കുടജാദ്രി

നീലക്കടമ്പിലെ കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി... എന്ന ഗാനം കേട്ട് കുടജാദ്രി അതിലൂടെ കണ്ടവരാണ് മലയാളികള്‍. പിന്നീട് സൌപര്‍ണ്ണികാമൃത വീചികളും ഇതേ സംഘത്തില്‍ നിന്ന് നമുക്ക് കിട്ടി. (കെ.ജയകുമാര്‍-രവീന്ദ്രന്‍-യേശുദാസ്). യാത്രയിലേയ്ക്ക്..., കര്‍ണ്ണാടകയിലെ യാത്ര അവിടെ നിന്ന് വിളിച്ച ഒരു ക്വാളിസില്‍ ആയിരുന്നു. മൂകാമ്പികയില്‍ രാവിലെ എത്തി. അവിടെ അമ്പലത്തില്‍ കയറാന്‍ നിന്നില്ല, നേരെ കുടജാദ്രി. അങ്ങോട്ട് രണ്ട് വഴിയുണ്ട്- ഒന്നുകില്‍ മൂകാമ്പികയില്‍ നിന്ന് ജീപ്പ് വിളിയ്ക്കാം (ഒരു ജീപ്പിന് ഒരു വഴിയ്ക്ക് 1500 രൂപ ആയിരുന്നു വാടക, ഒരാള്‍ക്ക് 200ഓ മറ്റോ എന്നാണ് ഓര്‍മ്മ) അല്ലങ്കില്‍ മലകയറി നടന്ന് പോകാം. കൊല്ലൂരില്‍ നിന്നും ഷിമോഗക്കുള്ള വഴിയില്‍ ഏകദേശം എട്ടു കിലോമീറ്ററോളം യാത്ര ചെയ്താല്‍ വനപാതയുടെ തുടക്കമാവും. അവിടെ നിന്നു ഏകദേശം നാലഞ്ച് മണിക്കൂര്‍ കൊണ്ട് കുടജാദ്രിയുടെ നിറുകയില്‍ എത്താം ഞങ്ങള്‍ രണ്ടാമത്തെ വഴിയാണ് എടുത്തത്. കഴിയുമെങ്കില്‍ അങ്ങനെ വേണം പോകാന്‍. ഒരു മണിക്കൂറൊക്കെ നടന്ന് കഴിയുമ്പോ ചന്ദ്രനിലൊക്കെ ഉണ്ടെന്ന് പറയും പോലെ ഒരു മലയാളി ചായക്കട ഉണ്ട്. (ഞങ്ങള്‍ പോകുമ്പോള്‍ അത് ചാരായക്കടയും കൂടെയാണ്). പോകുന്ന വഴിയില്‍ നമുക്കൊപ്പം ധാരാളം അട്ടകളും ഉണ്ടാകും. (ഇവയെ നേരിടാന്‍ ഉപ്പ് കിഴികെട്ടി കയ്യില്‍ എടുത്തിരുന്നു). ആദ്യമൊക്കെ ഒരു വെറുപ്പ് തോന്നും, പിന്നെ കുറെ കഴിയുമ്പോ ശീലമായിക്കോളും... ഊന്നുവടി ഉണ്ടായിരിയ്ക്കുന്നത് ഉത്തമം. ഞങ്ങള്‍ക്ക് തിരിച്ചിറങ്ങിയ ഒരു കണ്ണൂര്‍ സംഘം സംഭാവനയായി വടികള്‍ തന്നിട്ട് പോയി.

ചായക്കട പിന്നിട്ടു. ഇനി ദാ ആ മല കടന്ന് അടുത്തതിന്‍റെ മുകളിലെത്തണം.

കാട് അക്ഷരാര്‍ത്ഥത്തില്‍ കാട് തന്നെയാണ്. ഫോറസ്റ്റ് അല്ല. ഇടയ്ക്ക് കയറ്റങ്ങളും ഇറക്കങ്ങളും അഗാധമായ കൊക്കകളും എല്ലാം ഉണ്ട്. എല്ലാ മൃഗങ്ങളും ഈ കാട്ടില്‍ ഉണ്ടത്രെ. മനുഷ്യര് നടക്കുന്ന വഴിയില്‍ അവ വരില്ലെന്നാണ് വിദഗ്ധമതം. ദേവദാസ് എന്ന സുഹൃത്താണ് ഈ വിദഗ്ധരില്‍ പ്രമുഖന്‍. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അവര്‍ ഇത് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ അവര്‍ പോയപ്പോഴും മൃഗങ്ങളൊന്നും വന്നില്ലത്രെ!!! എന്തായാലും ഒരു അനുഭവമാണ് ഈ യാത്ര...

ഈ ചിത്രങ്ങളില്‍ പ്രധാനമായും ഈ വഴി മാത്രമാണ് ഉള്ളത്. ഒരു റോള്‍ ഫിലിമിന് 75 രൂപ കൊടുത്ത് വാങ്ങുന്നകാലത്തെ യാത്രയാണെ. പിന്നെ കാലം കുറെ കഴിഞ്ഞ് ഇങ്ങനെ ബ്ലോഗെഴുതേണ്ടിവരുമെന്ന് അന്നറിയില്ലല്ലോ... (അറിഞ്ഞിരുന്നെങ്കില്‍ യാത്ര കുറെക്കൂടെ സാഹസികമാക്കാമായിരുന്നു യാത്ര...)
അങ്ങനെ നടന്ന് കയറി നമ്മള്‍ കുടജാദ്രി അമ്പലത്തിലെത്തും. (ചിത്രങ്ങള്‍ ഇല്ലാത്തത് വലിയ നഷ്ടമായി ഇപ്പൊ തോന്നുന്നുണ്ട്.) അടുത്ത് ഒരു ഗസ്റ്റ് ഹൌസ്, ഒരു ഹോട്ടല്‍ എന്നിവ മാത്രമാണ് അവിടെ ഉള്ളത്. ക്ഷേത്രത്തിന് മുന്‍പിലായി ഒരു തൂണ് ഉണ്ട്. എന്താണ് ലോഹമെന്ന് അറിയില്ല. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ തൂണിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ ലിങ്കില്‍ പോയി വായിയ്ക്കുക. ഇന്ത്യയുടെ ലോഹപാരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. നല്ല മഞ്ഞും തണുപ്പുമാണ് ഇവിടെ.

അമ്പലത്തിനരികില്‍ നിന്ന് ഒരു മുക്കാല്‍ മണിക്കൂര്‍ കൂടി നടന്നാല്‍ നമ്മുടെ ശങ്കരാചാര്യര്‍ ഇരിയ്ക്കുന്നിടത്തെത്താം. ഈ യാത്രയ്ക്കിടയിലാണ് ഗണപതിഗുഹ ഉള്ളത്. മഞ്ഞും മലകളും നിറഞ്ഞ വഴി. ഇടയ്ക്ക് കുറെ സ്ഥലം ഏതോ ലോഹം പ്രതീക്ഷിച്ച് കൊത്തിമറിച്ചിട്ടിട്ടുണ്ട്. ഒടുവില്‍ ശങ്കരനരികില്‍ എത്തി. ഇതിനരികിലാണ് ചിത്രമൂല. സൌപര്‍ണ്ണികയുടെ തുടക്കം ഇവിടെയത്രെ. വഴുക്കലും അപകടമുന്നറിയിപ്പും അങ്ങോട്ട് പോകുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ചു. കൂട്ടുകാരിലൊരാള്‍ ഇറങ്ങാന്‍ ശ്രമിച്ച് വീഴാതെ കഷ്ടിച്ച് രക്ഷപെട്ടു.

തിരിച്ച് ഞങ്ങള്‍ അന്ന് തന്നെ മലയിറങ്ങി. രാത്രിയായി റോഡില്‍ എത്തിയപ്പോള്‍. ഭാഗ്യത്തിന് ഡ്രൈവര്‍ അവിടെ ഉണ്ടായിരുന്നു. ഒറ്റ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍... പാമ്പിനെക്കണ്ട് പേടിച്ച്... അങ്ങനെ ഞങ്ങള്‍ തിരിച്ചെത്തി.

Comments

  1. തുടരട്ടെ വിവരണം.

    ReplyDelete
  2. വിവരണം പെട്ടെന്ന് അങ്ങ് തീര്‍ത്തോ എന്നൊരു സംശയം.

    ReplyDelete
  3. കുറേ മുന്‍പ് നടത്തിയ യാത്രയായതുകൊണ്ടാവണം പെട്ടെന്ന് തീര്‍ന്നുപോയത്. അല്ലെങ്കില്‍ ശരിക്കും പരത്തിപ്പറയാന്‍ സ്കോപ്പുണ്ടായിരുന്നു. എന്തായാലും ഫിലിം റോള്‍ വെച്ചെടുത്ത പടമൊക്കെ സ്ക്കാന്‍ ചെയ്ത് ഈപോസ്റ്റ് ഇട്ടതിന് നന്ദി. കാട്ടിലൂടെ കുടജാദ്രിയിലേക്ക് ഒരു യാത്ര. ഒരു സ്വപ്നമാണത്.

    അട്ട ശല്യം ഒഴിവാക്കാന്‍ ഉപ്പിനേക്കാളും നല്ലത് ശംഭു ആണെന്നാണ് പറയപ്പെടുന്നത്. ശംഭു ഒരു കിഴിയാക്കി കൈയ്യില്‍ കരുതുക. അട്ട കടിച്ചാല്‍ ഒന്ന് മുട്ടിച്ച് കൊടുത്താല്‍ മതി. അപ്പോള്‍ത്തന്നെ പിടിവിടും. ശംഭുവിനെ മനസ്സിലായില്ലേ? വടക്കേ ഇന്ത്യക്കാരും, നമ്മുടെ ചില മലയാളികളുമൊക്കെ പല്ലിനിടയില്‍ വെക്കുന്ന ആ സംഭവമില്ലേ ? അതുതന്നെ.

    ReplyDelete
  4. കുറച്ചു കൂടി നീട്ടാമായിരുന്നു.. വായിച്ചു വായിച്ചു വന്നപ്പോഴേക്കും തീര്‍ന്നു പോയി..

    നല്ല പടങ്ങള്‍!

    ReplyDelete
  5. ആത്മാ. കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ ഓഫായി കുടജാദ്രി എവടെ ന്ന് ചോദിക്കാനിരുന്നതാ.. അപ്പോ ദാ വരുന്നു സാക്ഷാല്‍ കുടജാദ്രി.. താങ്ക്യു താങ്ക്യു...

    എല്ലാരും പറഞ്ഞത് ഞാനും പറയും.. എന്തിനാ ഇങ്ങനെ പിശുക്കണേ എഴുത്ത്? എങ്ങും ഇങ്ങനെ പോകാത്ത എന്നെപ്പോലുള്ളവര്‍ക്ക് ഇങ്ങനെയെങ്കിലും ഒരാശ്വാസം തന്നൂടേ? മുന്‍പത്തേക്കാള്‍ കൂടീട്ടുണ്ട് വിവരണം എന്നത് സത്യം .. എന്നാലും....

    ReplyDelete
  6. ശോ, വായിച്ചങ്ങു രസിച്ചു വന്നപ്പോഴേക്കും തീര്‍ന്നു പോയല്ലോ ആത്മാ..... ഈ കുടജാദ്രിയില്‍ എന്റെ അനിയന്‍കുട്ടി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പോയി വന്നിട്ട് ഒരു വിവരണം തന്നിരുന്നു.കാട്ടുപോത്തിന്റെ മുന്നില്‍ അകപ്പെട്ടതും അവിടെ നിന്നും വിദഗ്ധമായി രക്ഷപ്പെട്ടതുമെല്ലാം ....അത് ഒരു പോസ്റ്റ്‌ ആക്കണമെന്ന് കരുതിയിരുന്നതാണ് ........

    ReplyDelete
  7. നന്നായിട്ടുണ്ട്. ആത്മാ. പഴയ കുടജാദ്രിയാത്രകള്‍ ഓര്‍ത്തുപോയി. പെട്ടെന്നോര്‍ത്ത കുറേ കാര്യങ്ങള്‍ ഒരു പോസ്റ്റാക്കി ഇവിടെ ഇട്ടിട്ടുണ്ട്. അതാണല്ലോ ഇപ്പോഴത്തെ ഒരു ഫാഷന്‍. ഒന്നു നോക്കൂ

    ReplyDelete
  8. അപ്പു,ശ്രീ,നിരക്ഷരന്‍,സജി,മൈലാഞ്ചി,കുഞ്ഞൂസ്,തകര്‍പ്പന്‍,
    എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിയ്ക്കുന്നു.എഴുത്ത് കുറവ് എന്ന പരാതി കുറയ്ക്കാനായി ശ്രമിയ്ക്കുന്നുണ്ട്. ടൈപിങ് സ്പീഡ് ആണ് വില്ലനാകുന്നത്. എങ്കിലും ഇപ്പൊ പഴയതിലും ഭേദമായിട്ടുണ്ട് എന്ന് കരുതുന്നു.കുഞ്ഞൂസ് 'ശോ, വായിച്ചങ്ങു രസിച്ചു വന്നപ്പോഴേക്കും' എന്ന് പറഞ്ഞതില്‍ സന്തോഷിയ്ക്കുന്നു. മുന്‍പുള്ള പോസ്റ്റുകളില്‍ രസിയ്ക്കാന്‍ പോയിട്ട് വായിയ്ക്കാന്‍ തന്നെ ഒന്നുമില്ലായിരുന്നു.അതാണ് മൈലാഞ്ചി 'മുന്‍പത്തേക്കാള്‍ കൂടീട്ടുണ്ട് വിവരണം എന്നത് സത്യം ..'എന്ന് പറഞ്ഞത്.

    ReplyDelete
  9. എനിക്ക് വരാന്‍ കഴിയാതിരുന്ന യാത്ര...ങ്ഹീ...

    ReplyDelete
  10. ആദര്‍ശ് പോയ യാത്ര തകര്‍പ്പന്‍റെ ലിങ്കിലുണ്ട്.

    ReplyDelete
  11. aatmaa vivaranathinte neelam kootiyatinu abinandam...
    kudajaadri,malamukalile kshetram ennelam kelkumpol pandu vayicha M T katha orma varunnu...

    ReplyDelete
  12. വായിച്ചു വന്നപ്പോഴേക്കും തീര്‍ന്നു പോയി..

    ReplyDelete
  13. ഈ ചെറിയ വിവരണം പിശുക്കിയതണെങ്കിലും ഒതിര് കൊതിപ്പിക്കുന്നു...ഇഷ്ടപ്പെട്ടു...

    ReplyDelete

Post a Comment

Popular posts from this blog

kodungallur bharani (കൊടുങ്ങല്ലൂര്‍ ഭരണി)

സുന്ദരപാണ്ഡ്യപുരം

മലക്കോട്ടൈകോവില്‍