Posts

Showing posts from June, 2010

ദൌലത്താബാദ് കോട്ട

Image
ഈ തുഗ്ലക്കിന്‍റെ പരിഷ്കാരങ്ങള്‍ പഠിച്ചകാലത്തൊരിക്കലും ഞാന്‍ അങ്ങേരുടെ കോട്ട വരെ പോകുമെന്ന് കരുതിയതല്ല. എന്തിന് ഈ യാത്ര തുടങ്ങമ്പോ പോലും എനിക്കറിയില്ല, ഇതങ്ങേര്ടെ കോട്ടയാന്ന്. ഔറംഗാബാദീന്ന് എല്ലോറയ്ക്കുള്ള വഴിയിലാണ് ഈ കോട്ട. ഒരു മലയെ ചുറ്റും കിടങ്ങൊക്കെ കെട്ടി വമ്പന്‍ കോട്ടയാക്കി മാറ്റി. ഈ സ്ഥലത്തെക്കുറിച്ച് ഗൂഗിളില്‍ പരതിയപ്പോഴാണ് സര്‍വ്വവിജ്ഞാനകോശം കിട്ടിയത്. അതില്‍ ഈ സ്ഥലത്തിന്‍റെ ചരിത്രം വായിക്കാം. അത് ഇങ്ങനെ പറയുന്നു, "യാദവ രാജാവായിരുന്ന ബില്ലാമയാണ് ദൗലത്താബാദ് സ്ഥാപിച്ചത് എന്നാണ് അനുമാനം. അന്ന് ദേവഗിരി എന്ന പേരിലാണ് പട്ടണം അറിയപ്പെട്ടത്." പിന്നീട് പലരാജാക്കന്മാരും ഈ നഗരം പിടിച്ചെടുത്തിട്ടുണ്ട്. തുഗ്ലക്കാണ് ദേവഗിരിക്ക് ദൌലത്താബാദ് എന്ന പേര് നല്‍കിയത്. (wikipediaയിലുള്ള വിവരങ്ങള്‍ ഇതുവഴി പോയാല്‍ കിട്ടും). ഈ ചിത്രം കോട്ട കണ്ടിറങ്ങി എല്ലോറയ്ക്ക് പോകും വഴി എടുത്തതാണ്. ഈ ദൂരക്കാഴ്ച അതിന്‍റെ സ്വഭാവം മനസ്സിലാക്കിത്തരും. ചാന്ദ്മിനാറിന് വലത് ഭാഗത്തായികാണുന്ന കുന്നാണ് കോട്ടയുടെ മുഖ്യകേന്ദ്രം. ഏതാണ്ട് 180 മീറ്ററാണ് ഈ കോട്ടയുടെ ഉയരം. കോട്ടയുടെ പ്രവേശനകവാടത്തിലെ ചുറ്റുമതില്‍ ആണ് ഇത്