Posts

Showing posts with the label മലയാളം/ഭാഷ/കടകളുടെ ബോര്‍ഡുകള്‍/തൃശ്ശൂര്‍

മലയാള ഐക്യവേദി

Image
കടകളുടെ ബോര്‍ഡുകള്‍ മലയാളത്തില്‍ മലയാള ഐക്യവേദിയെക്കുറിച്ച് മുന്‍പ് ഒരുപോസ്റ്റ് ഉണ്ടായിട്ടുണ്ട്. ഈ പോസ്റ്റ് വേദിയുടെ പ്രവര്‍ത്തനമാതൃകയില്‍ ഒന്ന് പരിചയപ്പെടുത്തുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരജികള്‍ മലയാളത്തിലാണ്‌ നല്‍കേണ്ടത്‌ എന്നും ഫയലുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നും നിയമമുണ്ട്‌. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നാണ്‌ നിയമം. കോടതിനടപടികള്‍ക്കും വിധിപ്രസ്താവത്തിനും മലയാളം ഉപയോഗിക്കാമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. എന്നാല്‍ ഇന്നും നാം ഓഫീസുകളില്‍ മലയാളം ഉപയോഗിക്കാന്‍ തയ്യാറാവുന്നില്ല. കോടതികളുടെ കാര്യവും അതുതന്നെ. ഇതൊക്കെ പാലിക്കപ്പെടണമെങ്കില്‍ പൊതുജീവിതത്തില്‍ നമ്മളും മലയാളം നിലനിര്‍ത്തേണ്ടതുണ്ട്‌. കടകളുടെ പേരുകള്‍ പോലും മലയാളത്തിലെഴുതുന്നതിന്‌ നാം മടിക്കുകയാണ്‌. മലയാളി മലയാളിക്ക്‌ നല്‍കുന്ന കല്യാണക്കത്തുകള്‍ ഇംഗ്ളീഷില്‍ മാത്രം അച്ചടിക്കുന്നതിന്‌ പിന്നിലുള്ളത്‌ ഭാഷയെക്കുറിച്ചുള്ള അഭിമാനക്കുറവ്‌ മാത്രമാണ്‌. നമ്മുടെ പരിസരത്ത് കാണുന്ന ഭാഷയ്ക്കെതിരായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിനുള്ള വേദിയായി ഈ ചര്‍ച്ച മാറണമെന്ന് ആഗ്രഹിയ്ക്...