Posts

ദൌലത്താബാദ് കോട്ട

Image
ഈ തുഗ്ലക്കിന്‍റെ പരിഷ്കാരങ്ങള്‍ പഠിച്ചകാലത്തൊരിക്കലും ഞാന്‍ അങ്ങേരുടെ കോട്ട വരെ പോകുമെന്ന് കരുതിയതല്ല. എന്തിന് ഈ യാത്ര തുടങ്ങമ്പോ പോലും എനിക്കറിയില്ല, ഇതങ്ങേര്ടെ കോട്ടയാന്ന്. ഔറംഗാബാദീന്ന് എല്ലോറയ്ക്കുള്ള വഴിയിലാണ് ഈ കോട്ട. ഒരു മലയെ ചുറ്റും കിടങ്ങൊക്കെ കെട്ടി വമ്പന്‍ കോട്ടയാക്കി മാറ്റി. ഈ സ്ഥലത്തെക്കുറിച്ച് ഗൂഗിളില്‍ പരതിയപ്പോഴാണ് സര്‍വ്വവിജ്ഞാനകോശം കിട്ടിയത്. അതില്‍ ഈ സ്ഥലത്തിന്‍റെ ചരിത്രം വായിക്കാം. അത് ഇങ്ങനെ പറയുന്നു, "യാദവ രാജാവായിരുന്ന ബില്ലാമയാണ് ദൗലത്താബാദ് സ്ഥാപിച്ചത് എന്നാണ് അനുമാനം. അന്ന് ദേവഗിരി എന്ന പേരിലാണ് പട്ടണം അറിയപ്പെട്ടത്." പിന്നീട് പലരാജാക്കന്മാരും ഈ നഗരം പിടിച്ചെടുത്തിട്ടുണ്ട്. തുഗ്ലക്കാണ് ദേവഗിരിക്ക് ദൌലത്താബാദ് എന്ന പേര് നല്‍കിയത്. (wikipediaയിലുള്ള വിവരങ്ങള്‍ ഇതുവഴി പോയാല്‍ കിട്ടും). ഈ ചിത്രം കോട്ട കണ്ടിറങ്ങി എല്ലോറയ്ക്ക് പോകും വഴി എടുത്തതാണ്. ഈ ദൂരക്കാഴ്ച അതിന്‍റെ സ്വഭാവം മനസ്സിലാക്കിത്തരും. ചാന്ദ്മിനാറിന് വലത് ഭാഗത്തായികാണുന്ന കുന്നാണ് കോട്ടയുടെ മുഖ്യകേന്ദ്രം. ഏതാണ്ട് 180 മീറ്ററാണ് ഈ കോട്ടയുടെ ഉയരം. കോട്ടയുടെ പ്രവേശനകവാടത്തിലെ ചുറ്റുമതില്‍ ആണ് ഇത്...

ഇലവീഴാപൂഞ്ചിറ

Image
ഇലവീഴാപൂഞ്ചിറ യാത്ര പെട്ടന്നുള്ള പ്ലാനിങ് ആയിരുന്നു. ആറുപേരാണ് സംഘത്തില്‍ ഉണ്ടായത്. രാവിലെ തന്നെ നല്ല മഴ, അത്രയും ദിവസം ഉണ്ടായിരുന്നില്ല. എന്തും വരട്ടെ എന്ന് കരുതിയുള്ള യാത്ര. അങ്കമാലിയില്‍ രണ്ട് പേര്‍ നേരത്തെ എത്തിയിരുന്നു. 7.10-ഓടെ നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സി.യില്‍ മൂവാറ്റുപുഴ - തൊടുപുഴ - കാഞ്ഞാര്‍. പെട്ടന്ന് ബസ്സെല്ലാം കിട്ടി. തൊടുപുഴ നിന്ന് മൂലമറ്റം ബസ്സിന് കയറിയാല്‍ കാഞ്ഞാര്‍ സ്റ്റോപ്പിലെത്താം. 9.30-ഓടെ അവിടെ എത്തി. മൂന്നു സഖാക്കള്‍ കൂടി എത്തണം. കാത്തുനില്‍പ്പ്. അവര്‍ ഭക്ഷണം എടുക്കുന്നതിനാല്‍ വൈകുന്നു, രണ്ടുപേര് മൂലമറ്റം ബ്രദേഴ്സാണേ... ജീപ്പ് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അത് അന്വേഷിക്കാന്‍ അവര്‍ പറഞ്ഞു. ജീപ്പ് സ്റ്റാന്‍ഡിലേയ്ക്ക് ചെല്ലുമ്പോള്‍ തന്നെ മനോജേട്ടന്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ 10-മണിയോടെ അവരെത്തി. ജീപ്പില്‍ മുകളിലേയ്ക്ക്. ഈ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ബ്ലോഗില്‍ എഴുതും എന്ന അറിവോടെയുള്ള ആദ്യ യാത്രയാണ് ഇത്. അതുകൊണ്ട് തന്നെ കൂട്ടുകാര്‍ "അനുഭവങ്ങള്‍ ഉണ്ടാക്കാന്‍" ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു!!! ഇവിടങ്ങളില്‍ പലയിടത്തും "ഭൂമാഫിയ" (ഭാവിയിലെ റിസോര്‍ട്ട്...