ഈ തുഗ്ലക്കിന്റെ പരിഷ്കാരങ്ങള്‍ പഠിച്ചകാലത്തൊരിക്കലും ഞാന്‍ അങ്ങേരുടെ കോട്ട വരെ പോകുമെന്ന് കരുതിയതല്ല. എന്തിന് ഈ യാത്ര തുടങ്ങമ്പോ പോലും എനിക്കറിയില്ല, ഇതങ്ങേര്ടെ കോട്ടയാന്ന്. ഔറംഗാബാദീന്ന് എല്ലോറയ്ക്കുള്ള വഴിയിലാണ് ഈ കോട്ട. ഒരു മലയെ ചുറ്റും കിടങ്ങൊക്കെ കെട്ടി വമ്പന്‍ കോട്ടയാക്കി മാറ്റി. ഈ സ്ഥലത്തെക്കുറിച്ച് ഗൂഗിളില്‍ പരതിയപ്പോഴാണ് സര്‍വ്വവിജ്ഞാനകോശം കിട്ടിയത്. അതില്‍ ഈ സ്ഥലത്തിന്റെ ചരിത്രം വായിക്കാം. അത് ഇങ്ങനെ പറയുന്നു, "യാദവ രാജാവായിരുന്ന ബില്ലാമയാണ് ദൗലത്താബാദ് സ്ഥാപിച്ചത് എന്നാണ് അനുമാനം. അന്ന് ദേവഗിരി എന്ന പേരിലാണ് പട്ടണം അറിയപ്പെട്ടത്." പിന്നീട് പലരാജാക്കന്മാരും ഈ നഗരം പിടിച്ചെടുത്തിട്ടുണ്ട്. തുഗ്ലക്കാണ് ദേവഗിരിക്ക് ദൌലത്താബാദ് എന്ന പേര് നല്‍കിയത്. (wikipediaയിലുള്ള വിവരങ്ങള്‍ ഇതുവഴി പോയാല്‍ കിട്ടും). ഈ ചിത്രം കോട്ട കണ്ടിറങ്ങി എല്ലോറയ്ക്ക് പോകും വഴി എടുത്തതാണ്. ഈ ദൂരക്കാഴ്ച അതിന്റെ സ്വഭാവം മനസ്സിലാക്കിത്തരും. ചാന്ദ്മിനാറിന് വലത് ഭാഗത്തായികാണുന്ന കുന്നാണ് കോട്ടയുടെ മുഖ്യകേന്ദ്രം. ഏതാണ്ട് 180 മീറ്ററാണ് ഈ കോട്ടയുടെ ഉയരം. കോട്ടയുടെ പ്രവേശനകവാടത്തിലെ ചുറ്റുമതില്‍ ആണ് ഇത്...
ഞാന്‍ ഫസ്റ്റേയ്... ഹൊ ഒരു കമന്റ് ഇടലിലെങ്കിലും ഫസ്റ്റാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം.....
ReplyDeleteകടലുണ്ടി കടപ്പുറത്ത് ഏറെ തവണ പോയിട്ടുണ്ട്... വെല്യേട്ടന്റേം കുഞ്ഞേട്ടന്റേം ഭാര്യമാര്‍ (ചേച്ചിയും അനിയത്തിയും ആണേ..)കാമുകിമാരായിരുന്ന കാലത്ത്, അവര്‍ ഞങ്ങളെടെ ബന്ധുക്കളാണെന്നത് മുതലെടുത്ത് ഞങ്ങള്‍ അവരുടെ വീട്ടില്‍ പോകുമായിരുന്നു, അരിയല്ലൂരില്‍..വള്ളിക്കുന്ന് അടുത്ത്..കടലുണ്ടിയില്‍ നിന്നും ഏറെ ദൂരെയല്ലാതെ....
അന്ന് ഇടക്കൊക്കെ പോകാറുണ്ടായിരുന്ന കടപ്പുറമാണ് ഈ കാണുന്നത്...
രണ്ടാളുടേം കല്യാണം കഴിഞ്ഞതോടെ അവരുടെ അച്ഛനും അമ്മയും ഇവിടേക്ക് താമസം മാറ്റി.. അതിന്റെ ആഫ്റ്റെര്‍ ഇഫക്റ്റ് എനിക്കെന്റെ പ്രിയപ്പെട്ട അരിയല്ലൂര്‍ കടപ്പുറം നഷ്ടപ്പെട്ടു... കടലുണ്ടിയും...
വേനല്‍ ആയാല്‍ പുഴയും കടലും ചേരുന്ന ഭാഗത്തുകൂടെ നടക്കാന്‍ പറ്റും..വെള്ളം തീരെ കുറവായിരിക്കും...
ആദ്യത്തെ ഫോട്ടോയില്‍ കാണുന്ന കല്ലല്ല എന്ന് തോന്നുന്നു, അതുപോലുള്ള ഒരു കല്ലിലേക്ക് അല്പം കഷ്ടപ്പെട്ടാല്‍ ഇറങ്ങാനാവും.. അന്നത്തെ സാഹസികത വച്ച് അതും ചെയ്തിട്ടുണ്ട്....ഓര്‍മകള്‍.....
നന്ദി
ഉദ്ഘാടകയ്ക്ക് നന്ദി.
ReplyDeleteഅടുത്ത പോസ്റ്റ് വേറെ ആള്‍ ഉദ്ഘാടിച്ചു...
കടലുണ്ടി ആദ്യം കാണുകയാ. പടങ്ങളെല്ലാം എന്നത്തെയും പോലെ കിടിലന്‍. (പടമേതായാലും ആത്മന്‍ എടുത്താല്‍മതി)
ReplyDeleteഓഫ് ടോപ്പിക്-
ആഹ ഇവിടൊരു കമന്റുദ്ഘാടകയുണ്ടല്ലേ... ഫോണ്‍നമ്പര്‍ തരണേ.. ഇനീം ഉദ്ഘാടനങ്ങള്‍ വിളിക്കാം.
കടലുണ്ടിപ്പുഴ സുന്ദരിയാണല്ലോ..
ReplyDeleteഅവസാനത്തെ ഫോട്ടോ വളരെ നന്നായിട്ടുണ്ട്.
തകര്‍പ്പനും സുപ്രിയയ്ക്കും നന്ദി.
ReplyDeleteകടലുണ്ടിയിലെ അഴിമുഖം ആണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്.
അവസാനചിത്രം വഞ്ചിയിലെ യാത്രയ്ക്കിടെ എടുത്തതാണ്.
കടലുണ്ടി തീവണ്ടി അപകടം നടന്ന പാലത്തിനരികിലൂടെ പോയിരുന്നു. കൊയിലാണ്ടിയില്‍ ഉള്ള ഉണ്ണിമാഷ് ഈ അപകടത്തില്‍ നിന്ന് രക്ഷപെട്ടയാളാണ്. പിന്നീട് തീവണ്ടിയില്‍ അതുവഴി പോകുമ്പോള്‍ ഓര്‍ക്കും...