Posts

മലയാളശാകുന്തളം (നാലാം അങ്കം)

മലയാളശാകുന്തളം വായിയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സുന്ദരപാണ്ഡ്യപുരം

Image
പെട്ടന്ന് തീരുമാനിച്ച യാത്രയായിരുന്നു ഇന്നത്തേത്. സൂര്യകാന്തി വിളവെടുക്കാറായി എന്നറിഞ്ഞതുകൊണ്ട് പിന്നൊന്നും നോക്കിയില്ല. ഒരു വർഷത്തിനും മുൻപ് കണ്ടു വച്ച സ്ഥലമാണ്. കഴിഞ്ഞ വർഷം കാലാവസ്ഥ അനുവദിച്ചില്ല. കൊട്ടാരക്കര - പുനലൂർ - തെന്മല വഴിയാണ് യാത്ര. സിനിമാ പറമ്പ് മുതൽ കൊട്ടാരക്കര വരെ വഴി അസഹനീയം ആയിരുന്നു. കുറച്ചിട ടാറിങ്ങ് നടത്തി പിന്നെ കുഴികൾ പിന്നെ വീണ്ടും ടാറിങ്, കുഴികൾ...! ഇതെന്ത് റോഡ് ? തെന്മല മുൻപ് പോയതിനാൽ കയറിയില്ല.    തമിഴ്നാട് എത്തിയപ്പോൾ നല്ല  റോഡുകൾ, സുഖ യാത്ര.  അന്യൻ സിനിമയ്ക്കായി പാറയിൽ വരച്ച ചിത്രങ്ങൾ അങ്ങോട്ടുള്ള വഴിയിലാണ്. അവിടെയും കയറി. പാറ വൃത്തിയില്ലാത്ത സ്ഥലമായിട്ടുണ്ട്. എന്നാൽ പ്രകൃതിദൃശ്യങ്ങൾ, ചിത്രങ്ങൾ വരച്ച പാറകൾ സുന്ദരം...  വഴി തിരിഞ്ഞ് പോകുന്നതിനാൽ ഗൂഗിൾ ചേച്ചിയാണ് വഴികാട്ടി. പല ഇടവഴികളിലൂടെയും പോകാൻ അവർ പറഞ്ഞത് അനുസരിച്ചു. പക്ഷേ ഇടയ്ക്ക് ആൾ സഞ്ചാരം പോലുമില്ലാത്ത സ്ഥലത്ത് കാറ്റാടിപ്പാടത്തൂടെയുള്ള മൺവഴിയിലൂടെ പോകാൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഒരു രണ്ട്, മൂന്ന് കിലോമീറ്റർ ഉണ്ടായിരുന്നു ടാറിട്ട റോഡിലേക്ക്. ഇടയ്ക്

വിലങ്ങന്‍ കുന്ന്

Image
പുതിയ പോസ്റ്റ് വിലങ്ങന്‍ കുന്നാണ്. (നിറം ഇത്രയും പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്) തൃശൂര്‍ - കുന്നംകുളം റോഡില്‍ അമല ആശുപത്രിയ്ക്ക് തൊട്ടു മുന്‍പ് ഇടത്തോട്ട് ഉളള വഴിയാണ് വിലങ്ങന്‍ കുന്നിലേയ്ക്ക്. മുന്‍പ് കൂട്ടുകാര്‍ പറഞ്ഞും ബ്ലോഗെഴുത്തുകളില്‍ നിന്നും ഈ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് പോയത്. എത്രയോ തവണ ഇതിന് മുന്നിലൂടെ യാത്ര ചെയ്തിരിക്കുന്നു. എന്നാല്‍ ഈ വഴി തിരിഞ്ഞില്ല. ഓരോന്നിനും അതിന്‍റേതായ സമയമുണ്ട്.... അല്ലേ... പ്രധാന റോഡില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. വഴിയില്‍ ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്. ആളുകള്‍ക്ക്, വാഹനത്തിന്, ക്യാമറയ്ക്ക്... നല്ല വഴിയാണ്. മുളങ്കൂട്ടങ്ങള്‍ നിറഞ്ഞ തണലുള്ള വഴി. ഞങ്ങള്‍ പോകുന്ന സമയം നല്ല ഉച്ചസമയമാണ്. അതു വഴി വന്നപ്പോള്‍ പെട്ടന്ന് തിരിഞ്ഞതാണ്. വൈകീട്ടാണ് നല്ല സമയം. മുകളിലെത്തും മുന്‍പ് കണ്ട ഒരു ദൃശ്യം... വാഹനം പാര്‍ക്ക് ചെയ്ത് നേരെ കണ്ട ശില്പം ആണ് അടുത്ത ചിത്രം. ഒരു കേരള കര്‍ഷക കുടംബം. കോണ്‍ക്രീറ്റില്‍ ചെയ്ത ഈ ശില്പം ബംഗാളില്‍ കണ്ട രാം കിങ്കറിന്‍റെ സാന്താള്‍ കുടുംബം എന്ന ശില്പത്തെ ഓര്‍മ്മിപ്പിച്ചു. ലളിതവും മിക

കുടക്കല്ലുകളും വെട്ടുകല്‍ ഗുഹയും

Image
ബ്ലോഗ് വീണ്ടും സജീവമാക്കാനുള്ള ശ്രമം. കുറെ നാള്‍ ഡ്രാഫ്റ്റില്‍ കിടന്നു ഇത്... നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ചരിത്രസ്മാരകങ്ങള്‍ യാദൃശ്ചികമായി കാണാനിടയായ അനുഭവമാണ് ഈ പോസ്റ്റ്. തൃശ്ശൂര്‍ ജില്ലയില്‍ അരിയന്നൂര്‍ എന്ന സ്ഥലത്താണ് കുടക്കല്ലുകള്‍ സ്ഥിതി ചെയ്യുന്നത്. മലയാളം വിക്കിയില്‍  കുടക്കല്ലിനെക്കുറിച്ച് നോക്കിയപ്പോള്‍ കുന്നംകുളത്തിനടുത്തുള്ള ചിറമനങ്ങാട് എന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം മാത്രമേ ഉള്ളൂ. ഇത്തരം സ്മാരകങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവു് വളരെ പരിമിതമാണെന്ന് പറയാം. മറയൂരില്‍ ആണ് മുന്‍പ് ഞാന്‍ മുനിയറകളും മറ്റും കണ്ടിട്ടുള്ളത്. കേന്ദ്രപുരാവസ്തു വകുപ്പ് നല്ലനിലയില്‍ സംരക്ഷിച്ചിട്ടുള്ള ഈ സ്ഥലങ്ങള്‍, ഇതുവഴി വരാന്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുന്നതിനായി ഈ കുറിപ്പ് ... തൃശൂര്‍ നിന്ന് ചൊവ്വല്ലൂര്‍പ്പടി വഴി ഗുരുവായൂര്‍ക്ക് പോകുന്ന ബസ്സില്‍ കൂനമൂച്ചി സെന്‍റര്‍ എന്ന സ്റ്റോപ്പില്‍ നിന്ന് ഇടത്തോട്ടാണ് ഇവിടേയ്ക്കുള്ള വഴി. ശ്രീകൃഷ്ണ കോളേജിലേയ്ക്കുള്ള വഴിയ്ക്ക് ശേഷം വലത്തോട്ടുള്ള വഴിയ്ക്ക് കുറച്ച് ചെന്നാല്‍ സ്ഥലമായി. ഒരു സാധാരണ ഗ്രാമാന്തരീക്ഷം. അടുത്തടുത്തായി വീടുകളുള്ള ഇത്തരമൊരു സ്ഥലത്ത

ശ്രാവണബലഗോള

Image
ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഒരു യാത്ര. ബേലൂരും ഹാളീബീഡും ശ്രാവണബലഗോളയും ലക്ഷ്യം. മംഗലാപുരം വരെ ട്രെയിനിലെത്തി അവിടുന്ന് ഹാസ്സന്‍. സ്വന്തം വാഹനത്തിലാണെങ്കില്‍ മംഗലാപുരത്തിന് പോകേണ്ടതില്ല. മംഗലാപുരം - ഹാസ്സന്‍ നാല് മണിക്കൂറിലധികം എടുക്കുന്ന യാത്രയാണ്. ദൂരം നോക്കിയിട്ട് കാര്യമില്ല, മല ചുറ്റിയുള്ള വഴിയാണ്. കുറെ സമയം കാട് തന്നെ. ഹാസ്സനില്‍ പുതിയ ബസ്സ് സ്റ്റാന്‍റില്‍ എത്തി ഒരു ഓട്ടോ പിടിച്ച് നമുക്ക് പറ്റുന്ന ലോഡ്ജ് ഏര്‍പ്പാടാക്കി തരാന്‍ പറഞ്ഞു. ആദ്യം പോയ സ്ഥലത്ത് മുറി കിട്ടിയില്ലെങ്കിലും അടുത്ത സ്ഥലം ഓകെ. പഴയ സ്റ്റാന്‍ഡിനടുത്തായതിനാല്‍ യാത്രയ്ക്ക് സൌകര്യമായി. റൂം നന്ന്, റേറ്റും കുഴപ്പമില്ല (Rs.300). വേഗം തന്നെ റെഡിയായി. സമയം രണ്ടര കഴിഞ്ഞിരുന്നു. ലോഡ്ജിനോട് ചേര്‍ന്ന് തന്നെ ഒരു വെജിറ്റേറിയന്‍ ഹോട്ടലുണ്ട്, അവിടെ നിന്ന് ഭക്ഷണം കഴിച്ചു. ബസ്സിനുള്ള വഴിയും ചോദിച്ച് മനസ്സിലാക്കി. പഴയ സ്റ്റാന്‍ഡില്‍ നിന്ന് അവിടേയ്ക്ക് ബസ്സില്ല. അവിടുന്ന് പുതിയ സ്റ്റാന്‍ഡിലേയ്ക്ക് എപ്പോഴും ലോ ഫ്ളോര്‍ ബസ്സുണ്ട്. അവിടെ നിന്ന് ചെന്നരായപട്ടണം ചെന്നിട്ട് വേറെ ബസ്സിന് വേണം പോകാന്‍. ചെന്നരായപട്ടണം ഹാസ്സന്‍ - ബാംഗ്ളൂര്‍