മൂന്നാര്‍
കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു വലിയ പോസ്റ്റിന് മുതിരുന്നത്. മൂന്നാറാണ് സ്ഥലം. മഴ ഉണ്ടായാല്‍ മുറിവിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥലം. ഞങ്ങള്‍ പോകുന്നത് കോരിച്ചൊരിഞ്ഞ മഴയുള്ള ദിവസവും. മുന്‍കൂട്ടി നിശ്ചയിച്ചത് മഴയുടെ പേരില്‍ മാറ്റാന്‍ തോന്നിയില്ല. 'വിശ്വാസം... അതല്ലേ എല്ലാം...' ഇത് നേര്യമംഗലം പാലം. നമ്മുടെ പടമെടുപ്പ് ഇവിടെ തുടങ്ങുന്നു, ഹൈറേഞ്ചും. 1935ല്‍ നിര്‍മ്മിച്ച ഈ പാലം ഉദ്ഘാടനം ചെയ്തത് ശ്രീചിത്തിരതിരുനാള്‍ ആണ്. പാലത്തിന്‍റെ റോഡ് വീതി വെറും 4.90 മീറ്ററേ ഉള്ളൂ. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന്‍റെ ഒരു കുഞ്ഞന്‍ പതിപ്പ്. പാറവെട്ടിമാറ്റി നിര്‍മ്മിച്ച റോഡ്. വൈലോപ്പിള്ളിയുടെ 'മലതുരക്കല്‍' ഓര്‍ത്തു. ആ പാറയില്‍ വളര്‍ന്നു വന്ന ആല്‍മരം... മൂന്നാര്‍ യാത്രയിലെ ആദ്യ വെള്ളച്ചാട്ടം ആണ് ഇത്- ചീയപ്പാറ. ധാരാളം സഞ്ചാരികള്‍ ഇവിടെ ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിനടിയില്‍ പോയി നില്‍ക്കാനുള്ള സൌകര്യം ഉണ്ട് ഇവിടെ. തട്ടുകളായി വീഴുന്ന ഈ വെള്ളച്ചാട്ടത്തിന് ഇത്ര ഭംഗിയുണ്ടാവാന്‍ കാരണം മഴക്കാലം ആകും. എന്തായാലും മഴ ഇതുവരെ ഞങ്ങളെത്തേടി വന്നില്ലാട്ടോ. അവിടുന്ന് കുറച്ച് കൂടെ യാത്ര ചെയ്താല്‍ റോഡരികില്‍ ന...