കുഞ്ഞൂസിനുള്ള മറുപടി മൈലാഞ്ചി തന്നല്ലോ... പിന്നെ മൈലാഞ്ചിക്കുള്ള മറുപടി, അത് ഞാന്‍ നേരില്‍ കൊടുക്കാം. ബിലാത്തി, ശരിയാ മാഷെ. പക്ഷേ ഒരൊറ്റ സ്ഥലത്ത് നിന്ന് കൊണ്ടുള്ള ചിത്രങ്ങളാണ് എല്ലാം. അതായിരുന്നു അടിക്കുറിപ്പ് ഒഴിവാക്കിയത്. വൈകാതെ അടുത്ത പോസ്റ്റ് വരുന്നതാണ്, ജാഗ്രതൈ!!!
ഏഴാറ്റുമുഖവും ഫോട്ടോകളും നന്നായിട്ടുണ്ട്. ഒറ്റ നില്പില് നിന്ന് ഫോട്ടോയെടുക്കാന്‍ എന്തായിരുന്നു ചേതോവികാരം എന്നു വെളിപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. നടന്നു ഫോട്ടോയെടുക്കാമായിരുന്നില്ലേ..?
കല്യാണത്തിന് വിളിച്ചില്ല എന്നതുപോട്ടെ, കല്യാണം കഴിഞ്ഞ വിവരം പോലും ആത്മന് ബൂലോഗരെ അറിയിക്കാഞ്ഞത് പാതകമായിപ്പോയി. പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ആത്മന്റെ പോസ്റ്റില്‍നിന്നും വോക്കൌട്ട് നടത്താന്‍ ഞാന്‍ എല്ലാ ബൂലോഗരേം ക്ഷണിച്ചുകൊള്ളുന്നു.
(വെറുതെ, ആരും കൂടെ വരില്ലെന്നറിയാം. എന്നാലും ചുമ്മാ. ഞാന്‍ കമന്റിട്ടിട്ടാണേ പോകുന്നത്..)
നിരക്ഷരന്, കാര്യമായി എഴുതാന്‍ ഒന്നും അപ്പോ തോന്നിയില്ല. ഇവിടേയ്ക്ക് വെള്ളം എത്തുന്നത് അതിരപ്പിള്ളിയില്‍ നിന്നാണ്. ഇവിടുന്ന് ഒരു 13 കി.മീ.കൂടി പോയാല്‍ അവിടെയെത്താം.
സുപ്രിയ, ഏഴാറ്റുമുഖത്ത് നമുക്ക് ഇറങ്ങാന്‍ പറ്റുന്ന ചില സ്ഥലങ്ങളാണ് ഉള്ളത്. ഞാന്‍ പോയത് ഒരു ഹര്‍ത്താല്‍ ദിവസം ആയിരുന്നു. അതുകൊണ്ട് മറ്റെല്ലായിടത്തും ആളുകള്‍ ഇറങ്ങിയിരുന്നു. പിന്നെ വെള്ളം കൂടുതലും പാറകളില്‍ വഴുക്കലും ഉണ്ടായതിനാല്‍ അധികം നടന്ന് പോകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നെ കല്യാണം, അതൊരു വല്യ സംഭവമൊന്നും അല്ലാന്നെ...
ഈ തുഗ്ലക്കിന്റെ പരിഷ്കാരങ്ങള്‍ പഠിച്ചകാലത്തൊരിക്കലും ഞാന്‍ അങ്ങേരുടെ കോട്ട വരെ പോകുമെന്ന് കരുതിയതല്ല. എന്തിന് ഈ യാത്ര തുടങ്ങമ്പോ പോലും എനിക്കറിയില്ല, ഇതങ്ങേര്ടെ കോട്ടയാന്ന്. ഔറംഗാബാദീന്ന് എല്ലോറയ്ക്കുള്ള വഴിയിലാണ് ഈ കോട്ട. ഒരു മലയെ ചുറ്റും കിടങ്ങൊക്കെ കെട്ടി വമ്പന്‍ കോട്ടയാക്കി മാറ്റി. ഈ സ്ഥലത്തെക്കുറിച്ച് ഗൂഗിളില്‍ പരതിയപ്പോഴാണ് സര്‍വ്വവിജ്ഞാനകോശം കിട്ടിയത്. അതില്‍ ഈ സ്ഥലത്തിന്റെ ചരിത്രം വായിക്കാം. അത് ഇങ്ങനെ പറയുന്നു, "യാദവ രാജാവായിരുന്ന ബില്ലാമയാണ് ദൗലത്താബാദ് സ്ഥാപിച്ചത് എന്നാണ് അനുമാനം. അന്ന് ദേവഗിരി എന്ന പേരിലാണ് പട്ടണം അറിയപ്പെട്ടത്." പിന്നീട് പലരാജാക്കന്മാരും ഈ നഗരം പിടിച്ചെടുത്തിട്ടുണ്ട്. തുഗ്ലക്കാണ് ദേവഗിരിക്ക് ദൌലത്താബാദ് എന്ന പേര് നല്‍കിയത്. (wikipediaയിലുള്ള വിവരങ്ങള്‍ ഇതുവഴി പോയാല്‍ കിട്ടും). ഈ ചിത്രം കോട്ട കണ്ടിറങ്ങി എല്ലോറയ്ക്ക് പോകും വഴി എടുത്തതാണ്. ഈ ദൂരക്കാഴ്ച അതിന്റെ സ്വഭാവം മനസ്സിലാക്കിത്തരും. ചാന്ദ്മിനാറിന് വലത് ഭാഗത്തായികാണുന്ന കുന്നാണ് കോട്ടയുടെ മുഖ്യകേന്ദ്രം. ഏതാണ്ട് 180 മീറ്ററാണ് ഈ കോട്ടയുടെ ഉയരം. കോട്ടയുടെ പ്രവേശനകവാടത്തിലെ ചുറ്റുമതില്‍ ആണ് ഇത്...
ഇലവീഴാപൂഞ്ചിറ യാത്ര പെട്ടന്നുള്ള പ്ലാനിങ് ആയിരുന്നു. ആറുപേരാണ് സംഘത്തില്‍ ഉണ്ടായത്. രാവിലെ തന്നെ നല്ല മഴ, അത്രയും ദിവസം ഉണ്ടായിരുന്നില്ല. എന്തും വരട്ടെ എന്ന് കരുതിയുള്ള യാത്ര. അങ്കമാലിയില്‍ രണ്ട് പേര് നേരത്തെ എത്തിയിരുന്നു. 7.10-ഓടെ നമ്മുടെ സ്വന്തം കെ.എസ്.ആര്.ടി.സി.യില്‍ മൂവാറ്റുപുഴ - തൊടുപുഴ - കാഞ്ഞാര്‍. പെട്ടന്ന് ബസ്സെല്ലാം കിട്ടി. തൊടുപുഴ നിന്ന് മൂലമറ്റം ബസ്സിന് കയറിയാല്‍ കാഞ്ഞാര്‍ സ്റ്റോപ്പിലെത്താം. 9.30-ഓടെ അവിടെ എത്തി. മൂന്നു സഖാക്കള്‍ കൂടി എത്തണം. കാത്തുനില്‍പ്പ്. അവര്‍ ഭക്ഷണം എടുക്കുന്നതിനാല്‍ വൈകുന്നു, രണ്ടുപേര്‍ മൂലമറ്റം ബ്രദേഴ്സാണേ... ജീപ്പ് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അത് അന്വേഷിക്കാന്‍ അവര്‍ പറഞ്ഞു. ജീപ്പ് സ്റ്റാന്‍ഡിലേയ്ക്ക് ചെല്ലുമ്പോള്‍ തന്നെ മനോജേട്ടന് തിരിച്ചറിഞ്ഞു. ഒടുവില്‍ 10-മണിയോടെ അവരെത്തി. ജീപ്പില്‍ മുകളിലേയ്ക്ക്. ഈ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ബ്ലോഗില്‍ എഴുതും എന്ന അറിവോടെയുള്ള ആദ്യ യാത്രയാണ് ഇത്. അതുകൊണ്ട് തന്നെ കൂട്ടുകാര്‍ "അനുഭവങ്ങള്‍ ഉണ്ടാക്കാന്‍" ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു!!! ഇവിടങ്ങളില്‍ പലയിടത്തും "ഭൂമാഫിയ" (ഭാവിയിലെ റിസോര്‍ട്ട്...
തൃശ്ശ്നാപ്പള്ളിയില്‍ നിന്ന് ശ്രീരംഗം പോകുന്ന വഴിയിലാണ് മലക്കോട്ടൈകോവില്‍ എന്ന് പേരുള്ള ഈ ക്ഷേത്രം ഉള്ളത്. ക്ഷേത്രം എന്നതിനേക്കാള്‍ ഈ സ്ഥലം നല്കുന്ന കാഴ്ചകള്‍ ആസ്വദിക്കുന്നതിനും കാറ്റ് കൊള്ളുന്നതിനുമായാണ് ആളുകള്‍ ഇവിടെ എത്തുന്നത്. ഞങ്ങള്‍ ഇവിടെ എത്തിയത് കുറച്ച് നേരത്തെ ആയിപ്പോയി. അത്കൊണ്ട് കുറെ അധികനേരം മൊബൈലില്‍ പാട്ടൊക്കെ കേട്ട് ഇവിടെ ഇരിയ്ക്കേണ്ടതായി വന്നു. ഒരു അഞ്ച് മണിയോടെ ഇവിടേയ്ക്ക് കയറിയാല്‍ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്. ബസ്സിറങ്ങിയ സ്ഥലത്തുനിന്നുള്ള കോവിലിന്റെ കാഴ്ച. ദാ, ആ മലയുടെ മുകളിലേയ്ക്കാണ് നമുക്ക് പോകേണ്ടത്. നല്ല തിരക്കായിത്തുടങ്ങുന്ന ഒരു മാര്‍ക്കറ്റിലൂടെയാണ് അങ്ങോട്ട് പോകുന്നത്. ഇടയ്ക്ക് ഇടത് വശത്തായി കാണുന്നതാണ് താഴെ കാണുന്ന കുളം. കോവിലിലേയ്ക്കുള്ള പ്രവേശനഗോപുരം. ടിക്കറ്റെടുത്ത് മുകളിലേയ്ക്ക്. ഈ തിരക്ക് പിടിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്കിടയിലായാണ് അമ്പലത്തിലേയ്ക്കുള്ള വഴിയും. മുകളിലേയ്ക്കുള്ള നടകള്‍. ഇടയ്ക്ക് ഒരിടത്ത് ഗുഹയുടെ മാതൃകയില്‍ ഒരു സ്ഥലമുണ്ട്. അവിടെ ചെറിയ ചില കൊത്തുപണികള്‍ കാണാം. അവിടെ ചുമരില്‍ നിറയെ എഴുത്തുകള്‍ ഉണ്ട്. നടകള്‍ കയറി, മുകളിലെത്തിയാല്‍ ഉള്ള കാഴ്ചയാണ്...
വാചാലമീ ചിത്രങ്ങള്‍!
ReplyDelete(എവിടെയായിരുന്നു ആത്മന്,കാണാനേ ഇല്ലായിരുന്നല്ലോ...)
അടിക്കുറുപ്പുകളെങ്കിലുമിടാമായിരുന്നു...കേട്ടൊ മാഷെ
ReplyDeleteകല്യാണം കഴിഞ്ഞതോടെ ആത്മന് മടിയനായി എന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ? (എന്നാലും ഷിതേ...)
ReplyDeleteചിത്രങ്ങള്‍ മനോഹരം തന്നെ. അതില്‍ തര്‍ക്കമില്ല... അതുകൊണ്ടുമാത്രം വിഷയം തീരുന്നുമില്ല...
(ഈ കമന്റിന് ആത്മന് എന്നെ വിളിക്കാന്‍ പോകുന്ന തെറി കേള്‍ക്കാന്‍ എല്ലാ നല്ലവരായ ബ്ലോഗേഴ്സിനേയും ക്ഷണിച്ചുകൊള്ളുന്നു...)
കുഞ്ഞൂസിനുള്ള മറുപടി മൈലാഞ്ചി തന്നല്ലോ...
ReplyDeleteപിന്നെ മൈലാഞ്ചിക്കുള്ള മറുപടി, അത് ഞാന്‍ നേരില്‍ കൊടുക്കാം.
ബിലാത്തി, ശരിയാ മാഷെ. പക്ഷേ ഒരൊറ്റ സ്ഥലത്ത് നിന്ന് കൊണ്ടുള്ള ചിത്രങ്ങളാണ് എല്ലാം. അതായിരുന്നു അടിക്കുറിപ്പ് ഒഴിവാക്കിയത്.
വൈകാതെ അടുത്ത പോസ്റ്റ് വരുന്നതാണ്, ജാഗ്രതൈ!!!
ചുമ്മാ പടം മാത്രം പോരാട്ടാ.. :)
ReplyDeleteഏഴാറ്റുമുഖവും ഫോട്ടോകളും നന്നായിട്ടുണ്ട്.
ReplyDeleteഒറ്റ നില്പില് നിന്ന് ഫോട്ടോയെടുക്കാന്‍ എന്തായിരുന്നു ചേതോവികാരം എന്നു വെളിപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. നടന്നു ഫോട്ടോയെടുക്കാമായിരുന്നില്ലേ..?
കല്യാണത്തിന് വിളിച്ചില്ല എന്നതുപോട്ടെ, കല്യാണം കഴിഞ്ഞ വിവരം പോലും ആത്മന് ബൂലോഗരെ അറിയിക്കാഞ്ഞത് പാതകമായിപ്പോയി. പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ആത്മന്റെ പോസ്റ്റില്‍നിന്നും വോക്കൌട്ട് നടത്താന്‍ ഞാന്‍ എല്ലാ ബൂലോഗരേം ക്ഷണിച്ചുകൊള്ളുന്നു.
(വെറുതെ, ആരും കൂടെ വരില്ലെന്നറിയാം. എന്നാലും ചുമ്മാ. ഞാന്‍ കമന്റിട്ടിട്ടാണേ പോകുന്നത്..)
നിരക്ഷരന്,
ReplyDeleteകാര്യമായി എഴുതാന്‍ ഒന്നും അപ്പോ തോന്നിയില്ല. ഇവിടേയ്ക്ക് വെള്ളം എത്തുന്നത് അതിരപ്പിള്ളിയില്‍ നിന്നാണ്. ഇവിടുന്ന് ഒരു 13 കി.മീ.കൂടി പോയാല്‍ അവിടെയെത്താം.
സുപ്രിയ,
ഏഴാറ്റുമുഖത്ത് നമുക്ക് ഇറങ്ങാന്‍ പറ്റുന്ന ചില സ്ഥലങ്ങളാണ് ഉള്ളത്. ഞാന്‍ പോയത് ഒരു ഹര്‍ത്താല്‍ ദിവസം ആയിരുന്നു. അതുകൊണ്ട് മറ്റെല്ലായിടത്തും ആളുകള്‍ ഇറങ്ങിയിരുന്നു. പിന്നെ വെള്ളം കൂടുതലും പാറകളില്‍ വഴുക്കലും ഉണ്ടായതിനാല്‍ അധികം നടന്ന് പോകാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നെ കല്യാണം, അതൊരു വല്യ സംഭവമൊന്നും അല്ലാന്നെ...