശങ്ക ഇല്ലാതില്ല.
ഇടിയപ്പവും കടലക്കറിയും ഈ മഞ്ഞുപുതഞ്ഞ മലയിലിരുന്ന് കഴിയ്ക്കുമ്പോ എന്താ സ്വാദ്!!!
മഴ പതുക്കെ തുടങ്ങി. ഞങ്ങള്‍ കാഴ്ചകള്‍ കണ്ട് കഴിഞ്ഞിരുന്നു. തിരികെ ജീപ്പിലേയ്ക്ക്.
ജീപ്പിലെത്തി മനോജേട്ടന്‍ ഭക്ഷണം കഴിയ്ക്കാന്‍ വയര്‍ലസ്സ് കെട്ടിടത്തിനരികില്‍ ഇരുന്നു. മഴ തുടങ്ങി. ജീപ്പില്‍ ജിലേബിയാദികളുടെ വിതരണം. പിന്നെ പാട്ടുകള്‍... ഹരി "പറന്ന് പറന്ന് പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍..."
ഞങ്ങളെ എത്തിച്ചു. പിന്നെ ദിവ്യ, ഹേന, ദേവന്‍ എത്ര പാട്ടുകള്‍... ഇടയ്ക്ക് മനോജേട്ടന്‍ തിരിച്ചെത്തി. കുറെ നേരം കുടെ, കോരിച്ചൊരിയുന്ന മഴയില്‍ ജീപ്പില്‍ പാട്ടുമായി അവിടെയിരുന്നു...
ഏതാണ്ട് രണ്ടേകാലോടെ സാവധാനം തിരിച്ചു. മഴ കുറഞ്ഞ് തുടങ്ങിയിരുന്നു.
മലയിറക്കം.
ഇടയ്ക്ക് നിര്‍ത്തി നിര്‍ത്തി പോകാന്‍ തീരുമാനിച്ചു. ഒരു കൊച്ചു നീരൊഴുക്കിനെ ഞങ്ങള്‍ വെള്ളച്ചാട്ടമെന്ന് വിളിച്ചു. (അതിന് സന്തോഷായിക്കാണും.) അതിനരികിലായി ഒരു കൊച്ചു വീടും. അവിടെ കുറച്ച് ഫോട്ടോസ്...
അടുത്ത പോയന്‍റ് ചിത്രത്തില്‍ കാണുന്ന പൂവായിരുന്നു. ഒരു ബ്ലോഗിലാണ് ആദ്യം ഈ പൂവിന്‍റെ ചിത്രം കണ്ടത്. അതിനരികിലും മറ്റുമായി വീണ്ടും ഫോട്ടോ സെഷന്‍.
അപ്പോഴാണ് ഞങ്ങള്‍ കമ്മട്ടി എന്ന് വിളിയ്ക്കുന്ന ചെടി അവിടെ കണ്ടത്. അതിന്‍റെ മറ്റിടങ്ങളിലെ പേരറിയാന്‍ ഒരു കൌതുകം. അപ്പച്ചെടി എന്ന് വിളിക്കുമത്രെ. മുറിവിന് ഇത് ഉപയോഗിയ്ക്കും എന്ന് ഞാന്‍ പറഞ്ഞു. ദേവന്‍ അതിന്‍റെ കുട്ടിക്കാലത്തെ ഉപയോഗത്തിലേയ്ക്ക് കൊണ്ട് പോയി... ഒരു ഡമോണ്‍സ്ട്രേഷന്‍ ക്ലാസ്സ്... ശിഷ്യയുടെ കൌതുകം നോക്കൂ...
അങ്ങനെ ആ ചെ ടിയിലെ ഒടുവിലത്തെ ഇലയും...
നമ്മുടെ മനോജേട്ടന്‍ ആണ്ട്ടോ ഇത്. മൂപ്പര്ടെ ഡ്രൈവിങ് ഉഗ്രന്‍. ഈ കല്ലും മലയുമൊക്കെ 'സ്മൂത്തായി' കയറിയിറങ്ങി.
ഒടുവില്‍ ഒരു ഗ്രൂപ്പ് ഫോട്ടോ...
കാമറയുടെ പണി ഏതാണ്ട് തീര്‍ന്നു...
3.10 ഓടെ താഴെ എത്തി. മൂലമറ്റത്തു നിന്ന് വരുന്ന കൂമ്പാറ(കോഴിക്കോട്) ബസ്സ് ഇപ്പോ എത്തും. ചായ ഉപേക്ഷിച്ചു. മനേജോട്ടനോട് യാത്ര പറഞ്ഞു... ബസ്സെത്തി...

20 comments:

 1. കൊള്ളാം ഞങ്ങളുടെ നട്ടിലെത്തി അല്ലേ..

  ഇതും കൂടി കണ്ടു നോക്കൂ..

  ReplyDelete
 2. എഴുത്തും പോട്ടങ്ങളും നന്നായി.

  ReplyDelete
 3. നന്നായി, മാഷേ. അടുത്ത കാലത്തായി യാത്രയൊന്നും പോകാറില്ലേ നഎന്ന് കഴിഞ്ഞ തവണ ചോദിച്ചതേയുള്ളൂ :)

  ReplyDelete
 4. വളരെ നല്ല ഒരു യാത്ര... ബ്ലോഗിലെ ആദ്യത്തെ കാളവണ്ടികളുടെ ഫോട്ടോ വളരെ ഇഷ്ടപ്പെട്ടു...
  ഈ സ്ഥലത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്... വളരെ നന്നായി ഫോടോകളിളുടെയും വിവരനങ്ങളിളുടെയും വിശദീകരിചിരിക്കുന്നു
  ആശംസകള്‍....

  ReplyDelete
 5. നല്ല ചിത്രങ്ങളും വിവരണങ്ങളും...

  ReplyDelete
 6. നല്ല വിവരണം,അതേപോലെ ചിത്രങ്ങളും...

  ReplyDelete
 7. വളരെ നല്ല വിവരണം, അവിടെ പോയി വന്ന പ്രതീതി! ചിത്രങ്ങളും മനോഹരം.

  ReplyDelete
 8. ഹരീഷ്,
  സ്ഥലത്തെപ്പറ്റി നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ഈ യാത്രയ്ക്ക് ഒരു പങ്ക് വഹിച്ചത് താങ്കളുടെ ചിത്രങ്ങള്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ആദ്യ കമന്‍റില്‍ സന്തോഷം.
  മുഖ്‌താര്‍¦udarampoyil,ശ്രീ,Naseef U Areacode,അലി,krishnakumar513,കുഞ്ഞൂസ്,
  എല്ലാര്‍ക്കും ഒറ്റയടിക്ക് ഒരു നന്ദി. കുറച്ചുപേര്‍ ഇവിടെ പുതുമുഖങ്ങളാണ്. അവര്‍ക്ക് സ്വാഗതവും... ഇനിയും വരിക, എഴുതുക.

  ReplyDelete
 9. യാത്ര വളരെ നന്നായി, ചിത്രങ്ങളും.

  ReplyDelete
 10. ആത്മാ.....നല്ല യാത്ര..തരക്കേടില്ലാത്ത ചിത്രങ്ങളും..എല്ലാം വയിചിടുണ്ട്....ഇഷ്ടമാവുകയും ചെയ്തു.....സസ്നേഹം

  ReplyDelete
 11. നല്ല വിവരണം. അവിടെ പോയി വന്ന അതെ പ്രതീതി ജനിപ്പിച്ചു.
  കൂടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും.
  ഇനിയും കാത്തിരിക്കുന്നു. ഇത്തരം ചിത്രങ്ങളോടെയുള്ള പുതിയ സ്ഥലങ്ങള്‍ക്കായി.

  ReplyDelete
 12. മിനി,ഒരു യാത്രികന്‍,SULFI,ആദര്‍ശ്,
  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി, വീണ്ടും വരിക.

  ReplyDelete
 13. ഞാനിട്ട കമന്റ് വന്നില്ല.. എന്തു പറ്റിപോലും? എന്നെക്കൊണ്ടുവയ്യ ഇനീം ടൈപ്പാന്‍.. വെല്യേ കമന്റ് ഇട്ടതാര്‍ന്നു.. അതും ഈ പാതിരാത്രിയില്‍.. ശ്ശൊ..
  ഇനീപ്പൊ വയ്യ..എനിക്കുറക്കം വരുന്നു..

  ReplyDelete
 14. അതു ശരി.. രണ്ടാമത്തെ കമന്റ് ഇട്ടപ്പൊ ദേ ആദ്യത്തേം കൂടി വന്നേക്കുന്നു.. കൊള്ളാം കൊള്ളാം..

  എന്നാ ഇനി ഞാന്‍ ഉറങ്ങാന്‍ പോട്ടെ.. നാളെ കാണാലോ...

  ReplyDelete
 15. ആത്മാ.......നന്നായിട്ടുണ്ട് . നല്ല ചിത്രങ്ങളും നല്ല എഴുത്തും.

  ReplyDelete
 16. കൊള്ളാം ആത്മമിത്രമേ ഈ വിവരണങ്ങൾ
  രണ്ട് ഭാഗമായിടാമായിരുന്നു
  താങ്കളുടെ ഒരു ബ്ലോഗിന്റെ ലിങ്ക് എന്റെ പുത്തൻ പോസ്റ്റിൽ ചേർത്തിട്ടുണ്ട് കേട്ടൊ

  ReplyDelete
 17. ഹേന, സജീവേട്ടന്‍,
  അപ്പോ ശരി. ഇനിയും എത്തുക.
  ബിലാത്തി,
  അഭിനന്ദനങ്ങള്‍ക്ക് നന്ദി. ലിങ്ക് കാണാന്‍ കഴിഞ്ഞില്ല.

  ReplyDelete
 18. അതുശരി...

  ഞാനിവിടെ കമന്റിയില്ല. ഹോ എന്തൊരു മറവി. ശ്ശെ.......

  നമ്മുടെ യാത്രയല്ലെ, മോശാവില്ലല്ലോ.
  ഈ യാത്രയില്‍ പങ്കുചേരാന്‍ ഭാഗ്യം കിട്ടി. സന്തോഷമായി. പക്ഷെ മഞ്ഞുകാരണം കാര്യമായൊന്നും കാണാന്‍ കിട്ടിയില്ല എന്നത് ചെറിയൊരു വിഷമം. സാരമില്ല, ഇലവീഴാപൂഞ്ചിറ ഇനിയും അവിടെത്തന്നെ കാണുമല്ലോ...

  ചില ക്ലാസിക് ചിത്രങ്ങള്‍ കണ്ടില്ല. പിന്നീട് നാടകീയമായി പുറത്തെടുക്കാന്‍ വച്ചിരിക്കുകയായിരിക്കും അല്ലെ. ഞാനെടുത്ത ആത്മന്റെ കുറച്ച് ഇടിപ്പന്‍ ചിത്രങ്ങളുണ്ടായിരുന്നല്ലോ.. (ഇല്ലേലും ഉണ്ടെന്നു പറ. ഞാനും ഒരു ഫോട്ടോഗ്രാഫറാന്നു നാട്ടുകാര്‍ വിചാരിക്കട്ടെ)

  ആത്മാ... വേറൊരു കാര്യം.... നമ്മുടെ ടൂര്‍ക്കമ്മറ്റിയെ ഔദ്യോഗികമായി അറിയിക്കാതെ തഞ്ചാവൂര്‍ പോകാന്‍ പ്ലാനിട്ടവിവരം അറിഞ്ഞു. ഇതു ശരിയാവില്ല ട്ടോ.

  ReplyDelete