സുന്ദരപാണ്ഡ്യപുരം
പെട്ടന്ന് തീരുമാനിച്ച യാത്രയായിരുന്നു ഇന്നത്തേത്. സൂര്യകാന്തി
വിളവെടുക്കാറായി എന്നറിഞ്ഞതുകൊണ്ട് പിന്നൊന്നും നോക്കിയില്ല. ഒരു
വർഷത്തിനും മുൻപ് കണ്ടു വച്ച സ്ഥലമാണ്. കഴിഞ്ഞ വർഷം കാലാവസ്ഥ
അനുവദിച്ചില്ല. കൊട്ടാരക്കര - പുനലൂർ - തെന്മല വഴിയാണ് യാത്ര. സിനിമാ
പറമ്പ് മുതൽ കൊട്ടാരക്കര വരെ വഴി അസഹനീയം ആയിരുന്നു. കുറച്ചിട ടാറിങ്ങ്
നടത്തി പിന്നെ കുഴികൾ പിന്നെ വീണ്ടും ടാറിങ്, കുഴികൾ...! ഇതെന്ത് റോഡ് ?
തെന്മല മുൻപ് പോയതിനാൽ കയറിയില്ല.
തമിഴ്നാട് എത്തിയപ്പോൾ നല്ല റോഡുകൾ, സുഖ യാത്ര.
അന്യൻ സിനിമയ്ക്കായി പാറയിൽ വരച്ച ചിത്രങ്ങൾ അങ്ങോട്ടുള്ള വഴിയിലാണ്. അവിടെയും കയറി. പാറ വൃത്തിയില്ലാത്ത സ്ഥലമായിട്ടുണ്ട്. എന്നാൽ പ്രകൃതിദൃശ്യങ്ങൾ, ചിത്രങ്ങൾ വരച്ച പാറകൾ സുന്ദരം...
വഴി തിരിഞ്ഞ് പോകുന്നതിനാൽ ഗൂഗിൾ ചേച്ചിയാണ് വഴികാട്ടി. പല ഇടവഴികളിലൂടെയും പോകാൻ അവർ പറഞ്ഞത് അനുസരിച്ചു. പക്ഷേ ഇടയ്ക്ക് ആൾ സഞ്ചാരം പോലുമില്ലാത്ത സ്ഥലത്ത് കാറ്റാടിപ്പാടത്തൂടെയുള്ള മൺവഴിയിലൂടെ പോകാൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഒരു രണ്ട്, മൂന്ന് കിലോമീറ്റർ ഉണ്ടായിരുന്നു ടാറിട്ട റോഡിലേക്ക്. ഇടയ്ക്ക് കാറ്റാടി യന്ത്രങ്ങളും അതിന്റെ ട്രാൻസ്ഫോർമറും മറ്റും മാത്രം. വിദ്യാർത്ഥിക്ക് ആദ്യമായി ഇതെല്ലാം കാണുന്നതിന്റെ ആഹ്ലാദം. മനസ്സിൽ വണ്ടിക്ക് തകരാറെന്തെങ്കിലും വന്നാലെന്ന ചിന്ത ഉണ്ടായെങ്കിലും പുറത്ത് പറഞ്ഞില്ല. (എന്തായാലും സിനിമാപറമ്പ് - കൊട്ടാരക്കര റോഡിനേക്കാൾ നല്ല മൺപാത)
ഒടുവിൽ വഴിയിലെത്തി. പെട്ടന്ന് തന്നെ, തേടി വന്ന സൂര്യകാന്തി പാടത്തും. തക്കാളിയും പയറും വാഴയും മുളകും പരുത്തിയും എല്ലാമുണ്ട് ഒപ്പം സുന്ദരമായ കാന്തിയോടെ ഈ ചെടികളും. പാടവരമ്പിലൂടെ ഓടുന്ന ത്രില്ലിലായിരുന്നു വിദ്യാർത്ഥി. മലയാളികൾ ധാരാളമായി വരുന്നു.
ഫോട്ടോകൾ എല്ലാമെടുത്ത് വണ്ടിയിൽ കയറി അല്പം ചെന്നപ്പോൾ വീണ്ടും ഒരിടം. അവിടെയും ഇറങ്ങി. ഉച്ചയായി... ഭക്ഷണത്തിനായി ഗൂഗിൾ ചേച്ചിയെ ആശ്രയിച്ചപ്പോൾ പണി കിട്ടി. കുട്ടികളുടെ പുസ്തകത്തിലെ വഴികാട്ടാനുള്ള കോളങ്ങൾ പോലെ കുറെ കറക്കി, ഒരു ഹോട്ടൽ പോലും ഇല്ലാത്ത സ്ഥലത്ത് എത്തിച്ചു. പിന്നെ പതുക്കെ തിരിച്ചു. പോരുന്ന വഴിയിൽ ഒരു മലയാളിക്കടയിൽ ഭക്ഷണം. രാവിലെ 7 ന് ഇറങ്ങിയ ഞങ്ങൾ വൈകീട്ട് 5ന് മുൻപ് തിരിച്ചെത്തി. (തിരികെ കൊട്ടാരക്കര - ഏനാത്ത് - കടമ്പനാട് വഴി പിടിച്ചു. നല്ല വഴി)
സുന്ദരപാണ്ഢ്യപുരത്തിന്റെ വിവരണം ഇഷ്ടപ്പെട്ടു. പണ്ട് കർണാടകയിലെ ഒരു സൂര്യകാന്തിത്തോട്ടത്തിൽ ഇതുപോലെ പോയി ഫോട്ടോ എടുത്തത് ഓർമ്മവന്നു.
ReplyDeleteബ്ലോഗേഴ്സ് ഗ്രൂപ്പിൽ ലിങ്ക് കണ്ടാണ് ഇവിടെ എത്തിയത്... ബാക്കി പോസ്റ്റുകളും വായിക്കാം കേട്ടോ...
☺️
ReplyDeleteനവമ്പർ അവസാനം പോയാൽ സൂര്യകാന്തി പൂക്കൾ കാണാൻ പറ്റുമോ?
ReplyDeleteദയവായി മറുപടി തരുക പോകാനാണ്.