ദൌലത്താബാദ് കോട്ട
ഈ തുഗ്ലക്കിന്‍റെ പരിഷ്കാരങ്ങള്‍ പഠിച്ചകാലത്തൊരിക്കലും ഞാന്‍ അങ്ങേരുടെ കോട്ട വരെ പോകുമെന്ന് കരുതിയതല്ല. എന്തിന് ഈ യാത്ര തുടങ്ങമ്പോ പോലും എനിക്കറിയില്ല, ഇതങ്ങേര്ടെ കോട്ടയാന്ന്. ഔറംഗാബാദീന്ന് എല്ലോറയ്ക്കുള്ള വഴിയിലാണ് ഈ കോട്ട. ഒരു മലയെ ചുറ്റും കിടങ്ങൊക്കെ കെട്ടി വമ്പന്‍ കോട്ടയാക്കി മാറ്റി. ഈ സ്ഥലത്തെക്കുറിച്ച് ഗൂഗിളില്‍ പരതിയപ്പോഴാണ് സര്‍വ്വവിജ്ഞാനകോശം കിട്ടിയത്. അതില്‍ ഈ സ്ഥലത്തിന്‍റെ ചരിത്രം വായിക്കാം. അത് ഇങ്ങനെ പറയുന്നു, "യാദവ രാജാവായിരുന്ന ബില്ലാമയാണ് ദൗലത്താബാദ് സ്ഥാപിച്ചത് എന്നാണ് അനുമാനം. അന്ന് ദേവഗിരി എന്ന പേരിലാണ് പട്ടണം അറിയപ്പെട്ടത്." പിന്നീട് പലരാജാക്കന്മാരും ഈ നഗരം പിടിച്ചെടുത്തിട്ടുണ്ട്. തുഗ്ലക്കാണ് ദേവഗിരിക്ക് ദൌലത്താബാദ് എന്ന പേര് നല്‍കിയത്. (wikipediaയിലുള്ള വിവരങ്ങള്‍ ഇതുവഴി പോയാല്‍ കിട്ടും).
ഈ ചിത്രം കോട്ട കണ്ടിറങ്ങി എല്ലോറയ്ക്ക് പോകും വഴി എടുത്തതാണ്. ഈ ദൂരക്കാഴ്ച അതിന്‍റെ സ്വഭാവം മനസ്സിലാക്കിത്തരും. ചാന്ദ്മിനാറിന് വലത് ഭാഗത്തായികാണുന്ന കുന്നാണ് കോട്ടയുടെ മുഖ്യകേന്ദ്രം. ഏതാണ്ട് 180 മീറ്ററാണ് ഈ കോട്ടയുടെ ഉയരം.
കോട്ടയുടെ പ്രവേശനകവാടത്തിലെ ചുറ്റുമതില്‍ ആണ് ഇത്.
ഈ ചിത്രം കോട്ട കണ്ടിറങ്ങി എല്ലോറയ്ക്ക് പോകും വഴി എടുത്തതാണ്. ഈ ദൂരക്കാഴ്ച അതിന്‍റെ സ്വഭാവം മനസ്സിലാക്കിത്തരും. ചാന്ദ്മിനാറിന് വലത് ഭാഗത്തായികാണുന്ന കുന്നാണ് കോട്ടയുടെ മുഖ്യകേന്ദ്രം. ഏതാണ്ട് 180 മീറ്ററാണ് ഈ കോട്ടയുടെ ഉയരം.
കോട്ടയുടെ പ്രവേശനകവാടത്തിലെ ചുറ്റുമതില്‍ ആണ് ഇത്.
കോട്ടയുടെ കവാടം. അടുത്ത ചിത്രത്തില്‍ കൂറ്റന്‍ വാതില്‍ കാണാം. ധാരാളം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ട്. കൂടുതലും പഠനയാത്രകളാണ്. സ്കൂള്‍ കുട്ടികളുടെ വല്യ തിരക്കാണ്. നല്ല പൊടി ശല്യവും ഉണ്ടായിരുന്നു.
മുകളിലോട്ടുള്ള വഴിയുടെ ഇടതു ഭാഗത്തായി ഉള്ള ഒരു സ്ഥലമാണ് ചിത്രത്തില്‍. ഇതിനടുത്തുള്ള കെട്ടിടത്തില്‍ ഒരു ദേവി പ്രതിമയും ഉണ്ട്. അതിന്‍റെ മുന്‍പിലായാണ് ഈ നിരന്ന തൂണുകള്‍ ഉള്ളത്. ചെറിയ കൊത്തുപണികളൊക്കെ ഉള്ള തൂണുകള്‍...
ഇതാണ് പ്രതിമ ഉണ്ടെന്ന് പറഞ്ഞ കെട്ടിടം. നല്ല ഉയരമുള്ള കെട്ടിടമാണ് ഇത്. അത്ര ഉയരത്തിലും അതിന്‍റെ മേല്‍ക്കൂര നോക്കൂ. ചതുര്‍മുഖബസ്തിയുടെ നിര്‍മ്മിതി പോലെ ഉണ്ട്. പ്രതിമയ്ക്കരികില്‍ ഒരു സ്ത്രീ ഇരിയ്ക്കുന്നുണ്ട്.
അവിടുന്ന് കുറച്ച് മാറിയാണ് ഒരു മ്യൂസിയം പോലെ കുറെ പീരങ്കികളും കരിങ്കല്‍ പ്രതിമകളും മറ്റു വച്ചിട്ടുള്ളത്.
ഇനി വഴിക്കരുകിലായി, ദൂരെ നിന്നേ കാണാന്‍ കഴിയുന്ന ചാന്ദ് മിനാര്‍.1435 ഈ വിജയസ്തംഭം നിര്‍മ്മിക്കപ്പെട്ടത്. (സര്‍വ്വവിജ്ഞാനകോശത്തില്‍ 1453 എന്നാണ് ഉള്ളത്, എന്നാല്‍ ഇതിന് മുന്‍പിലുള്ള ഫലകത്തില്‍ 1435 എന്നാണ്. wikipedia വീണ്ടും കണ്‍ഫ്യൂഷനാക്കി അതില്‍ 1445 എന്നാണുള്ളത്.) അഹമ്മദ് ഷാ രണ്ടാമന്‍ ആണ് ഇത് പണികഴിപ്പിച്ചത്. 110അടി ഉയരമുള്ള ഈ കെട്ടിടം ഇന്ത്യയിലെ പേര്‍ഷ്യന്‍ കലയ്ക്ക് ഉത്തമ ഉദാഹരണമാണ്. ആദ്യകാലത്ത് വാച്ച് ടവറായും പ്രാര്‍ത്ഥനയ്ക്കായും ഇത് ഉപയോഗിച്ചിരുന്നത്രെ. ഇപ്പോ പുറത്ത് നിന്ന് കാണാനേ കഴിയൂ.
വീണ്ടും പടികള്‍ കയറി മുകളിലേയ്ക്ക്. ഒരുപാട് സന്ദര്‍ശകര്‍ എത്തുന്ന സ്ഥലമാണ് ഇത്. കൂടുതലും ഇന്ത്യക്കാര്‍ തന്നെ. കുട്ടികളുടെയും യുവാക്കളുടെയും സംഘങ്ങള്‍ ധാരാളമായി ഇവിടെ എത്തുന്നുണ്ട്.
ഇടയ്ക്ക് കയറിയെത്തിയ ഉയരം മനസ്സിലാക്കാന്‍ തിരിഞ്ഞ് നോക്കിയാല്‍ ചാന്ദ്മിനാര്‍ കാണാം.ഇടയ്ക്ക് ചില സ്ഥലങ്ങളില്‍ നല്ല ഇരുട്ടില്‍ ഇടുങ്ങിയ വഴിയിലൂടെ പടികള്‍ കയറുവാന്‍ ഉണ്ട്. യാതൊരു സുരക്ഷയും ഇവിടെ ഇല്ല. എങ്ങനെയൊക്കെയോ അങ്ങനെ കടന്ന് പോകുന്നു. ഒരാള്‍ക്ക് കാലിടറിയാല്‍ വലിയ അപകടം ഉണ്ടാകാവുന്ന സ്ഥലങ്ങളാണ് അവ.
കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങിന്‍റെ മുകളില്‍ നിന്നുള്ള ദൃശ്യം.
ദാ, നോക്കൂ നമ്മള്‍ ചാന്ദ്മിനാറിനെക്കാള്‍ ഏറെ ഉയരത്തില്‍...
അവിടെ ഇത്ര ഉയരത്തിലും പണിയിലെ ഭംഗിയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയാണ് ചിത്രത്തില്‍.
വീണ്ടും മുകളിലേയ്ക്ക്...തൊട്ട് മുകളില്‍ കണ്ട കെട്ടിടം ദാ, ദൂരെ കാണാം...
ഇപ്പൊ ഏതാണ്ട് മുകളിലെത്തി. കോട്ടയ്ക്ക് ചുറ്റും തീര്‍ത്തിട്ടുള്ള കിടങ്ങ് വ്യക്തമായി കാണാം. കോട്ടയുടെ ഒരു വലിപ്പം നോക്കൂ... ഉയരവും.
ഏറ്റവും മുകളിലായി സ്ഥാപിച്ചിരിക്കുന്ന പീരങ്കിയ്ക്കൊപ്പം...
നല്ല യാത്ര ,നല്ല ചിത്രങ്ങള്‍...
ReplyDeleteപുതിയ കുറച്ചറിവുകള്‍
നന്നായിട്ടുണ്ട് ആത്മാ , അടുത്ത മാസം നാട്ടില്‍ വരുമ്പോള്‍ എല്ലാം ഒന്നുകൂടി വിശദമായി പറഞ്ഞു തരണം .
ReplyDeleteനല്ല പോസ്റ്റ്...
ReplyDeleteമനോഹരമായ ചിത്രങ്ങള്‍.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
ചിത്രങ്ങളും വിവരണവും ഇഷ്ടപ്പെട്ടു, മാഷേ
ReplyDeleteമുഹമ്മദ് ഷാന്‍, അനിത, ശ്രീ,
ReplyDeleteഅഭീപ്രായങ്ങള്‍ക്ക് നന്ദി.
സജീവേട്ടന്‍,
വേഗം ഇങ്ങ് വാ...
aathman é fantistico essas imagens....totalmete diferente do que se ve aqui no brasil, são construçoes muito antigas e a sansação de estar em um lugar desses é unico. voce é o fotografo? as fotos sairam excelentes, parabens....espero realmente poder ir ao seu país e visitar estas maravilhas.....e é claro fazer uma visita na sua casa para tomar "um cha e jogar conversa fora"!!!
ReplyDeletebjos luiza
അന്നത്തെ പോലെൈന്നും കമന്റ് വന്നില്ല.. ഈ കമന്റ് ഇടുമ്പോള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു..
ReplyDeleteആത്മനെ ചുള്ളനെന്ന് വിളിച്ചോണ്ടാവും ആ കമന്റ് വരാഞ്ഞേ... കമന്റിനും ഇല്ലേ നാണോം മാനോം...
വന്നല്ലോ വനമാല.. ഇത് ആത്മന്‍ മനപ്പൂര്‍വം എനിക്കിട്ട് പണിയുന്നതാണോ എന്ന് സംശയമുണ്ട്...
ReplyDeleteപ്രതിഷേധിക്കാന്‍ ആരുമില്ലേ കൂടെ?
യാത്രകളില്‍ കണ്ടു വന്നതും ആണ് ..ഈ വിവരണവും യാത്രയും വളരെ നന്നായിരിക്കുന്നു ..ഇതൊക്കെ കാണണം എന്ന് വളരെ ആശയും , യാത്രകള്‍ ഒരുപാടു ഇഷ്ട്ടപെടുന്ന ഒരു ആളുംആണ് ഞാന്‍ ,ഇനി ഇവിടെ വരുന്ന യാത്രകള്‍ ഒക്കെ വായിക്കാന്‍ തീര്‍ച്ചയായും വരാം ആശംസകള്‍ .............
ReplyDeleteLuiza,
ReplyDeleteEste local está em estado de Maharashtra. Vou enviar-lhe uma mensagem detalhada sobre este lugar. As fotos são tiradas por mim.
Está sempre bem-vindos ...
ഹേന,
ഈ പ്രശ്നം ഹേനയ്ക്ക് മാത്രമേ കാണുന്നുള്ളൂ. അത് എന്‍റെ തെറ്റല്ല.
പിന്നെ സൌന്ദര്യം, അതൊരു തെറ്റാണോ...?
സിയ,
സ്വാഗതം. നന്ദി. ഇനിയും എഴുതുക...
നല്ല എഴുത്ത്..
ReplyDeleteനല്ല ഫോട്ടോകള്‍..
ഒരു യാത്ര പോലെ...
ആത്മന്‍,ഇന്നലെ ഒന്നു വന്നു,കണ്ടു പോയി,ഇന്നാണ് വിശദമായ കാഴ്ചക്കും വായനക്കുമായി വന്നത്.പതിവുപോലെ മോഹിപ്പിക്കുന്ന,അസൂയ തോന്നിപ്പിക്കുന്ന കാഴ്ചകളും വിവരണവും! ഇത്തരം യാത്രകള്‍ ഏറെ ഇഷ്ടപ്പെടുകയും സാഹചര്യവശാല്‍ അതിനാവാത്തതിനാലും ഈ കാഴ്ചകള്‍ കൊണ്ടു തൃപ്തിപ്പെടേണ്ടി വരുന്നു. തുടര്‍ന്നും ആത്മന്റെ കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു....
ReplyDeleteഅതിമനോഹര ചിത്രങ്ങളോടും,അതിനൊത്ത വിവരണങ്ങളോടും കൂടിയ ഒരു കലക്കൻ അവതരണം കേട്ടൊ...മാഷെ .
ReplyDeleteഈ യാത്രാനുഭവങ്ങൾ പങ്കുവെച്ചതിനു നന്ദി
ReplyDeleteഅവസാനം പീരങ്കിയെയും ബ്ലോഗറെയും തിരിച്ചറിഞ്ഞു. അതിനും നന്ദി.
പഴമയുടെ ഗന്ധവുമുള്ള ചരിത്രത്തിന്റെ ശേഷിപ്പുകൾ നല്ല ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും പരിചയപ്പെടുത്തിയതിനു നന്ദി.
ReplyDeleteഭാവുകങ്ങൾ!
എഴുത്തിലെ പിശുക്ക്...പറയാതിരിക്കാന്‍ വയ്യ......ഇഷ്ടമായി......സസ്നേഹം
ReplyDeleteനല്ല വിവരണം ചിത്രങ്ങളും ഇഷ്ടപ്പെട്ടു
ReplyDeleteമുഖ്‌താര്‍,കുഞ്ഞൂസ്,ബിലാത്തി,ബഷീര്‍,അലി,യാത്രികന്‍,അഭി,
ReplyDeleteഎല്ലാവരുടെയും സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
യാത്രികാ, ടൈപ്പിങ്ങില്‍ നമ്മളൊരു ശിശുവാണേ...
പതിവുപോലെ പോസ്റ്റ് നന്നായി. ഞാന്‍ താമസിച്ചും പോയി.
ReplyDeleteചിത്രങ്ങളുടെ കാര്യം ഒന്നും പറയുന്നില്ല. (ആത്മനല്ലേ എടുത്തത്, എന്റെ പേച്ചുമുട്ടി)
വിവരണങ്ങള്‍ പിശുക്കുന്നതിന്റെ കാരണം ആത്മന്‍ ടൈപ്പിങ്ങില്‍ ശിശുവായതുകൊണ്ടാണെന്നോ..... നുണ നുണ.. കല്ലുവച്ച നുണ. വേറെന്തേലും വിശ്വസിക്കാന്‍ പറ്റുന്ന കാരണം പറ.
അടുത്ത യാത്രയ്ക്ക് ടിക്കറ്റ് ഓക്കെ അല്ലെ?
ആത്മാ......
ReplyDeleteക്ഷമിക്കുക ഒരുപാട് കഴിഞ്ഞാ ഈ വഴി വരുന്നത്. നല്ല ചിത്രങ്ങള്‍, വിശദമായ വിവരണങ്ങള്‍.
ഇനിയും ഇത്തരം വിവരണങ്ങള്‍ ഒരുപാട് പ്രതീക്ഷിക്കുന്നു.
സ്വന്തം യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സുഹുര്‍ത്ത്.
തന്നെ നല്ല പടങ്ങള്‍.. ഒത്തിരി ഓര്‍മ്മകള്‍ തന്നു ...എഴുതാന്‍ എന്തിനാണപ്പാ ഇത്ര പിശുക്ക്?
ReplyDelete