കുടജാദ്രി
നീലക്കടമ്പി ലെ കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി.. . എന്ന ഗാനം കേട്ട് കുടജാദ്രി അതിലൂടെ കണ്ടവരാണ് മലയാളികള്. പിന്നീട് സൌപര്ണ്ണികാമൃത വീചികളും ഇതേ സംഘത്തില് നിന്ന് നമുക്ക് കിട്ടി. (കെ.ജയകുമാര്-രവീന്ദ്രന്-യേശുദാസ്). യാത്രയിലേയ്ക്ക്..., കര്ണ്ണാടകയിലെ യാത്ര അവിടെ നിന്ന് വിളിച്ച ഒരു ക്വാളിസില് ആയിരുന്നു. മൂകാമ്പികയില് രാവിലെ എത്തി. അവിടെ അമ്പലത്തില് കയറാന് നിന്നില്ല, നേരെ കുടജാദ്രി. അങ്ങോട്ട് രണ്ട് വഴിയുണ്ട്- ഒന്നുകില് മൂകാമ്പികയില് നിന്ന് ജീപ്പ് വിളിയ്ക്കാം (ഒരു ജീപ്പിന് ഒരു വഴിയ്ക്ക് 1500 രൂപ ആയിരുന്നു വാടക, ഒരാള്ക്ക് 200ഓ മറ്റോ എന്നാണ് ഓര്മ്മ) അല്ലങ്കില് മലകയറി നടന്ന് പോകാം. കൊല്ലൂരില് നിന്നും ഷിമോഗക്കുള്ള വഴിയില് ഏകദേശം എട്ടു കിലോമീറ്ററോളം യാത്ര ചെയ്താല് വനപാതയുടെ തുടക്കമാവും. അവിടെ നിന്നു ഏകദേശം നാലഞ്ച് മണിക്കൂര് കൊണ്ട് കുടജാദ്രിയുടെ നിറുകയില് എത്താം ഞങ്ങള് രണ്ടാമത്തെ വഴിയാണ് എടുത്തത്. കഴിയുമെങ്കില് അങ്ങനെ വേണം പോകാന്. ഒരു മണിക്കൂറൊക്കെ നടന്ന് കഴിയുമ്പോ ചന്ദ്രനിലൊക്കെ ഉണ്ടെന്ന് പറയും പോലെ ഒരു മലയാളി ചായക്കട ഉണ്ട്. (ഞങ്ങള് പോകുമ്പോള് അത് ചാരായക്കടയും കൂടെ...