Posts

Showing posts from May, 2011

ശ്രാവണബലഗോള

Image
ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഒരു യാത്ര. ബേലൂരും ഹാളീബീഡും ശ്രാവണബലഗോളയും ലക്ഷ്യം. മംഗലാപുരം വരെ ട്രെയിനിലെത്തി അവിടുന്ന് ഹാസ്സന്‍. സ്വന്തം വാഹനത്തിലാണെങ്കില്‍ മംഗലാപുരത്തിന് പോകേണ്ടതില്ല. മംഗലാപുരം - ഹാസ്സന്‍ നാല് മണിക്കൂറിലധികം എടുക്കുന്ന യാത്രയാണ്. ദൂരം നോക്കിയിട്ട് കാര്യമില്ല, മല ചുറ്റിയുള്ള വഴിയാണ്. കുറെ സമയം കാട് തന്നെ. ഹാസ്സനില്‍ പുതിയ ബസ്സ് സ്റ്റാന്‍റില്‍ എത്തി ഒരു ഓട്ടോ പിടിച്ച് നമുക്ക് പറ്റുന്ന ലോഡ്ജ് ഏര്‍പ്പാടാക്കി തരാന്‍ പറഞ്ഞു. ആദ്യം പോയ സ്ഥലത്ത് മുറി കിട്ടിയില്ലെങ്കിലും അടുത്ത സ്ഥലം ഓകെ. പഴയ സ്റ്റാന്‍ഡിനടുത്തായതിനാല്‍ യാത്രയ്ക്ക് സൌകര്യമായി. റൂം നന്ന്, റേറ്റും കുഴപ്പമില്ല (Rs.300). വേഗം തന്നെ റെഡിയായി. സമയം രണ്ടര കഴിഞ്ഞിരുന്നു. ലോഡ്ജിനോട് ചേര്‍ന്ന് തന്നെ ഒരു വെജിറ്റേറിയന്‍ ഹോട്ടലുണ്ട്, അവിടെ നിന്ന് ഭക്ഷണം കഴിച്ചു. ബസ്സിനുള്ള വഴിയും ചോദിച്ച് മനസ്സിലാക്കി. പഴയ സ്റ്റാന്‍ഡില്‍ നിന്ന് അവിടേയ്ക്ക് ബസ്സില്ല. അവിടുന്ന് പുതിയ സ്റ്റാന്‍ഡിലേയ്ക്ക് എപ്പോഴും ലോ ഫ്ളോര്‍ ബസ്സുണ്ട്. അവിടെ നിന്ന് ചെന്നരായപട്ടണം ചെന്നിട്ട് വേറെ ബസ്സിന് വേണം പോകാന്‍. ചെന്നരായപട്ടണം ഹാസ്സന്‍ - ബാംഗ്ളൂര്‍ ...