ഇലവീഴാപൂഞ്ചിറ
ഇലവീഴാപൂഞ്ചിറ യാത്ര പെട്ടന്നുള്ള പ്ലാനിങ് ആയിരുന്നു. ആറുപേരാണ് സംഘത്തില്‍ ഉണ്ടായത്. രാവിലെ തന്നെ നല്ല മഴ, അത്രയും ദിവസം ഉണ്ടായിരുന്നില്ല. എന്തും വരട്ടെ എന്ന് കരുതിയുള്ള യാത്ര. അങ്കമാലിയില്‍ രണ്ട് പേര്‍ നേരത്തെ എത്തിയിരുന്നു. 7.10-ഓടെ നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സി.യില്‍ മൂവാറ്റുപുഴ - തൊടുപുഴ - കാഞ്ഞാര്‍. പെട്ടന്ന് ബസ്സെല്ലാം കിട്ടി. തൊടുപുഴ നിന്ന് മൂലമറ്റം ബസ്സിന് കയറിയാല്‍ കാഞ്ഞാര്‍ സ്റ്റോപ്പിലെത്താം. 9.30-ഓടെ അവിടെ എത്തി. മൂന്നു സഖാക്കള്‍ കൂടി എത്തണം. കാത്തുനില്‍പ്പ്. അവര്‍ ഭക്ഷണം എടുക്കുന്നതിനാല്‍ വൈകുന്നു, രണ്ടുപേര് മൂലമറ്റം ബ്രദേഴ്സാണേ... ജീപ്പ് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അത് അന്വേഷിക്കാന്‍ അവര്‍ പറഞ്ഞു. ജീപ്പ് സ്റ്റാന്‍ഡിലേയ്ക്ക് ചെല്ലുമ്പോള്‍ തന്നെ മനോജേട്ടന്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ 10-മണിയോടെ അവരെത്തി. ജീപ്പില്‍ മുകളിലേയ്ക്ക്. ഈ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ബ്ലോഗില്‍ എഴുതും എന്ന അറിവോടെയുള്ള ആദ്യ യാത്രയാണ് ഇത്. അതുകൊണ്ട് തന്നെ കൂട്ടുകാര്‍ "അനുഭവങ്ങള്‍ ഉണ്ടാക്കാന്‍" ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു!!! ഇവിടങ്ങളില്‍ പലയിടത്തും "ഭൂമാഫിയ" (ഭാവിയിലെ റിസോര്‍ട്ട്...