മുരുടേശ്വരം
ഇത്തവണയും നിരക്ഷരനാണ് എന്നെ ഈ വഴി എത്തിച്ചത്. മുരുടേശ്വരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിവരണം വായിയ്ക്കുക. ആദ്യമേ പറയട്ടെ, എനിയ്ക്ക് ഇവിടം ഒരു കൃത്രിമമെന്ന തോന്നലാണ് ഉണ്ടാക്കിയത്. പണികള്‍ പൂര്‍ത്തിയായി വരുന്നേ ഉണ്ടായിരുന്നുള്ളൂ... രസികന്‍ സിനിമയിലൊക്കെ വരുന്നതിന് മുന്‍പായിരുന്നു ഈ യാത്ര. എന്തായാലും ഏറ്റവും വലിയ ശിവപ്രതിമ കണ്ടു.
ഗോപുരവും ബീച്ചും
ഗോപുരത്തിന്‍റെ പണി നടക്കുന്നു. ചെങ്കല്ലില്‍ പണിത ചുമര് കാണാം. ഇപ്പൊ അത് 'കരിങ്കല്ലായിക്കാണും'. "രാജഭരണകാലത്തെ ക്ഷേത്രനിര്‍മ്മാണത്തിന്‍റെ ലക്ഷ്‍യമല്ല ആഗോളവത്കരണകാലത്ത്" എന്ന് ഇവിടം വ്യക്തമാക്കിത്തന്നു. ഫൈവ്സ്റ്റാര്‍ സൌകര്യങ്ങളുള്ള ഇത്തരം സ്ഥലങ്ങള്‍ ഭക്തിമാര്‍ഗ്ഗത്തിലൂടെ ആര്‍ക്ക് ലാഭം കൊടുക്കുന്നു എന്നത് ആലോചിയ്ക്കപ്പെടേണ്ടതാണ്. ഷെട്ടി എന്ന വ്യവസായപ്രമുഖന്‍റെ ബുദ്ധി ഞങ്ങളടക്കം എണ്ണമറ്റ ആളുകളെ ഇവിടെ എത്തിയ്ക്കുന്നു. താമസവും മറ്റും നല്ലരീതിയില്‍ വേണമെങ്കില്‍ അതും "അദ്ദേഹം ഏര്‍പ്പാടാക്കിയിട്ടുണ്ട്!!" ഭക്തിവ്യവസായത്തിന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ഒന്നാന്തരം കാഴ്ച തന്നെ ഇത്. എന്തൊക്കെയായാലും ഈ ഗോപുരത്തിന് മുകളില്‍ കയറി നിരക്ഷരന്‍ കണ്ട കാഴ്ച അതിമനോഹരമാകാനേ വഴിയുള്ളൂ.
വെട്ടുകല്ലിലെ പണി അടിഭാഗത്ത് പൂര്‍ത്തിയാകാതെ നില്‍ക്കുന്നത് കണ്ടാണ് ഈ ചിത്രമെടുത്തത്. കാരണം നാളെ കരിങ്കല്ലില്‍ കൊത്തിയകവിത എന്ന് ആളുകള്‍ കരുതും എന്ന് അന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. പണി തീര്‍ന്ന് ഇപ്പോള്‍ ഈ കെട്ടിടത്തിന്‍റെ നിരക്ഷരനെടുത്ത ചിത്രം നോക്കുക.
ആത്മന്‍ - പോകാത്ത സ്ഥലങ്ങളില്ലല്ലോ ? കുറേക്കൂടെ വലിച്ചുനീട്ടി എഴുതിയിട്ടുകൂടെ ഈ യാത്രാവിശേഷങ്ങളോക്കെ. പണി നടക്കുന്നതിന് മുന്നേയുള്ള ചിത്രങ്ങള്‍ കാണാന്‍ അവസരം തന്നതിന് നന്ദി.
ReplyDeleteനിരക്ഷരന്‍,
ReplyDeleteആദ്യ അഭിപ്രായം താങ്കളുടേതായതില്‍ സന്തോഷം.
എഴുത്ത് പഴയതിലും കൂടിയിട്ടുണ്ട്. ഇനിയും ശ്രമിയ്ക്കാം.
This comment has been removed by the author.
ReplyDeleteആത്മാ.. ആദ്യമായി ഞങ്ങളുടെ നാട്ടിലെ ഞാന്‍ പോയ ഒരു സ്ഥലം ഇട്ടല്ലൊ.. താങ്ക്സേയ്..
ReplyDeleteപിന്നെ എനിക്കും ഇവിടം ഇഷ്ടപ്പെട്ടില്ല. വല്ലാത്ത കൃത്രിമത്വം തന്നെ..
മറ്റു പോസ്റ്റുകള്‍ക്കുള്ള കമന്റുകള്‍ വഴിയേ വരും.. എന്റെ മോഡം ഇന്നലെ ശരിയായതേ ഉള്ളൂ..ജാഗ്രതൈ!!
നിരക്ഷരന്റെ പോസ്റ്റ് വായിച്ചു വന്നപ്പോള്‍ ആണിവിടെ എത്തിയത് .
ReplyDeleteചിത്രങ്ങള്‍ അതി മനോഹരം. അസുയ തോന്നുന്നു..
ഏതായാലും സഞ്ചരിക്കുന്നു നീരു പറഞ്ഞപോല പിശുക്കില്ലാതെ
ആ വിവരണം കൂടി എഴുതി ചേര്‍ക്കൂ..
ഞാന്‍ ഈ ബ്ലൊഗ് നോട്ടമിട്ടു :)
ആത്മാ നന്നാവുന്നുണ്ട്.....
ReplyDeleteമൈലാഞ്ചി,
ReplyDelete>ബാക്കി സ്ഥലങ്ങളിലും ഉടനെ പോകണം.
മാണിക്യം,
>എഴുത്ത് കൂടി വരുന്നുണ്ട് മാഷെ.
ആദര്‍ശ്,
>നന്ദി.
ഇവിടെയും വന്നു നിരക്ഷരന്റെ പോസ്റ്റ് വഴി..
ReplyDeleteകൊള്ളാാം :)
aathman, quem é aquela pessoa sentada? buda?
ReplyDeletee aquele predio enorme? qual a sua historia?
gostaria de saber um pouco mais sobre essas fotos
ബഷീര്‍,
ReplyDeleteതുടര്‍ന്നും വരണം.
Luiza,
Obrigado pela sua visita.
Vou enviar a resposta via e-mail
നന്നായി
ReplyDelete