Posts

Showing posts with the label മലയാളം / മലയാളവേദി / ചുള്ളിക്കാട്

മലയാളവേദി

Image
മലയാളപത്രങ്ങള്‍ക്ക് സംഭവം കണ്ണില്‍ പിടിച്ചില്ല വാര്‍ത്ത വായിക്കുന്നതിന് വാര്‍ത്തയില്‍ ക്ലിക്ക് ചെയ്യുക, വലുതാക്കാനായി വീണ്ടും ക്ലിക്കുക. യാത്രയ്ക്കിടയിലെ കാഴ്ച തന്നെ ഇതും... മാതൃഭാഷയുടെ, മലയാളത്തിന്‍റെ, നിലനില്പിനായുള്ള പ്രയത്നത്തിന്‍റെ കാഴ്ച. ആദ്യം മലയാളഐക്യവേദിയെക്കുറിച്ചുള്ള കുറിപ്പ് വായിയ്ക്കുക- മാതൃഭാഷയെ സ്നേഹിയ്ക്കുക, മലയാള ഐക്യവേദിയില്‍ അണിചേരുക നമ്മുടെ മാതൃഭാഷ മലയാളമാണല്ലോ. മാതൃഭാഷയെന്ന നിലയില്‍ ലോകത്തില്‍ ഇരുപത്തിയാറാമത്തെ സ്ഥാനമാണ്‌ മലയാളത്തിനുള്ളത്‌. യൂറോപ്പിലെ പല ഭാഷകളെക്കാളും അധികമാണ്‌ മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം. എല്ലാ ജനതയും അവരുടെ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനക്കുകയും അതി പുരോഗതിക്ക്‌ ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ നാം മലയാളികള്‍ ഏറ്റവും പിന്നിലാണ്‌. നമ്മുടെ പൊതുജീവിതത്തില്‍ നാം മലയാളത്തിന്‌ വേണ്ട സ്ഥാനം കൊടുക്കുന്നില്ല. മലയാളം മാധ്യമമായ വിദ്യാലയങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. ഈ നിലയില്‍ പോകുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനമാധ്യമമെന്ന നിലയില്‍ മലയാളം പൂര്‍ണമായും തുടച്ചു നീക്കപ്പെടും. മാതൃഭാഷ വിദ്യാഭ്യാസരംഗത്ത്‌ ...