വിലങ്ങന്‍ കുന്ന്
പുതിയ പോസ്റ്റ് വിലങ്ങന്‍ കുന്നാണ്. (നിറം ഇത്രയും പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്) തൃശൂര്‍ - കുന്നംകുളം റോഡില്‍ അമല ആശുപത്രിയ്ക്ക് തൊട്ടു മുന്‍പ് ഇടത്തോട്ട് ഉളള വഴിയാണ് വിലങ്ങന്‍ കുന്നിലേയ്ക്ക്. മുന്‍പ് കൂട്ടുകാര്‍ പറഞ്ഞും ബ്ലോഗെഴുത്തുകളില്‍ നിന്നും ഈ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് പോയത്. എത്രയോ തവണ ഇതിന് മുന്നിലൂടെ യാത്ര ചെയ്തിരിക്കുന്നു. എന്നാല്‍ ഈ വഴി തിരിഞ്ഞില്ല. ഓരോന്നിനും അതിന്‍റേതായ സമയമുണ്ട്.... അല്ലേ... പ്രധാന റോഡില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. വഴിയില്‍ ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്. ആളുകള്‍ക്ക്, വാഹനത്തിന്, ക്യാമറയ്ക്ക്... നല്ല വഴിയാണ്. മുളങ്കൂട്ടങ്ങള്‍ നിറഞ്ഞ തണലുള്ള വഴി. ഞങ്ങള്‍ പോകുന്ന സമയം നല്ല ഉച്ചസമയമാണ്. അതു വഴി വന്നപ്പോള്‍ പെട്ടന്ന് തിരിഞ്ഞതാണ്. വൈകീട്ടാണ് നല്ല സമയം. മുകളിലെത്തും മുന്‍പ് കണ്ട ഒരു ദൃശ്യം... വാഹനം പാര്‍ക്ക് ചെയ്ത് നേരെ കണ്ട ശില്പം ആണ് അടുത്ത ചിത്രം. ഒരു കേരള കര്‍ഷക കുടംബം. കോണ്‍ക്രീറ്റില്‍ ചെയ്ത ഈ ശില്പം ബംഗാളില്‍ കണ്ട രാം കിങ്കറിന്‍റെ സാന്താള്‍ കുടുംബം എന്ന ശില്പത്തെ ഓര്‍മ്മിപ്പിച്ചു. ലളിതവും മിക...