Posts

Showing posts from 2010

മൂന്നാര്‍

Image
കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു വലിയ പോസ്റ്റിന് മുതിരുന്നത്. മൂന്നാറാണ് സ്ഥലം. മഴ ഉണ്ടായാല്‍ മുറിവിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥലം. ഞങ്ങള്‍ പോകുന്നത് കോരിച്ചൊരിഞ്ഞ മഴയുള്ള ദിവസവും. മുന്‍കൂട്ടി നിശ്ചയിച്ചത് മഴയുടെ പേരില്‍ മാറ്റാന്‍ തോന്നിയില്ല. 'വിശ്വാസം... അതല്ലേ എല്ലാം...' ഇത് നേര്യമംഗലം പാലം. നമ്മുടെ പടമെടുപ്പ് ഇവിടെ തുടങ്ങുന്നു, ഹൈറേഞ്ചും. 1935ല്‍ നിര്‍മ്മിച്ച ഈ പാലം ഉദ്ഘാടനം ചെയ്തത് ശ്രീചിത്തിരതിരുനാള്‍ ആണ്. പാലത്തിന്‍റെ റോഡ് വീതി വെറും 4.90 മീറ്ററേ ഉള്ളൂ. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന്‍റെ ഒരു കുഞ്ഞന്‍ പതിപ്പ്. പാറവെട്ടിമാറ്റി നിര്‍മ്മിച്ച റോഡ്. വൈലോപ്പിള്ളിയുടെ 'മലതുരക്കല്‍' ഓര്‍ത്തു. ആ പാറയില്‍ വളര്‍ന്നു വന്ന ആല്‍മരം... മൂന്നാര്‍ യാത്രയിലെ ആദ്യ വെള്ളച്ചാട്ടം ആണ് ഇത്- ചീയപ്പാറ. ധാരാളം സഞ്ചാരികള്‍ ഇവിടെ ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിനടിയില്‍ പോയി നില്‍ക്കാനുള്ള സൌകര്യം ഉണ്ട് ഇവിടെ. തട്ടുകളായി വീഴുന്ന ഈ വെള്ളച്ചാട്ടത്തിന് ഇത്ര ഭംഗിയുണ്ടാവാന്‍ കാരണം മഴക്കാലം ആകും. എന്തായാലും മഴ ഇതുവരെ ഞങ്ങളെത്തേടി വന്നില്ലാട്ടോ. അവിടുന്ന് കുറച്ച് കൂടെ യാത്ര ചെയ്താല്‍ റോഡരികില്‍ ന

ഏഴാറ്റുമുഖം

Image
കുറെയേറെ നാളുകള്‍ക്ക് ശേഷം വീണ്ടും ബ്ലോഗില്‍ തിരിച്ചെത്തുകയാണ്. ഇത് നാട്ടിലെ തന്നെ ഒരു സ്ഥലം. ഏഴാറ്റുമുഖം... അധികം എഴുത്തില്ല. ചിത്രങ്ങള്‍ മാത്രം... വഴി : അങ്കമാലി-മൂക്കന്നൂര്‍-ഏഴാറ്റുമുഖം

മലക്കോട്ടൈകോവില്‍

Image
തൃശ്ശ്നാപ്പള്ളിയില്‍ നിന്ന് ശ്രീരംഗം പോകുന്ന വഴിയിലാണ് മലക്കോട്ടൈകോവില്‍ എന്ന് പേരുള്ള ഈ ക്ഷേത്രം ഉള്ളത്. ക്ഷേത്രം എന്നതിനേക്കാള്‍ ഈ സ്ഥലം നല്‍കുന്ന കാഴ്ചകള്‍ ആസ്വദിക്കുന്നതിനും കാറ്റ് കൊള്ളുന്നതിനുമായാണ് ആളുകള്‍ ഇവിടെ എത്തുന്നത്. ഞങ്ങള്‍ ഇവിടെ എത്തിയത് കുറച്ച് നേരത്തെ ആയിപ്പോയി. അത്കൊണ്ട് കുറെ അധികനേരം മൊബൈലില്‍ പാട്ടൊക്കെ കേട്ട് ഇവിടെ ഇരിയ്ക്കേണ്ടതായി വന്നു. ഒരു അഞ്ച് മണിയോടെ ഇവിടേയ്ക്ക് കയറിയാല്‍ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്. ബസ്സിറങ്ങിയ സ്ഥലത്തുനിന്നുള്ള കോവിലിന്‍റെ കാഴ്ച. ദാ, ആ മലയുടെ മുകളിലേയ്ക്കാണ് നമുക്ക് പോകേണ്ടത്. നല്ല തിരക്കായിത്തുടങ്ങുന്ന ഒരു മാര്‍ക്കറ്റിലൂടെയാണ് അങ്ങോട്ട് പോകുന്നത്. ഇടയ്ക്ക് ഇടത് വശത്തായി കാണുന്നതാണ് താഴെ കാണുന്ന കുളം. കോവിലിലേയ്ക്കുള്ള പ്രവേശനഗോപുരം. ടിക്കറ്റെടുത്ത് മുകളിലേയ്ക്ക്. ഈ തിരക്ക് പിടിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്കിടയിലായാണ് അമ്പലത്തിലേയ്ക്കുള്ള വഴിയും. മുകളിലേയ്ക്കുള്ള നടകള്‍. ഇടയ്ക്ക് ഒരിടത്ത് ഗുഹയുടെ മാതൃകയില്‍ ഒരു സ്ഥലമുണ്ട്. അവിടെ ചെറിയ ചില കൊത്തുപണികള്‍ കാണാം. അവിടെ ചുമരില്‍ നിറയെ എഴുത്തുകള്‍ ഉണ്ട്. നടകള്‍ കയറി, മുകളിലെത്തിയാല്‍ ഉള്ള കാഴ്ചയാണ്