സുന്ദരപാണ്ഡ്യപുരം
പെട്ടന്ന് തീരുമാനിച്ച യാത്രയായിരുന്നു ഇന്നത്തേത്. സൂര്യകാന്തി വിളവെടുക്കാറായി എന്നറിഞ്ഞതുകൊണ്ട് പിന്നൊന്നും നോക്കിയില്ല. ഒരു വർഷത്തിനും മുൻപ് കണ്ടു വച്ച സ്ഥലമാണ്. കഴിഞ്ഞ വർഷം കാലാവസ്ഥ അനുവദിച്ചില്ല. കൊട്ടാരക്കര - പുനലൂർ - തെന്മല വഴിയാണ് യാത്ര. സിനിമാ പറമ്പ് മുതൽ കൊട്ടാരക്കര വരെ വഴി അസഹനീയം ആയിരുന്നു. കുറച്ചിട ടാറിങ്ങ് നടത്തി പിന്നെ കുഴികൾ പിന്നെ വീണ്ടും ടാറിങ്, കുഴികൾ...! ഇതെന്ത് റോഡ് ? തെന്മല മുൻപ് പോയതിനാൽ കയറിയില്ല. തമിഴ്നാട് എത്തിയപ്പോൾ നല്ല റോഡുകൾ, സുഖ യാത്ര. അന്യൻ സിനിമയ്ക്കായി പാറയിൽ വരച്ച ചിത്രങ്ങൾ അങ്ങോട്ടുള്ള വഴിയിലാണ്. അവിടെയും കയറി. പാറ വൃത്തിയില്ലാത്ത സ്ഥലമായിട്ടുണ്ട്. എന്നാൽ പ്രകൃതിദൃശ്യങ്ങൾ, ചിത്രങ്ങൾ വരച്ച പാറകൾ സുന്ദരം... വഴി തിരിഞ്ഞ് പോകുന്നതിനാൽ ഗൂഗിൾ ചേച്ചിയാണ് വഴികാട്ടി. പല ഇടവഴികളിലൂടെയും പോകാൻ അവർ പറഞ്ഞത് അനുസരിച്ചു. പക്ഷേ ഇടയ്ക്ക് ആൾ സഞ്ചാരം പോലുമില്ലാത്ത സ്ഥലത്ത് കാറ്റാടിപ്പാടത്തൂടെയുള്ള മൺവഴിയിലൂടെ പോകാൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഒരു രണ്ട്, മൂന്ന് കിലോമീറ്റർ ഉണ്ടായിരുന്നു ടാ...