കാപ്പാട് / kappad
കൊയിലാണ്ടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാത്രമേ കാപ്പാടിലേയ്ക്ക് ഉള്ളൂ. കോഴിക്കോട് ഭാഗത്തേയ്ക്ക് പോരുമ്പോള്‍ ഇങ്ങോട്ടുള്ള സ്റ്റോപ്പില്‍ ഇറങ്ങാം. വിക്കിപീഡിയ കാപ്പാടി നെക്കുറിച്ച് ഇങ്ങനെ പറയുന്നു, കാപ്പാട് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ കടല്‍ത്തീരം ആണ്. പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്കോ ഡ ഗാമ യുടെ നേതൃത്വത്തിലുള്ള വാണിജ്യ സംഘം 1498 -ല്‍ ഇവിടെയെത്തി. ഡ ഗാമ ഇവിടെ കപ്പലിറങ്ങി എന്നപേരില്‍ ഈ തീരം പ്രസിദ്ധമായെങ്കിലും ഇവിടെനിന്ന് ഏതാനും നാഴിക വടക്കോട്ടുമാറി പന്തലായനി കടപ്പുറത്താണ് ഇറങ്ങിയതെന്നാണ് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കടല്‍ത്തീരവും പാറക്കെട്ടുകളുംകൊണ്ട് പ്രസിദ്ധമാണിപ്പോള്‍. തദ്ദേശീയര്‍ക്കിടയില്‍ ഈ സ്ഥലം കപ്പക്കടവ് എന്നും അറിയപ്പെടുന്നു. പന്തലായനി യില്‍ നിന്ന് നേരെ ഇങ്ങോട്ടാണ് പോന്നത്. ബസ്സിറങ്ങി ഒരു ഓട്ടോ പിടിച്ചു. സൂര്യന്‍ പോയാലോ എന്ന പേടി ഉണ്ടായിരുന്നു. മൂന്ന് കിലോമീറ്റര്‍ ആണ് ദൂരം. തിരികെ നടക്കുക ആയിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് ചില സമയങ്ങളില്‍ ഇങ്ങോട്ട് നേരിട്ട് ബസ്സുണ്ട് . കടലിലേയ്ക്ക് തള്ളിനില്ക്കുന്ന ഒരു പാറയാണ് (അതില്‍...